Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെസിബിസി സര്‍ക്കുലര്‍: മദ്യ-ലഹരി വ്യാപനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളുടെ അനിയന്ത്രിത വര്‍ധനയെതിരെ കേരള കത്തോലിക്കാ ബിഷപ്പ്സ് കൗണ്‍സില്‍ (കെസിബിസി) സര്‍ക്കുലര്‍ പുറത്തിറക്കി. ''മദ്യത്തിനും ലഹരിക്കും എതിരെ ആര്‍ജവമുള്ള സര്‍ക്കാര്‍ വേണം'' എന്ന സന്ദേശമാണ് സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2016-ല്‍ 29 ബാറുകള്‍ മാത്രമായിരുന്ന സംസ്ഥാനത്ത്, രണ്ടാം ഇടതു സര്‍ക്കാരിന്റെ കാലാവധിയുടെ അവസാനം ആയിരത്തിലേറെ ബാറുകളായി ഉയര്‍ന്നുവെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യവും ലഹരി വസ്തുക്കളും വീടുകളിലേക്ക് കടന്നുവരുമ്പോള്‍, തടയേണ്ട അധികാരികള്‍ തന്നെ വ്യാപനത്തിന് വഴിയൊരുക്കുകയാണെന്ന വിമര്‍ശനവും ഉന്നയിച്ചു.

പള്ളികളിലെ കുര്‍ബാനയ്ക്കിടെ സര്‍ക്കുലര്‍ വായിച്ചു. മദ്യശാലകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കി സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടിയെന്നും, ലഹരി തടയേണ്ട സംവിധാനങ്ങള്‍ പ്രഹസന മീറ്റിംഗുകള്‍ നടത്തി സമയം കളയുകയാണെന്നും സര്‍ക്കുലറില്‍ ആരോപിച്ചു.

ബാറുകളുടെ സമയം വര്‍ധിപ്പിച്ചതടക്കമുള്ള വിഷയങ്ങളില്‍ കെസിബിസി മദ്യവിരുദ്ധ സമിതി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴത്തെ സര്‍ക്കുലര്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമായി മാറിയിരിക്കുകയാണ്

 
Other News in this category

 
 




 
Close Window