Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പോളിയോ വൈറസ് ഭീഷണി
reporter

ലണ്ടന്‍: ശരീരം തളര്‍ന്നു പോകാന്‍ ഇടയാക്കുന്ന പോളിയോ വൈറസ് വീണ്ടും പടരാനുള്ള സാധ്യത നേരിടുകയാണ് യുകെ. ഒരു തലമുറയ്ക്കിടെ കാണാത്ത തോതില്‍ വൈറസ് പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. 1984-ലാണ് ബ്രിട്ടനില്‍ അവസാനമായി പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 2003-ല്‍ രാജ്യം പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2022-ല്‍ നാല് ദശകങ്ങള്‍ക്കു ശേഷം ലണ്ടനിലെ സ്വീവേജ് വെള്ളത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. നൂറിലേറെ തവണ വൈറസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഒരാളിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

വൈറസ് കണ്ണില്‍പ്പെടാതെ കൈമാറുന്നുവെന്നതാണ് വിദഗ്ധരുടെ ആശങ്ക. മലിനജലത്തില്‍ വൈറസ് കണ്ടെത്തിയതും, വാക്സിനേഷന്‍ നിരക്ക് കുറഞ്ഞുവരുന്നതും ഭീഷണി വര്‍ധിപ്പിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. 2026-ല്‍ വീണ്ടും വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ രോഗം പകരുന്നുവെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ നിലപാട്. പോളിയോ മുക്ത രാജ്യമെന്ന നിലയില്‍ ഫണ്ട് കുറയ്ക്കലും, വാക്സിനേഷന്‍ നിരക്ക് ഇടിവും സംഭവിച്ചതോടെ വൈറസ് തിരിച്ചുവരാനുള്ള സാധ്യതകള്‍ ഉയരുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window