Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
UK Special
  29-12-2022
ആയിരക്കണക്കിന് എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ നാടുവിടാനൊരുങ്ങുന്നു

ലണ്ടന്‍: ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചിറങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൂട്ടപ്പലായനം സംഭവിച്ചാല്‍ എന്‍എച്ച്എസിന് താങ്ങാന്‍ കഴിയാത്ത അവസ്ഥ നേരിടുമെന്ന് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.ഇംഗ്ലണ്ടില്‍ 45,000 ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് 4000 അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍വ്വെ സംഘടിപ്പിച്ചത്. എന്‍എച്ച്എസ് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.മറ്റൊരു ജോലി എത്രയും പെട്ടെന്ന് ലഭിച്ചാല്‍ അത്രയും പെട്ടെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ഉപേക്ഷിക്കുമെന്നാണ് പത്തില്‍ നാല് ജൂനിയര്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
Full Story

  29-12-2022
ബ്രിട്ടനും ശൈത്യത്തില്‍ മുങ്ങുന്നു, പുതുവര്‍ഷം കാത്തിരിക്കുന്നത് വന്‍ മഞ്ഞുവീഴ്ച

ലണ്ടന്‍: അമേരിക്കയെ ഏതാനും ദിവസങ്ങള്‍ കൊടുംതണുപ്പില്‍ മുക്കിയ കാലാവസ്ഥ പുതുവര്‍ഷത്തില്‍ ബ്രിട്ടനിലേക്ക്. അറ്റ്ലാന്റിക് മറികടന്ന് ജെറ്റ് സ്ട്രീം ബ്രിട്ടനില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തേക്ക് തണുത്ത കാറ്റ് എത്തിക്കുന്ന കാലാവസ്ഥയുടെ ചിത്രങ്ങള്‍ പങ്കുവെച്ച മെറ്റ് ഓഫീസ്, ഇതുമൂലം അസ്ഥിരമായ സാഹചര്യങ്ങളും, കനത്ത മഴയും പെയ്യുമെന്ന് വ്യക്തമാക്കി. 'നോര്‍ത്ത് അമേരിക്കയില്‍ ഉടനീളം സഞ്ചരിക്കുന്ന തണുത്ത കാറ്റാണ് ഇതിന് ഇടയാക്കുന്നത്. ഇത് ജെറ്റ് സ്ട്രീം ശക്തമാക്കുകയും, അറ്റ്ലാന്റിക്കില്‍ കുറഞ്ഞ സമ്മര്‍ദ സിസ്റ്റം ശക്തിപ്പെടുകയുമാണ്', കാലാവസ്ഥാ ഏജന്‍സി ട്വീറ്റ് ചെയ്തു. ശീതക്കൊടുങ്കാറ്റിനെ തുടര്‍ന്ന് നോര്‍ത്ത് അമേരിക്കയില്‍ ഇപ്പോഴും ആയിരക്കണക്കിന്

Full Story
  29-12-2022
സ്‌ട്രെപ് കേസുകളില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു

ലണ്ടന്‍: സ്‌കോട്ട്ലണ്ടില്‍ പത്ത് വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ കൂടി സ്ട്രെപ് എ ബാധിച്ച് മരിച്ചതായി ആരോഗ്യ മേധാവികളുടെ സ്ഥിരീകരണം. ഈ സീസണില്‍ ആദ്യമായാണ് സാധാരണയായി ഗുരുതരമായി ബാധിക്കാത്ത ബാക്ടീരിയില്‍ ഇന്‍ഫെക്ഷന്‍ പിടിപെട്ട് രാജ്യത്ത് മരണങ്ങള്‍ സംഭവിക്കുന്നത്. ഇതോടെ യുകെയില്‍ സ്ട്രെപ് എ ബാധിച്ച് മരിച്ച കുട്ടികളുടെ 26 ആയി ഉയര്‍ന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 21 കുട്ടികളാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ട് മരിച്ചിട്ടുള്ളത്. വെയില്‍സ് രണ്ട് കുട്ടികളും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരാളും മരിച്ചു. സ്‌കോട്ട്ലണ്ടില്‍ ഇക്കുറി ഏഴ് കുട്ടികള്‍ക്കാണ് ജീവഹാനി നേരിട്ടത്. അഞ്ച് മുതിര്‍ന്നവരും മരണത്തിന് കീഴടങ്ങി.

Full Story
  29-12-2022
കവര്‍ച്ചാ കേസുകളില്‍ പോലീസിന്റെ തട്ടിപ്പ് പുറത്ത്, അന്വേഷണം നടത്താതെ മടങ്ങും

ലണ്ടന്‍: എല്ലാ കവര്‍ച്ചാ കേസുകളിലും പോലീസ് സ്ഥലത്തെത്തി പരിശോധിക്കുമെന്ന വാഗ്ദാനം വെറും തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. സ്ഥലത്തെത്തുന്ന പോലീസ് സംഘം പേപ്പര്‍ വര്‍ക്ക് മാത്രം നടത്തി മടങ്ങുകയാണ് ചെയ്യുന്നതെന്നും, ഇതുകൊണ്ട് യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ലെന്നുമാണ് മുന്നറിയിപ്പ്. കവര്‍ച്ചാ കേസുകളില്‍ പ്രതികരിക്കുന്ന കണക്കുകള്‍ക്കൊപ്പം പ്രോസിക്യൂഷനും, അറസ്റ്റുകളും വര്‍ദ്ധിച്ചില്ലെങ്കില്‍ യാതൊരു കാര്യവുമില്ലെന്നാണ് പോലീസ് സൂപ്രണ്ട് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ഫോതറിംഗാം ചൂണ്ടിക്കാണിക്കുന്നത്. പ്രകടന മികവ് അളക്കേണ്ടെന്നല്ല പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ സുതാര്യമായിരിക്കണം. ആത്മവിശ്വാസം നല്‍കാന്‍ സ്വതന്ത്ര പരിശോധനകള്‍ വേണം', മുന്‍ മേജര്‍ ക്രൈം

Full Story
  28-12-2022
ഇംഗ്ലണ്ടില്‍ ബൈക്ക് മോഷണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ബൈക്ക് മോഷണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലണ്ടന്‍, തേംസ് വാലി, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന സൈക്ലിസ്റ്റുകള്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2022ല്‍ മാത്രം ഇംഗ്ലണ്ടില്‍ 72,445 ബൈക്കുകള്‍ മോഷണം പോയെന്നുള്ളതാണ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ മോഷണം റിപ്പോര്‍ട്ട് ചെയുന്നുണ്ടെങ്കിലും ലെസ്റ്റര്‍ഷെയറില്‍ താരതമ്യേനെ കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്. ലണ്ടനില്‍ മാത്രം കണക്കുകള്‍ പ്രകാരം 22,818 ബൈക്കുകള്‍ മോഷണം പോയി. ഓക്സ്ഫോര്‍ഡ്, മില്‍ട്ടണ്‍ കെയ്ന്‍സ്, സ്ലോ എന്നിവ ഉള്‍പ്പെടുന്ന തേംസ് വാലിയില്‍ ബൈക്ക് മോഷണ സാധ്യത

Full Story
  28-12-2022
ക്രിസ്മസ് ദിനം മുതല്‍ ബോക്‌സിംഗ് ഡേ വരെ കിടക്ക ലഭിക്കാന്‍ ഒരു ദിവസം വരെ കാത്തിരുന്നു

ലണ്ടന്‍: രോഗബാധിതരായി എ&ഇയില്‍ എത്തിയ ചില രോഗികള്‍ക്ക് ക്രിസ്മസ് ദിനം മുതല്‍ ബോക്സിംഗ് ഡേ വരെ 24 മണിക്കൂറോളം ഒരു കിടക്ക ലഭിക്കാനായി കാത്തിരിക്കേണ്ടി വന്നതായി വെളിപ്പെടുത്തല്‍. ഇംഗ്ലണ്ടിലും, സ്‌കോട്ട്ലണ്ടിലുമുള്ള ആശുപത്രികളില്‍ ലഭ്യമായിട്ടുള്ള ബെഡുകളുടെ കുറവ് മൂലമാണ് രോഗബാധിതരായി എത്തുന്നവര്‍ക്ക് ഇത്രയേറെ സമയം കാത്തിരിക്കേണ്ടി വരുന്നതെന്ന് ഒരു എന്‍എച്ച്എസ് ഡോക്ടര്‍ വ്യക്തമാക്കി.ആരോഗ്യം വീണ്ടെടുത്ത രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നേരിടുന്ന കാലതാമസങ്ങളാണ് ബെഡ് ബ്ലോക്കിംഗ് പ്രതിസന്ധിയിലേക്ക് വഴിതുറക്കുന്നത്. സ്ഥിതി ഗുരുതരമായതോടെ ഒരു ആംബുലന്‍സ് ട്രസ്റ്റ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആശുപത്രികള്‍ക്ക് പുറത്ത് രോഗികളുമായി കുടുങ്ങിയ ജീവനക്കാര്‍ക്ക്, 999

Full Story
  28-12-2022
കഴിഞ്ഞ വര്‍ഷം നടന്ന ഒരു മില്യണ്‍ കവര്‍ച്ച, മോഷണക്കേസുകള്‍ പോലീസ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഒരു മില്ല്യണിലേറെ കവര്‍ച്ച, മോഷണ കേസുകള്‍ പോലീസ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ പോലീസ് സേനകളാണ് പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാതെ വന്ന 1,145,254 കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചത്. എല്ലാത്തരത്തിലുമുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റും, കുറ്റം ചാര്‍ത്തുന്നതുമായ കേസുകളുടെ എണ്ണം കേവലം 5.4 ശതമാനമായി താഴ്ന്നുവെന്നും ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കി. ഏഴ് വര്‍ഷം മുന്‍പ് 15 ശതമാനത്തില്‍ കൂടുതലുണ്ടായിരുന്ന നിരക്കാണ് ഈ വിധം ഇടിഞ്ഞത്.

ഈ കണക്കുകള്‍ പോലീസിന് നാണക്കേടാണെന്ന് മുന്‍ മെറ്റ് ഡിസിഐ മിക്ക് നെവില്ലെ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ പ്രതിയെ കണ്ടെത്താന്‍ പോലും പോലീസിന്

Full Story
  28-12-2022
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണവാര്‍ത്ത കൂടി

ലണ്ടന്‍: യുകെ മലയാളികളെ തേടി വീണ്ടും മരണവാര്‍ത്ത. അപ്രതീക്ഷിതമായ മറ്റൊരു മരണം കൂടി. ലൂട്ടനില്‍ താമസിക്കുന്ന ജിജി മാത്യൂസിന്റെ (56) വേര്‍പാട് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. മൈലപ്ര മൂഞ്ഞനാട്ട് കുടുംബാംഗമാണ് ജിജി മാത്യൂസ് . രാത്രി ഒരു മണിയോടെ ശാരീരിക അസ്വസ്ഥത തോന്നി വെള്ളം കുടിക്കാന്‍ അടുക്കളയിലേക്ക് പോവുകയായിരുന്നു. എണീറ്റത് അറിഞ്ഞ് ഭാര്യ താഴെയെത്തിയപ്പോള്‍ മുകളിലേ നിലയിലേക്ക് കയറാന്‍ കഴിയാതെ വീണു കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. ഉടന്‍ അടിയന്തര പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.ക്രിസ്മസ് ആഘോഷത്തിനായി ഡോക്ടറായ മകളും വീട്ടിലെത്തിയിരുന്നു. എന്‍എച്ച്എസില്‍ ഡോക്ടറായ മകളും നഴ്സായ ഭാര്യയും സിപിആര്‍ നല്‍കി. ആംബുലന്‍സ് ടീം സ്ഥലത്തെത്തി

Full Story
[368][369][370][371][372]
 
-->




 
Close Window