|
|
|
|
|
| ആഞ്ചല റെയ്‌നറുടെ രാജി യുകെ സര്‍ക്കാരിനെ പിടിച്ചുലയ്ക്കുുന്നു |
ലണ്ടന്‍: സ്റ്റാമ്പ് ഡ്യൂട്ടി വിവാദത്തെ തുടര്‍ന്ന് ബ്രിട്ടന്റെ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നര്‍ രാജിവച്ചത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാണ് തുടക്കമിട്ടത്. സ്വത്ത് വാങ്ങിയപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറവാണ് അടച്ചതെന്ന് അവര്‍ സമ്മതിച്ചതോടെയാണ് രാജിയ്ക്ക് കളമൊരുങ്ങിയത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, ബ്രിട്ടന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനും അദ്ദേഹത്തിന്റെ ലേബര്‍ സര്‍ക്കാരിനും ഇത് കനത്ത തിരിച്ചടിയാണ്. ഈ വിഷയത്തില്‍ നടന്ന സ്വതന്ത്ര അന്വേഷണത്തില്‍, സ്വത്ത് വാങ്ങിയ സമയത്ത് ലഭിച്ച നിയമോപദേശം റെയ്നര്‍ കൃത്യമായി പാലിച്ചില്ലെന്ന് കണ്ടെത്തി. ഇത് മന്ത്രിതല പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിന് തുല്യമാണെന്നും റിപ്പോര്‍ട്ടില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു |
ലിവര്‍പൂള്‍/കോട്ടയം: യുകെയില്‍ മലയാളി നഴ്‌സ് അന്തരിച്ചു. ലിവര്‍പൂളിലെ ഏന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായ മോളിക്കുട്ടി ഉമ്മന്‍ (64) ആണ് മരിച്ചത്. ഓഗസ്റ്റ് 29ന് വൈകിട്ട് 6ന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലിവര്‍പൂള്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് മരിച്ചു
കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കല്‍ കുടുംബാംഗവുമാണ്. 2002 ലാണ് യുകെയില്‍ എത്തുന്നത്. പുന്നവേലില്‍ പി.കെ. ഉമ്മനാണ് ഭര്‍ത്താവ്. മക്കള്‍: മെജോ ഉമ്മന്‍, ഫില്‍ജോ ഉമ്മന്‍. മരുമകള്‍: ഡാലിയ ഉമ്മന്‍. ലിവര്‍പൂള്‍ കര്‍മ്മേല്‍ |
|
Full Story
|
|
|
|
|
|
|
| ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു |
സന്തോഷത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും മറ്റൊരു പൊന്നോണം കൂടി വന്നെത്തിയിരിക്കുകയാണ്. പൂക്കൊട്ടകളും വട്ടികളുമായി പൂക്കളിറുക്കുന്നതിന്റെയും സാമ്പാറും പായസവുമടക്കവുമുള്ള സദ്യ ഒരുക്കുന്നതിന്റെയും തിരക്കിലാണ് മലയാളികള്‍. പുത്തന്‍ കോടിയുടുത്ത് പൂവൊക്കെ ചൂടി രാവിലെ മുതല്‍ തുടങ്ങുകയാണ് ഓണാഘോഷം. ഓണം മലയാളികള്‍ക്ക് വെറുമൊരു ആഘോഷം മാത്രമല്ല, ആവേശം കൂടിയാണ്. മുറ്റത്ത് പൂക്കളമിട്ട്, ഊഞ്ഞാല് കെട്ടി, സദ്യയൊക്കെ കഴിച്ച് സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ഈ ദിവസം കടന്ന് പോവുക.
ഓണം ഒരു വിശേഷ ദിവസത്തിന്റെ കഥ മാത്രമല്ല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ദിനവും, ഇനി വരുന്ന വര്‍ഷത്തേക്കുള്ള ഓര്‍മകള്‍ സ്വരുക്കൂട്ടാനുള്ള പ്രതീക്ഷയുടെ |
|
Full Story
|
|
|
|
|
|
|
| നിഗല്‍ ഫാരേജിന്റെ പ്രസ്താവന വന്‍ വിവാദത്തിന് തിരി കൊളുത്തുന്നു |
ലണ്ടന്‍: റിഫോം യുകെ പാര്‍ട്ടിയുടെ നേതാവായ നിഗല്‍ ഫാരേജ്, അമേരിക്കന്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ സാക്ഷ്യം ബ്രിട്ടനിലും അന്തര്‍ദേശീയ തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരുകാലത്ത് മാഗ്‌ന കാര്‍ട്ടക്കും പാര്‍ലമെന്റിന്റെ മാതാവ് എന്നും അറിയപ്പെട്ടിരുന്ന ബ്രിട്ടന്‍, ഇപ്പോള്‍ സ്വേച്ഛാധിപത്യത്തിന്റെ വഴിയിലേക്കാണ് വഴുതിക്കൊണ്ടിരിക്കുന്നത് എന്ന് ഫാരേജ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഓണ്‍ലൈന്‍ സുരക്ഷാ നിയമം പോലുള്ള നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്നതാണെന്നും, സര്‍ക്കാരിന്റെ അമിത നിയന്ത്രണങ്ങള്‍ രാജ്യത്തെ ജനാധിപത്യ |
|
Full Story
|
|
|
|
|
|
|
| 360 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപവുമായി സൗദിയും യുകെയും കൈകോര്‍ക്കുന്നു |
ലണ്ടന്‍: 360 മില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള പുതിയ സംയുക്ത നിക്ഷേപവുമായി യുകെയും സൗദി അറേബ്യയും. ഇതിലൂടെ നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും യുകെ ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി. ലണ്ടനില്‍ നടന്ന ഗ്രേറ്റ് ഫ്യൂച്ചേഴ്‌സ് സമ്മിറ്റില്‍, സൗദി അറേബ്യയെ യുകെയുടെ ആധുനിക വ്യാവസായിക തന്ത്രത്തിന്റെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ഈ നിക്ഷേപം വാഗ്ധാനം സ്വീകരിക്കുകയും ചെയ്തു. പുതിയ നിക്ഷേപം യുകെയിലും സൗദി അറേബ്യയിലുമായി 187 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, അതില്‍ 97 എണ്ണം യുകെയില്‍ ലഭ്യമാകും. ക്ലീന്‍ എനര്‍ജി മേഖലയെയും പ്രൊഫഷണല്‍, ഫിനാന്‍ഷ്യല്‍ സേവന മേഖലകളെയും പിന്തുണയ്ക്കുന്നതാണ് ഈ നിക്ഷേപം. ഗ്രേറ്റ് |
|
Full Story
|
|
|
|
|
|
|
| വിദേശ തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കും, ആദ്യം സ്വദേശികള്‍ക്ക് |
ലണ്ടന്‍: കുടിയേറ്റ വീസ ദുരുപയോഗം തടയുക, അനധികൃതമായി തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് തടയുക എന്നിങ്ങനെയുള്ള കര്‍ശന നടപടികളുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ രംഗത്ത്. വിദേശ തൊഴിലാളികളുടെ നിയമനം നിയന്ത്രിച്ച് ബ്രിട്ടിഷ് പൗരന്മാര്‍ക്കും നിലവില്‍ രാജ്യത്ത് എത്തിയിട്ടുള്ള നിയമാനുസൃത കുടിയേറ്റക്കാര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അനധികൃത തൊഴിലും വീസ ലംഘനവും ഇനി അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തൊഴിലവസരങ്ങള്‍ ആദ്യം നാട്ടുകാരുടെയും നിയമാനുസൃത കുടിയേറ്റക്കാരുടെയും അവകാശമാണ് എന്നും ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ നിയമവിരുദ്ധ തൊഴിലാളികളെ നിയമിച്ചതിന്റെ പേരില്‍ വന്‍ തിരിച്ചടി |
|
Full Story
|
|
|
|
|
|
|
| മുംബൈയില്‍ നിന്ന് ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയില്‍ മോഷണം പോയി |
ലണ്ടന്‍: മുംബൈയില്‍ നിന്നും ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷണം പോയി. ഓഗസ്റ്റ് 31നാണ് യോഗേഷ് അലേകാരി എന്ന സഞ്ചാരിയുടെ വാഹനം നഷ്ടമായത്. മുംബൈ ടു ലണ്ടന്‍ ബൈക്ക് യാത്രയില്‍ ലണ്ടനില്‍ എത്തിയ ശേഷം നോട്ടിങ്ങാമിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച് വോളട്ടണ്‍ പാര്‍ക്കില്‍ പ്രഭാതഭക്ഷണത്തിനായി നിര്‍ത്തിയപ്പോഴാണ് സംഭവം. മോഷണം നടന്ന സമയത്ത് യോഗേഷിന്റെ മോട്ടര്‍ ബൈക്കില്‍ പാസ്പോര്‍ട്ട്, പണം, മറ്റ് രേഖകള്‍ എന്നിവയുള്‍പ്പെടെ യാത്രയ്ക്ക് വേണ്ട ഒട്ടേറെ അവശ്യവസ്തുക്കളും ഉണ്ടായിരുന്നു. നാലുപേര്‍ ചേര്‍ന്ന് ചുറ്റിക ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് മോട്ടര്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത |
ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിന് അറുതി വരുത്തിക്കൊണ്ട് യുകെയില്‍ കനത്ത മഴയും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥ വരാന്‍ പോകുന്നതായി മുന്നറിയിപ്പ്. കാറ്റും മഴയും ഇടിവെട്ടും ആലിപ്പഴ വര്‍ഷവും ഇന്ന് വരാന്‍ ഇരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പ് നിലവില്‍ വന്നു കഴിഞ്ഞു. എറിന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം അവശിഷ്ടങ്ങള്‍ ബ്രിട്ടന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും മഴയെത്തുന്നത്.
പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെടും. തെക്കന്‍ സ്‌കോട്ട്ലാന്‍ഡില്‍ മെറ്റ് ഓഫീസ് ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. |
|
Full Story
|
|
|
|
| |