Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സുധാകരനെതിരെ കോണ്‍ഗ്രസ് കടുപ്പം; സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് തീരുമാനിക്കും
reporter

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെതിരെ കോണ്‍ഗ്രസ് കടുപ്പം പ്രകടിപ്പിച്ചു. ''സ്ഥാനാര്‍ഥിയാക്കാമെന്ന് ആരും ഉറപ്പ് നല്‍കിയിട്ടില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്,'' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.

എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണെന്നും, എംപിമാര്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരായതിനാല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കിയോ എന്ന് എനിക്ക് അറിയില്ല. ഉറപ്പ് നല്‍കാന്‍ മാത്രം മുതിര്‍ന്ന നേതാവല്ല ഞാന്‍. ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട. മത്സരിക്കണമോ എന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡായിരിക്കും,'' എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ. സുധാകരനെ അനുകൂലിച്ച് എറണാകുളത്തിലെ പറവൂര്‍, ഇടപ്പള്ളി, ആലുവ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ ഓഫിസിന് മുമ്പിലും പോസ്റ്ററുകള്‍ പതിച്ചു. ''സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകളും ഫ്‌ലക്‌സുകളും സിപിഎം പ്രവര്‍ത്തകരാണ് കൊണ്ടുവെക്കുന്നതായിരിക്കുമെന്ന് തോന്നുന്നു,'' എന്നും സതീശന്‍ പ്രതികരിച്ചു.

പറവൂരിലാണ് സുധാകരന്‍ സീറ്റ് ആവശ്യപ്പെട്ടതെങ്കില്‍, താന്‍ മാറിക്കൊടുക്കാമെന്നും സതീശന്‍ പരാമര്‍ശിച്ചു

 
Other News in this category

 
 




 
Close Window