Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
സിനിമ
  Add your Comment comment
കൊക്രോച്ച് സമരത്തെ അനുകൂലിച്ച നടന്‍ ടോവിനോയുടെ വീടിനു മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം നടത്തി
Text By: UK Malayalam Pathram
നടന്‍ ടൊവിനോ തോമസിനെതിരെ യുവമോര്‍ച്ച പ്രതിഷേധം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടന്റെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു. ടൊവിനോയ്ക്ക് എതിരായ ബാനറുകളുമായെത്തി വാ മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. സിജെപി സമരത്തെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി ടൊവിനോയുടെ പ്രതികരണം സെലക്ടീവാണെന്ന് ആരോപിച്ചുകൊണ്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കേരളത്തിലെ പിഎസ്സി റാങ്കിലുള്ളവര്‍ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചിട്ടും കേരളത്തിലെ നഴ്സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും വായ തുറക്കാത്ത ആളാണ് ടൊവിനോയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടന്‍ വീണ്ടും രാഷ്ട്രീയം നോക്കി വാ തുറന്ന് തുടങ്ങിയെന്നാണ് പ്രതിഷേധക്കാരുടെ ബാനറില്‍ എഴുതിയിരിക്കുന്നത്. കേരളത്തിലെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് എന്തുകൊണ്ട് നടന്‍ ഒരക്ഷരം മിണ്ടിയില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചോദിച്ചു. യുവമോര്‍ച്ച ഇരിഞ്ഞാലക്കുട മണ്ഡലമാണ് പ്രതിഷേധം നടത്തിയത്.
 
Other News in this category

 
 




 
Close Window