Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
UK Special
  Add your Comment comment
മലയാളികള്‍ക്ക് അഭിമാനമായി ജ്യോതി എല്‍സ ജെയിംസ്; ലണ്ടന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി
reporter

ലണ്ടന്‍: വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തി ഇപ്പോള്‍ ലണ്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മലയാളികള്‍ക്ക് അഭിമാനമായി ജ്യോതി എല്‍സ ജെയിംസ്. ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ റിഫോം യുകെയുടെ പ്രതിനിധിയായി അവര്‍ മത്സരിക്കുകയാണ്.

നൈജല്‍ ഫരാഗ് നേതൃത്വം നല്‍കുന്ന റിഫോം യുകെയുടെ കോര്‍ കമ്മിറ്റിയാണ് ജ്യോതിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മേയ് 7ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മത്സരിക്കാനുള്ള അവകാശം പ്രയോജനപ്പെടുത്തിയാണ് അവര്‍ രംഗത്തെത്തുന്നത്. മുന്‍ രാഷ്ട്രീയ പരിചയമില്ലെങ്കിലും, വിദ്യാര്‍ത്ഥി ജീവിതം നേരിട്ട് അനുഭവിച്ച വ്യക്തിയായതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ ശക്തമായി അവതരിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജ്യോതി.

അക്കാദമിക് മികവും സാമൂഹിക സേവനവും

യുകെയിലെ പ്രമുഖ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ എംഎസ്സി നേടിയ ജ്യോതി, 'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍' അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഹാരോയില്‍ ഒരു നോണ്‍-പ്രോഫിറ്റ് സംഘടനയുമായി 'ലോണ്‍ലിനസ് കോഓര്‍ഡിനേറ്റര്‍' ആയി പ്രവര്‍ത്തിച്ച് ഒറ്റപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും സാമൂഹിക ഇടപെടലുകളില്‍ സജീവമാകുകയും ചെയ്ത അനുഭവവും അവര്‍ക്കുണ്ട്.



കുടുംബ പശ്ചാത്തലം

ചുനക്കര ജെയിംസ് തോമസ്, എല്‍സി ജെയിംസ് ദമ്പതികളുടെ മകളാണ് ജ്യോതി എല്‍സ ജെയിംസ്. ഭര്‍ത്താവ് ചിന്റു വര്‍ഗീസ്. ഹേസല്‍ അച്ചാമ്മ വര്‍ഗീസ് മകളാണ്. മറ്റേതൊരു സാധാരണ മലയാളി വിദ്യാര്‍ത്ഥിയെയും പോലെ വിദ്യാഭ്യാസ വായ്പയെടുത്താണ് ജ്യോതിയും ലണ്ടനിലെത്തിയത്. ആഴ്ചയില്‍ അനുവദനീയമായ 20 മണിക്കൂര്‍ ജോലി ചെയ്ത് ജീവിതച്ചെലവുകള്‍ കണ്ടെത്തുക വലിയ വെല്ലുവിളിയായിരുന്നു. ഈ കഷ്ടപ്പാടുകള്‍ നേരിട്ട് അറിഞ്ഞതിനാല്‍ തന്നെ വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ തനിക്ക് പ്രാപ്തിയുണ്ടെന്ന് ജ്യോതി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window