Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 9ന്
reporter

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 9ന് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 4ന് നടക്കും. അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.

കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗകര്യപ്രദമായി വോട്ടു ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. എല്ലാ പോളിങ് സ്റ്റേഷനുകളിലും ക്രമക്കേട് തടയാന്‍ പൂര്‍ണ സുരക്ഷ ഒരുക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കും.

സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും ആര്‍ക്കും അവസരം നഷ്ടമാകരുതെന്നും അനര്‍ഹര്‍ ഉള്‍പ്പെടരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ജനാധിപത്യ ഉത്സവത്തില്‍ യുവജനത സജീവമായി പങ്കാളികളാകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു

 
Other News in this category

 
 




 
Close Window