Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
UK Special
  Add your Comment comment
യുകെയിലെ വിസ നിരക്കില്‍ വര്‍ധനവ്; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
reporter

ലണ്ടന്‍: ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസ നിരക്കുകള്‍ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയായി. ബ്രിട്ടീഷ് ഹോം വകുപ്പ് പുറത്തിറക്കിയ ഉത്തരവുപ്രകാരം, ഇമിഗ്രേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ക്കുള്ള 6 മാസത്തെ വിസയുടെ നിരക്ക് 127 പൗണ്ടില്‍ നിന്ന് 135 പൗണ്ടായി (ഏകദേശം ?14,250) ഉയര്‍ത്തി. ഉപരിപഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികളുടെ അപേക്ഷാ ഫീസ് 524 പൗണ്ടില്‍ നിന്ന് 558 പൗണ്ടായി വര്‍ധിപ്പിച്ചതോടെ, ഇന്ത്യന്‍ രൂപയില്‍ ഏകദേശം ?3,500 അധിക ബാധ്യതയാണ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കുന്നത്.

സ്‌കില്‍ഡ് വര്‍ക്ക് വിസയ്ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം വരെയുള്ള വിസയ്ക്ക് 819 പൗണ്ടും, മൂന്ന് വര്‍ഷത്തില്‍ കൂടുതലുള്ള വിസയ്ക്ക് 1,618 പൗണ്ടും പുതിയ നിരക്കായി. ആരോഗ്യ മേഖലയില്‍ ജോലി തേടുന്നവര്‍ക്കുള്ള വിസ നിരക്കിലും വര്‍ധനവ് നടപ്പാക്കി. മൂന്ന് വര്‍ഷം വരെ 324 പൗണ്ടും അതിന് മുകളില്‍ 628 പൗണ്ടും ആയിരിക്കും പുതുക്കിയ നിരക്ക്. അതേസമയം, കുട്ടികളുടെ സിറ്റിസണ്‍ഷിപ്പ് രജിസ്‌ട്രേഷന്‍ ഫീസില്‍ കുറവ് വരുത്തിയത് ആശ്വാസകരമായ ഇടപെടലായി. 1,214 പൗണ്ടില്‍ നിന്ന് 1,000 പൗണ്ടായി കുറച്ചതോടെ ഏകദേശം 18 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിച്ചാലും, യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window