|
|
|
|
|
| മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം യുകെ സ്പോര്‍ട്സ് ഡേ 25-ന് ഡര്‍ബിയില്‍ |
|
ഡെര്‍ബി: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം (MCYM) യുകെ സെന്‍ട്രല്‍ സമിതി സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ഡേ - ചാമ്പ്ഡേ 2026 ജൂലൈ 25-ന് ഡെര്‍ബിയില്‍ നടക്കും.ജൂലൈ 25-ന് ശനിയാഴ്ച രാവിലെ 9.00 മണിക്ക് പ്രാര്‍ത്ഥനയ്ക്കും ഉദ്ഘാടനച്ചടങ്ങിനും ശേഷം എംസിവൈഎം പതാക ഉയര്‍ത്തുന്നതോടെ സ്പോര്‍ട്സ് ഡേയ്ക്ക് ഔപചാരിക തുടക്കമാകും. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും ഔദ്യോഗിക സമാപനച്ചടങ്ങുകളും സമാപന പ്രാര്‍ത്ഥനയും നടക്കും. ഇതോടെ ചാമ്പ്ഡേ 2026 സമാപിക്കും.യുവജനങ്ങളുടെ വിശ്വാസജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് |
|
|
|
|
|
|
|
|
| സ്വത്തവകാശ സംരക്ഷണ നിയമം: യുക്മയുടെ നിവേദനം |
|
ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണത്തിനായുള്ള നിയമനിര്‍മാണത്തിന് നിര്‍ണായക നീക്കവുമായി യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പ്രവര്‍ത്തനം സജീവമാക്കുന്നു. ഇതിനായി 'കേരള എന്‍.ആര്‍.ഐ & ഒ.സി.ഐ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട്, 2026' കരട് ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് കൈമാറി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് സംബന്ധിച്ച പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി മൂന്ന് മുന്നണികളോടും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായി യു.കെ സന്ദര്‍ശിക്കുന്ന ഭരണകക്ഷി ജനപ്രതിനിധിയായ ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് മുന്നില്‍ ഇതിനാവശ്യമായ നടപടി |
|
|
|
|
|
|
|
|
| ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു |
|
ഹാവര്‍ഹില്‍: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാവര്‍ഹില്‍ (KCAH) 2026-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ ഹാവര്‍ഹില്‍ ടൗണ്‍ കൗണ്‍സില്‍ മേയര്‍ ലോറ മില്ലര്‍-ജോണ്‍സ് ഔദ്യോഗികമായി പ്രകാശനം ചെയ്തു.
KCAH ഭാരവാഹികളുമായി മേയര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രാദേശിക മലയാളി സമൂഹത്തിന്റെ ക്ഷേമം, സാമൂഹിക ഐക്യം, യുവജന ശാക്തീകരണം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പദ്ധതികള്‍ എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ KCAHയ്ക്ക് മേയര്‍ നല്‍കിയ പിന്തുണയ്ക്കും ഹാവര്‍ഹില്‍ ടൗണ്‍ കൗണ്‍സില്‍ അനുവദിച്ച ഗ്രാന്റുകള്‍ക്കും സംഘടനയുടെ പേരില്‍ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
യോഗത്തിനിടെ KCAHയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് മേയര്‍ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന്, |
|
|
|
|
|
|
|
|
| യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം: ലോഗോകള്‍ ക്ഷണിക്കുന്നു |
|
യുക്മ കേരളപൂരം വള്ളംകളി 2026 ഒരു ചരിത്ര വിജയമാക്കുവാന്‍ വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുവാന്‍ യുക്മ ദേശീയ നിര്‍വ്വാഹക സമിതി മത്സരം സംഘടിപ്പിക്കുകയാണ്. യുകെ മലയാളികള്‍ അയക്കുന്ന ലോഗോകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയായിരിക്കും യുക്മ കേരളപൂരം 2026 വള്ളംകളിയുടെ ഔദ്യോഗിക ലോഗോ. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ലോഗോ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 തിങ്കള്‍ ആണ്. ലോഗോ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനമായി ലഭിക്കുന്നതാണ്. ലോഗോ വിജയിയ്ക്കുള്ള സമ്മാനം വള്ളംകളി വേദിയില്‍ വെച്ച് നല്‍കുന്നതാണ്.
ആഗസ്റ്റ് 15 ശനിയാഴ്ച സൌത്ത് യോര്‍ക്ക്ഷയറിലെ റോഥര്‍ഹാം മാന്‍വേഴ്സ് |
|
|
|
|
|
|
|
|
| യുകെകെസിഎയുടെ രജത ജൂബിലി ആഘോഷം ക്നാനായ സമൂഹത്തിനാകെ അഭിമാന നിമിഷം |
|
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഗമമായ യുകെകെസിഎയുടെ രജത ജൂബിലി ആഘോഷം ക്നാനായ സമൂഹത്തിനാകെ അഭിമാന നിമിഷമായി മാറി. യുകെകെസിഎ കണ്‍വെന്‍ഷന് മുഖ്യാതിഥിയായി ജനകീയ എംഎല്‍എ ചാണ്ടി ഉമ്മനാണ് എത്തിയത്.
രജത ജൂബിലി ആഘോഷിക്കുന്ന സംഘടനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു അയ്യായിരത്തിലേറെ പേര്‍ പങ്കെടുത്ത ആഘോഷം.
നമ്മുടെ മാതാപിതാക്കള്‍ പഠിപ്പിച്ച പൈതൃകയും പാരമ്പര്യവും സാംസ്‌കാരിക തനിമയും അടുത്ത തലമുറയിലേക്ക് പകരുന്നതില്‍ ക്‌നാനായക്കാര്‍ കാണിക്കുന്ന ഉത്സാഹം മറ്റു പ്രവാസികള്‍ക്ക് കൂടി മാതൃകയാണെന്ന് ചാണ്ടി ഉമ്മന്‍ വേദിയില്‍ പറഞ്ഞു.
ലോകമെങ്ങും പ്രവാസികളില്‍, പ്രത്യേകിച്ചും യുകെയിലും ക്‌നാനായകര്‍ നാടിന്റെ തുരുത്തുകളായി മാറുന്നതില്‍ യുകൈകസിഎ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അതില്‍ |
|
|
|
|
|
|
|
|
| ചാലക്കുടിയില്‍ നിന്ന് യുകെയിലേക്ക് എത്തിയവര്‍ ബര്‍മിങ്ഹാമില്‍ ഒത്തുകൂടി: ചാലക്കുടി ചങ്ങാത്തം വര്‍ണമഴ അവിസ്മരണീയമായി. |
|
ചാലക്കുടിയും പരിസരവാസികളുടെയും നിറ സാധ്യത്തത്തില്‍ ചാലക്കുടി ചങ്ങാത്തം വര്‍ണമഴ അവിസ്മരണീയമായി. 27ന് രാവിലെ 11 മണിയോടെ ഒള്‍ഡ്ബറി ബര്‍മിങ്ഹാമില്‍ ഒത്തുകൂടിയ ചടങ്ങില്‍ പ്രസിഡന്റ് ദാസന്‍ നെറ്റിക്കാടന്‍ ആദ്യക്ഷപ്രസംഗവും സുബിന്‍ സന്തോഷ് റിപ്പോര്‍ട്ട് ഉം അവതരിപ്പിച്ചു. ആശംസകളും ആയി മുന്‍ പ്രസിഡന്റ്മാരായ സൈബിന്‍ പാലാട്ടി, സോജന്‍ നമ്പ്യാപറമ്പില്‍, ജോഷി വാഴപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവുരുടെയും പലതരത്തിലുള്ള മത്സരങ്ങളും തരപ്പെടുത്തിയിരുന്നു. ചാലക്കുടിക്കാരുടെ പ്രിയ ഭക്ഷണവും ലെഡ് ലൈറ്റില്‍ നിറഞ്ഞാടിയ നൃത്യ നൃത്യങ്ങളും സംഗീത സദസും ചടങ്ങിന് മോഡി ക്കൂട്ടി. ജിബി, Aadharsu എന്നിവര്‍ ആങ്കറിങ്ങില്‍ ചടങ്ങിന് കൃത്യത വരുത്തി. ഡിജെ പരിപാടി യുടെ താളത്തില്‍ സദസ്സ് ഒന്നാകെ ആടി |
|
|
|
|
|
|
|
|
| അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍ |
|
ലണ്ടന്‍: അഭിനയരംഗത്തും റിയാലിറ്റി ഷോകളിലും സ്റ്റേജ് പ്രകടനങ്ങളിലും തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പ്രത്യേക അഭിനയ-ഓഡിഷന്‍ പരിശീലന കളരികളുമായി കലാഭവന്‍ ലണ്ടന്‍ എത്തുന്നു.ലണ്ടനിലും യുകെയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കുന്ന ഈ പരിശീലന പരിപാടി, അഭിനയവും പ്രകടനകലയും ഗൗരവമായി സമീപിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
അഭിനയരംഗത്തേക്കും റിയാലിറ്റി ഷോകളിലേക്കും കടക്കാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത് ഓഡിഷനുകളാണ്. കഴിവും താല്‍പ്പര്യവും ആത്മവിശ്വാസവും ഉണ്ടായിട്ടും ക്യാമറയ്ക്കുമുന്നിലോ ജഡ്ജിംഗ് പാനലിന് മുന്നിലോ സ്വന്തം കഴിവ് ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ |
|
|
|
|
|
|
|
|
| നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്‍ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. |
|
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്‍ (BMA) 2026-27 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടാണ് പുതിയ ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്.
പുതിയ ഭരണസമിതിയില്‍ പ്രസിഡന്റായി ജയന്‍ മലയില്‍, സെക്രട്ടറിയായി ആതിര അനൂബ് എന്നിവര്‍ തുടരും. വൈസ് പ്രസിഡന്റായി ലാലു അലക്സ്, ജോയിന്റ് സെക്രട്ടറിയായി ശ്രീജിത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായി അനു ശരത് , ഉണ്ണിമായ നന്ദു, യൂത്ത് കോ-ഓര്‍ഡിനേറ്ററും പി.ആര്‍.ഒയുമായി ബിജില്‍ റെജി, ട്രഷററായി വിനു ഡേവിസ്, ജോയിന്റ് ട്രഷററായി സിജോ ജോസഫ് എന്നിവരെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മിറ്റിയില്‍ നിന്ന് ഒഴിവായ അംഗങ്ങള്‍ക്ക് |
|
|
|
|
|
| |