Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
പാചകം
  Add your Comment comment
കപ്പുച്ചിനോ കോഫി വീട്ടില്‍ തയാറാക്കിയാലോ? നിങ്ങള്‍ കരുതിയ പോലെ അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല
Reporter
കഫേറ്റീരിയകളില്‍ കിട്ടുന്ന കപ്പുച്ചിനോ കോഫിയുടെ സ്വാദ് നുകര്‍ന്ന് ഇത് എങ്ങനെയാണ് തയാറാക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? കപ്പുച്ചിനോയുടെ രുചി ഒരിക്കലെങ്കിലും നുകര്‍ന്നവര്‍ക്കേ അതിന്റെ മറുപടി പറയാന്‍ കഴിയൂ. നിങ്ങളുടെ വീട്ടില്‍ തയാറാക്കാം കപ്പുച്ചിനോ കോഫി. നിങ്ങള്‍ കരുതിയ പോലെ അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല

കപ്പുച്ചിനോ തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍:

പാല്‍ - ഒരു പാക്കറ്റ്
പഞ്ചസാര -പാകത്തിന്
ചോക്‌ലെറ്റ് ചുരണ്ടിയത് -രണ്ടു വലിയ സ്പൂണ്‍
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ - രണ്ടു ചെറിയ സ്പൂണ്‍
ചോക്‌ലെറ്റ് ഐസ്‌ക്രീം - ഒരു സ്‌കൂപ്
ക്രീം അടിച്ചത്, ചോക്‌ലെറ്റ് സിറപ്പ് , ചോക്‌ലെറ്റ് ബിസ്‌ക്കറ്റ് കഷണങ്ങള്‍ (ഇത് അലങ്കാരത്തിനാണ്)

കപ്പുച്ചിനോ തയാറാക്കുന്ന വിധം: പാല്‍ ഫ്രീസറില്‍ വച്ചു കട്ടിയാക്കുക. പാലും രണ്ടാമത്തെ ചേരുവയും നന്നായി അടിച്ചു യോജിപ്പിക്കുക . നീളമുള്ള ഗ്ലാസ്സിലൊഴിച്ച് മൂന്നാമത്തെ ചേരുവ കൊണ്ട് അലങ്കരിക്കുക. സംഗതി റെഡി...
 
Other News in this category

 
 




 
Close Window