Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോഴിക്കോട്ട് ഒരു രൂപ ഷൂ ഓഫര്‍ വിവാദം
reporter

കോഴിക്കോട്: ''ഒരു രൂപയ്ക്ക് ഷൂ'' എന്ന പരസ്യ വാഗ്ദാനത്തെ തുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷം. ട്രെന്‍ഡ് ഫാക്ടറി എന്ന കടയുടെ മുന്നില്‍ പുലര്‍ച്ചെ മുതല്‍ യുവാക്കള്‍ തിരക്കേറിയപ്പോള്‍ പൊലീസ് ലാത്തി വീശി.

സോഷ്യല്‍ മീഡിയ വഴിയാണ് ഓഫര്‍ പരസ്യം ചെയ്തത്. കട തുറക്കുന്ന സമയത്ത് എത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഷൂ നല്‍കാമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ജെന്‍സി കുട്ടികള്‍ കടയ്ക്ക് മുന്നില്‍ തമ്പടിച്ചു.

എന്നാല്‍ രാവിലെ 10 മണി എന്ന് പറഞ്ഞിട്ടും പുലര്‍ച്ചെ തന്നെ ഓഫര്‍ അവസാനിപ്പിച്ചതായി കുട്ടികള്‍ ആരോപിച്ചു. ഒരു രൂപയുടെ നോട്ടുമായി എത്തിയവര്‍ക്കാണ് ഓഫര്‍ ഉണ്ടായിരുന്നത്.

കുട്ടികള്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടരുന്നതിനാല്‍ പൊലീസ് ഇടപെട്ടു. കട തുറക്കില്ലെന്ന ബോര്‍ഡ് വെച്ചതോടെ പ്രതിഷേധം ശക്തമായി. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച കുട്ടികളെ പിരിച്ചുവിടാന്‍ ശ്രമം തുടരുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു

 
Other News in this category

 
 




 
Close Window