ലണ്ടന്‍: വാരാന്ത്യ കോഴ്സുകളില്‍ പഠിക്കുന്ന 20000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ മെയിന്റനന്‍സ് ലോണ്‍, ചൈല്‍ഡ് കെയര്‍ ഗ്രാന്റ് എന്നിവ തെറ്റായി അനുവദിച്ചതാണെന്ന് സ്റ്റുഡന്റ് ലോണ്‍സ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ തുക തിരിച്ചടയ്ക്കണമെന്ന് സര്‍വകലാശാലകളോ ലോണ്‍സ് കമ്പനിയോ അയച്ച കത്തുകളില്‍ അറിയിച്ചിട്ടുണ്ട്. വാരാന്ത്യ ക്ലാസുകള്‍ മാത്രമായിരുന്നുവെന്ന വിവരം സര്‍വകലാശാലകള്‍ നല്‍കാത്തതിനാലാണ് ഇത്തരം ധനസഹായങ്ങള്‍ തെറ്റായി അനുവദിച്ചതെന്ന് വ്യക്തമാക്കുന്നു. മെട്രോ പൊളിറ്റന്‍, ബാത്ത് സ്പാ, ലീഡ്സ് ട്രിനിറ്റി, സൗത്താംപ്ടണ്‍ സോളന്റ്, ഓക്സ്ഫോര്‍ഡ് ബ്രൂക്സ് ഉള്‍പ്പെടെ 15 സര്‍വകലാശാലകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമാണ്.
താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ മെയിന്റനന്‍സ് ലോണ്‍ എടുത്തതും, ചിലര്‍ക്ക് തിരികെ നല്‍കേണ്ടതില്ലാത്ത ചൈല്‍ഡ് കെയര്‍ ഗ്രാന്റും ലഭിച്ചതുമാണ്. ഇപ്പോള്‍ തിരിച്ചടയ്ക്കേണ്ട സാഹചര്യം വിദ്യാര്‍ത്ഥികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. സര്‍വകലാശാലകള്‍ അപ്രതീക്ഷിതമായ തീരുമാനമാണിതെന്നും, പ്രതിവിധി ആലോചിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംവിധാനത്തിന്റെ ദുരുപയോഗമാണിതെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.