Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മമത-രാഷ്ട്രപതി വിവാദം: രാഷ്ട്രീയ ചൂട് ബംഗാളില്‍
reporter

കൊല്‍ക്കത്ത: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ബംഗാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര നേതാക്കളും തമ്മില്‍ കടുത്ത വാക്കേറ്റം.

അന്താരാഷ്ട്ര സാന്താള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ പ്രോട്ടോക്കോള്‍ പ്രകാരം സ്വീകരിക്കാന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ എത്തിയില്ല. വേദി മാറ്റിയതിലും രാഷ്ട്രപതി അസന്തോഷം പ്രകടിപ്പിച്ചു. ഇതിന് മറുപടിയായി മമത ബാനര്‍ജി, ''ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുത്'' എന്ന് തിരിച്ചടിച്ചു.

''മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവര്‍ഗക്കാര്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ നിങ്ങള്‍ പ്രതിഷേധിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രപതി തുടര്‍ച്ചയായി വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞങ്ങള്‍ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?'' - മമതയുടെ പ്രതികരണം.

ഫാസിദേവയില്‍ നടത്താനിരുന്ന പരിപാടി സ്ഥലസൗകര്യം കുറവെന്ന കാരണത്താല്‍ മാറ്റിയതിനെതിരെ രാഷ്ട്രപതി, ''ഇവിടെ അഞ്ചുലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ സ്ഥലമുണ്ട്. വേദി മാറ്റിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല'' എന്നും ചോദിച്ചു. ''ഞാനും ബംഗാളിന്റെ മകളാണ്. മമതയ്ക്ക് എനിക്ക് എന്താണ് ഇത്ര ദേഷ്യം?'' എന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ''ഇത് ലജ്ജാകരവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവിഭാഗങ്ങളുടെ ശാക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും നിരാശാജനകമാണ്'' - പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഈ സംഭവവികാസങ്ങള്‍ ബംഗാളിലെ രാഷ്ട്രീയ ചൂട് കൂടുതല്‍ ഉയര്‍ത്തിയിരിക്കുകയാണ്

 
Other News in this category

 
 




 
Close Window