Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
UK Special
  Add your Comment comment
ഈസ്റ്റര്‍ വാരാന്ത്യത്തില്‍ 'ഡേവ്' കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടങ്ങള്‍
reporter

ലണ്ടന്‍: യുകെയില്‍ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ആഞ്ഞടിച്ച 'ഡേവ്' കൊടുങ്കാറ്റ് വ്യാപക നാശനഷ്ടങ്ങള്‍ വിതച്ചു. മണിക്കൂറില്‍ 93 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശിയതോടെ വൈദ്യുതി ലൈനുകള്‍ തകരുകയും ആയിരക്കണക്കിന് വീടുകള്‍ ഇരുട്ടിലാകുകയും ചെയ്തു. വെയില്‍സിലെ ഗ്ലിനീത്, അബെര്‍ഗവെന്നി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ചത്.

സ്‌കോട്ട്ലന്‍ഡിലും നോര്‍ത്ത് അയര്‍ലന്‍ഡിലും ട്രെയിന്‍, ഫെറി സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ 17 വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. പ്രധാന പാലങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും യാത്രാ സംവിധാനത്തെ ബാധിച്ചു. സ്റ്റാഫോര്‍ഡ്‌ഷെയറിലെ ക്‌നിവറില്‍ വലിയ മരം വീടിന് മുകളിലേക്ക് വീണതോടെ രണ്ട് കുടുംബങ്ങള്‍ ഭവനരഹിതരായി.



വൈദ്യുതി, കാലാവസ്ഥ മുന്നറിയിപ്പുകള്‍

മിക്ക സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും സ്‌കൈ, കെയ്ത്‌നസ്, അബര്‍ഡീന്‍ഷെയര്‍ തീരപ്രദേശങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലനില്‍ക്കുന്നു. ഞായറാഴ്ച രാവിലെ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചെങ്കിലും ചില മേഖലകളില്‍ ശക്തമായ കാറ്റും തണുപ്പും തുടരുന്നു. യൂറോപ്പില്‍ നിന്ന് ചൂടന്‍ കാറ്റ് എത്തുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ താപനില 20 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.



മഞ്ഞുവീഴ്ചയും ഗതാഗത തടസ്സവും

നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്ലന്‍ഡില്‍ 10-20 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത. ഇവിടെ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശും. ചിലയിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ കവറേജിനെയും ഇത് ബാധിച്ചേക്കാം. തുറസ്സായ റോഡുകളിലും പാലങ്ങളിലും ഉയരം കൂടിയ വാഹനങ്ങള്‍ സാവധാനം സഞ്ചരിക്കേണ്ടിവരും. ചിലപ്പോള്‍ ഇത്തരം റോഡുകളും പാലങ്ങളും അടച്ചിടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window