Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  25-07-2022
'ആറാട്ട് 2022 ' : ആഷ്‌ഫോര്‍ഡുകാര്‍ കാത്തിരിക്കുന്നു
കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 18ാമത് കായിക മേള ആഷ്‌ഫോര്‍ഡ് റഗ്ബി ഗ്രൗണ്ടില്‍ പ്രൗഡ ഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സൗമ്യ ജിബി കായിക മേള ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ ട്രീസാ സുബിന്‍, റെജി ജോസ്, സോണി ചാക്കോ എന്നിവരും കമ്മറ്റി അംഗങ്ങളും നൂറു കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായിക മേള മഹാ സംഭവമാക്കി മാറ്റി.


ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ ആറാട്ട് 2022 പ്രസിഡന്റ് സൗമ്യ ജിബി പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് കൈമാറി.

കൊച്ചുകുട്ടികളുടെ ഓട്ട മത്സരത്തോടെ മത്സരങ്ങള്‍ തുടങ്ങി. നാട്ടില്‍ നിന്നു വന്ന മാതാപിതാക്കളുടെ നടന്ന മത്സരം, ലെമണ്‍ ആന്‍ഡ്
 
  17-07-2022
യുകെയിലുള്ള ചാലക്കുടി നിവാസികള്‍ ബര്‍മിങ്ഹാമിനു സമീപം വാള്‍സാളില്‍ ഒത്തുചേര്‍ന്നു
ചാലക്കുടി മേഖലയില്‍ നിന്നും യുകെയില്‍ ഉള്ളവര്‍ നാളെ (ശനിയാഴ്ച) ബര്‍മിങ്ഹാമിനു അടുത്തുള്ള വാള്‍സാളില്‍ ഒത്തുചേരുന്നു. കോവിഡിനെ തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ആദ്യമായാണ് നാളെ എല്ലാവരും നാടിന്റെ നൊമ്പരങ്ങളും, സ്മരണകളും, പുതുക്കാന്‍ ഒത്തുകൂടുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുകെ യുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള എല്ലാവരും പങ്കെടുക്കും.

പ്രീസ്റ്റനില്‍ നിന്നുള്ള ഷാജു വാളുരാന്‍ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഉണ്ടായിരിക്കും. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും, കലാപരിപാടികള്‍ അണിയയറയില്‍ ഒരുക്കുന്നുണ്ട്. വിഭവസമൃദ്ധമായ നാടന്‍ സദ്യയും ഒരുക്കുന്നുണ്ട്. ഇനിയും ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഭാരവാഹികളുമായി
 
  13-07-2022
മെയ്ഡ്സ്റ്റണില്‍ ക്രിക്കറ്റ് വസന്തം
മെയ്ഡ്സ്റ്റണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച 2-ാമത് ഓള്‍ യുകെ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 2 ശനിയാഴ്ച മെയ്ഡ്സ്റ്റണില്‍ നടന്നു. പാര്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍, എസ്ടി അഗസ്റ്റിന്‍ അക്കാദമി മൈതാനങ്ങളിലായി ഒരേ സമയം പാദമത്സരങ്ങള്‍ നടന്നു.

മുന്‍ വര്‍ഷത്തെ വന്‍ വിജയത്തിന് ശേഷം ആവേശോജ്വലമായ രണ്ടാം അദ്ധ്യാത്തിന് അരങ്ങൊരുങ്ങുന്നതില്‍ സംഘാടകരായ എംഎംഎ മികവ് തെളിയിച്ചു. 8 ടീമുകള്‍ പങ്കെടുത്ത രണ്ടാം പതിപ്പില്‍ മുന്‍ നിശ്ചയപ്രകാരം രാവിലെ 8.30 ന് തന്നെ ആദ്യ പന്തെറിഞ്ഞു കൊണ്ട് ക്രിക്കറ്റ് പൊടിപൂരത്തിന് തുടക്കമായി. മധ്യവേനലില്‍ ജ്വലിച്ചുയര്‍ന്ന അന്തരീക്ഷത്തിലെ ഊഷ്മാവിനുമപ്പുറം അനര്‍ഗളമായി പെയ്തിറങ്ങിയ തോരാ റണ്‍മലില്‍ കാണികളുടെ മനസ് കുളിര്‍ന്നു.

ആദ്യപാദ മത്സരങ്ങളിലെ ഒന്നാം പൂളില്‍
 
  09-07-2022
യുക്മ അംഗത്വ മാസാചരണം ജൂലൈ 31 വരെ; അസോസിയേഷനുകള്‍ക്കു അണി ചേരാം
പുതിയതായി ചുമതലയേറ്റ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം ജൂലൈ 1 മുതല്‍ 31 വരെ അംഗത്വമാസമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ജൂലൈ മാസം യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 2022 ' ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ സംഘടനയില്‍ അണിചേരാന്‍ യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി അസോസിയേഷനുകള്‍ക്ക് അവസരം ലഭിക്കുകയാണ്. കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍വര്‍ഷങ്ങളിലേതിന് സമാനമായിട്ടാണ് യുക്മ നേതൃത്വം ഈ വര്‍ഷവും മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.

നിലവില്‍ ഇംഗ്‌ളണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍
 
  21-06-2022
യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ് നവനേതൃത്വം; വര്‍ഗീസ് ഡാനിയേല്‍ പ്രസിഡന്റ്
യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംമ്പര്‍ റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂണ്‍ മാസം പതിനൊന്നാം തീയതി വെയ്ക്കഫീല്‍ഡ് സൂതില്‍ വര്‍ക്ക് മെന്‍സ് ക്ലബ്ബില്‍ വച്ച് നടന്നു. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ നിരീക്ഷകനായി ദേശീയ സമിതിയംഗം കുര്യന്‍ ജോര്‍ജ് പങ്കെടുത്തു.

സ്ഥാനമൊഴിയുന്ന റീജിയണല്‍ പ്രസിഡന്റ് അശ്വിന്‍ മാണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെക്രട്ടറി സാജന്‍ സത്യന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് യുക്മ നാഷണല്‍ കമ്മറ്റി ഈ റീജിയനു നല്‍കിയ എല്ലാപിന്തുണക്കും അതുപോലെ കമ്മറ്റി അംഗങ്ങള്‍ നല്‍കിയ നിര്‍ലോഭമായ സഹകരണത്തെയും അനുസ്മരിച്ചുകൊണ്ട് സ്ഥാനമൊഴിയുന്ന കമ്മറ്റിക്ക്
 
  21-06-2022
കഥകളി മുതല്‍ കളരിപ്പയറ്റ് വരെയുള്ള കേരളീയ കലകളുടെ പരിശീലന പദ്ധതിയുമായി കലാഭവന്‍ ലണ്ടന്‍ അക്കാദമി
കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയെയും പൈതൃകത്തെയും കലാ-നൃത്ത രൂപങ്ങങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പരിശീലന പദ്ധതിയുമായി കലാഭവന്‍ ലണ്ടന്‍.
വിവിധങ്ങളായ സാംസ്‌ക്കാരിക തനിമയും കലകളും നൃത്ത രൂപങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകമെന്നു പറയുന്നതു തന്നെ കേരളത്തിലെ തനതു കലകളും നൃത്ത രൂപങ്ങളും അവയെല്ലാം പ്രദര്‍ശിപ്പിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമാണ്.

കഥകളി മുതല്‍ കളരിപ്പയറ്റു വരെയുള്ള കേരളീയ കലകള്‍ വിദേശിയര്‍ക്കും സ്വദേശിയര്‍ക്കും പരിചയപ്പെടാനും അഭ്യസിക്കാനും അവതരിപ്പിക്കാനും കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവസരമൊരുക്കുന്നു.

കൊച്ചിന്‍
 
  21-06-2022
യുക്മയ്ക്ക് പുതിയ ഭാരവാഹികള്‍: ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങാത്തറ, ജനറല്‍ സെക്രട്ടറി - കുര്യന്‍ ജോര്‍ജ് , ഡിക്‌സ് ജോര്‍ജ് ട്രഷറര്‍
ബര്‍മിംങ്ങ്ഹാമില്‍ ശനിയാഴ്ച യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കാതിരുന്നതിനാല്‍ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ദേശീയ പ്രസിഡന്റായി യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റുമായിരുന്ന ഡോ.ബിജു പെരിങ്ങത്തറ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്ററുമായ കുര്യന്‍ ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി യുക്മ മിഡ്ലാന്‍ഡ്സ് റീജിയന്‍ മുന്‍ പ്രസിഡന്റും നോട്ടിംങ്ങ്ഹാം മലയാളി കള്‍ച്ചറല്‍
 
  12-06-2022
ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ (HIMA) ആഭിമുഖ്യത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് (ശനിയാഴ്ച) ഹള്ളില്‍ നടക്കും.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും.

HIMA യുടെ നേതൃത്വത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രബലരായ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന പ്രബലരായ ടീമുകള്‍ ഏറ്റുമുട്ടുന്ന ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മത്സരം രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ.

മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

The Allam Sports Cetnre,

Universtiy of Hull,

Hull,

HU6 7TS,
 
[38][39][40][41][42]
 
-->




 
Close Window