|
|
|
|
|
| ചികിത്സയ്ക്കിടെ 38 യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു: കുട്ടികളും ഇരകളായി: ഡോക്ടര്ക്ക് സസ്പെന്ഷന് |
|
ബര്മിംഗ്ഹാമിലെ ക്വിന്റണില് നിന്നുള്ള ഡോ. നാഥനിയല് സ്പെന്സര് (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില് കുറ്റം ചുമത്തി . 2017 മുതല് 2021 വരെ സ്റ്റോക്ക്-ഓണ്-ട്രെന്റിലും ഡഡ്ലിയിലും ചികിത്സയില് ഉണ്ടായിരുന്ന 38 പേരെ ഇയാള് പീഡിപ്പിച്ചെന്നാണ് സ്റ്റാഫോര്ഡ്ഷയര് പൊലീസ് കണ്ടെത്തിയത് . ഇതില് 13 വയസിന് താഴെയുള്ള കുട്ടികളോട് നടന്ന ഒമ്പത് അതിക്രമങ്ങളും ഉള്പ്പെടുന്നുണ്ട് .
റോയല് സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്ലിയുടെ റസല്സ് ഹാള് ആശുപത്രിയിലുമാണ് ഇത്തരം സംഭവങ്ങള് നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള് സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികള്ക്കെതിരായ ശാരീരിക അതിക്രമവും ഇയാള്ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി 2026 ജനുവരി 20-ന് നോര്ത്ത് സ്റ്റാഫോര്ഡ്ഷയര് ജസ്റ്റിസ് സെന്ററില് |
|
Full Story
|
|
|
|
|
|
|
| 84 കാരി കിടപ്പിലായ സ്ത്രീക്കെതിരെ കാര് ഇന്ഷുറന്സ് കേസില് പ്രോസിക്യൂഷന്; വിവാദം |
ലണ്ടന്: പ്രായധിക്യം മൂലം കിടപ്പിലായ 84 കാരി കാര് ഇന്ഷുറന്സ് പുതുക്കാത്തതിനാല് പ്രോസിക്യൂഷന് നടപടികള്ക്ക് വിധേയയാവുകയും കുറ്റക്കാരിയെന്ന് കോടതി വിധിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു. സ്വന്തം കിടപ്പുമുറിയില് നിന്നും പരസഹായമില്ലാതെ പുറത്തു പോകാന് കഴിയാത്ത അവസ്ഥയിലാണ് ഇവര്. തുടര്ച്ചയായ ആശുപത്രി പ്രവേശനങ്ങളും വീട്ടില് കെയര് സന്ദര്ശനങ്ങളും കാരണം ഡ്രൈവിംഗ് ലൈസന്സ് തിരികെ നല്കിയിരുന്നു. നിയമാനുസൃതമായ ഉത്തരവാദിത്തങ്ങള് എല്ലാം നിര്വഹിച്ചതായാണ് ഇവരുടെ വാദം.
എന്നാല്, പ്യൂഷെ കാറിന്റെ ഇന്ഷുറന്സ് പുതുക്കിയില്ലെന്നാരോപിച്ച് ഡി.വി.എല്.എ. ഇവര്ക്കെതിരെ നടപടി സ്വീകരിച്ചു. കാര് ഇനി ഒരിക്കലും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില് ഒഴിഞ്ഞ കുപ്പി-ക്യാന് തിരിച്ചേല്പ്പിച്ചാല് പണം; വീടുവാങ്ങുന്നവര്ക്ക് ക്യാഷ് ബാക്ക്, കാര് ടാക്സില് ഇളവും |
ലണ്ടന്: ഇന്ത്യയിലെ ഒഴിഞ്ഞ മദ്യക്കുപ്പി തിരിച്ചേല്പ്പിച്ചാല് 20 രൂപ ലഭിക്കുന്ന പദ്ധതിക്ക് സമാനമായ പദ്ധതി ബ്രിട്ടനിലും നടപ്പിലാക്കുന്നു. യു.കെയിലെ സൂപ്പര്മാര്ക്കറ്റുകളിലും ഗ്രോസറി-കണ്വീനിയന്സ് സ്റ്റോറുകളിലും, ന്യൂസ് ഏജന്റുകളുടെ സ്റ്റോറുകളിലും ഒഴിഞ്ഞ കുപ്പികളും ക്യാനുകളും തിരിച്ചേല്പ്പിച്ചാല് പണം ലഭിക്കും. രസീതുകള് ഹാജരാക്കേണ്ടതില്ലെന്നും 2027 ഒക്ടോബര് മുതല് ഇംഗ്ലണ്ട്, സ്കോട്ട്ലാന്ഡ്, നോര്തേണ് അയര്ലന്ഡ് എന്നിവിടങ്ങളില് പദ്ധതി ആരംഭിക്കുമെന്നും ഡിപ്പാര്ട്ട്മെന്റ് ഓഫ് എന്വയോണ്മെന്റ്, ഫുഡ് ആന്ഡ് റൂറല് അഫയേഴ്സ് (ഡെഫ്ര) അറിയിച്ചു. മാലിന്യം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
Full Story
|
|
|
|
|
|
|
| പാകിസ്ഥാനും ബംഗ്ലാദേശും സ്വദേശികളുടെ കോളേജ് പ്രവേശനത്തിന് യുകെ നിയന്ത്രണം |
ലണ്ടന്: വിസ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്ന്ന് പാകിസ്ഥാനും ബംഗ്ലാദേശും സ്വദേശികളുടെ കോളേജ് പ്രവേശനത്തിന് യുകെ നിയന്ത്രണം ഏര്പ്പെടുത്തി. ഈ രാജ്യങ്ങളില് നിന്നുള്ള വിദ്യാര്ത്ഥികളുടെ അപേക്ഷകളില് ആശങ്കാജനകമായ വര്ധന ഉണ്ടായതിനെ തുടര്ന്നാണ് നടപടി. ഫിനാന്ഷ്യല് ടൈംസ് റിപ്പോര്ട്ടില് പ്രകാരം ഒമ്പതോളം സര്വകലാശാലകളാണ് പ്രവേശനം നിര്ത്തിവച്ചത്.
യൂണിവേഴ്സിറ്റി ഓഫ് ചെസ്റ്റര് 2026ലെ ശരത്കാലം വരെ പാകിസ്ഥാനില് നിന്നുള്ള വിദ്യാര്ത്ഥി പ്രവേശനം നിര്ത്തിവച്ചതായി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി ഓഫ് വോള്വര്ഹാംപ്ടണും, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനും പാകിസ്ഥാനും ബംഗ്ലാദേശും സ്വദേശികളില് |
|
Full Story
|
|
|
|
|
|
|
| ഖലിസ്ഥാന് ഭീകരന് ഗുര്പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള് മരവിപ്പിക്കും |
ന്യൂദല്ഹി: ഇന്ത്യയുടെ ഇന്റലിജന്സ് വൃത്തങ്ങള് നല്കിയ വിവരങ്ങളും സ്വന്തം അന്വേഷണങ്ങളും അടിസ്ഥാനമാക്കി ഖലിസ്ഥാന് ഭീകരനായ ഗുര്പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള് മരവിപ്പിക്കാന് യുകെ ഭരണകൂടം തീരുമാനിച്ചു.
പഞ്ചാബ് വാരിയേഴ്സ് എന്ന ഇന്ത്യയിലെ ക്ലബ്ബിനെക്കൊണ്ട് ലങ്കാഷയറിലെ ഫുട്ബാള് ക്ലബ്ബായ മോര്കാംബെയെ വിലയ്ക്കെടുപ്പിച്ച ഇടപാടില് മുന്പന്തിയില് നിന്നത് ഗുര്പ്രീത് റെഹാല് ആയിരുന്നു. വിശ്വാസവും സഹാനുഭൂതിയും നിലനിര്ത്താമെന്ന വാഗ്ദാനത്തോടെയാണ് പഞ്ചാബ് വാരിയേഴ്സ് ഇംഗ്ലണ്ടിലെ ക്ലബ്ബിനെ ഏറ്റെടുത്തത്.
യുവാക്കളെ ആകര്ഷിക്കുന്ന ഫുട്ബാള്, ക്രിക്കറ്റ് |
|
Full Story
|
|
|
|
|
|
|
| ലണ്ടനില് അനധികൃത ഡെലിവറി തൊഴിലാളികള്ക്കെതിരെ വന് പരിശോധന |
ലണ്ടന്: മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയില് ഏര്പ്പെട്ട 171 പേരെ യുകെ ഇമ്മിഗ്രേഷന് എന്ഫോഴ്സ്മെന്റ് ടീം അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരും ഉള്പ്പെടെയുള്ളവരാണ് പിടിയിലായത്. ഇവരെ ഉടന് നാടുകടത്തുമെന്നാണ് വിവരം.
'ഓപ്പറേഷന് ഈക്വലൈസ്' എന്ന പേരില് നടത്തിയ പരിശോധനയിലാണ് അനധികൃത ഡെലിവറി തൊഴിലാളികളെ പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ളവരും പിടിയിലായവരില് ഉള്പ്പെടുന്നു. ന്യൂഹാം, നോര്വിച്ച് തുടങ്ങിയ നഗരങ്ങളിലാണ് പരിശോധന നടന്നത്.
പരിശോധനകള് ശക്തമാക്കിയ സാഹചര്യത്തില് തൊഴിലാളികള്ക്ക് മുന്നറിയിപ്പുമായി അധികൃതര് രംഗത്തെത്തി. രേഖകള് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലേക്ക് വരുന്ന വിദേശ നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണത്തില് കുത്തനെ ഇടിവ് |
ലണ്ടന്: ബ്രിട്ടനിലേക്ക് വരുന്ന വിദേശ നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണം കുത്തനെ കുറഞ്ഞതായി Nursing & Midwifery Council (NMC) പുറത്തുവിട്ട കണക്കുകള് വെളിപ്പെടുത്തുന്നു. 2024-ലെ സമയത്തേക്കാള് ഇത്തവണ ഏപ്രില് മുതല് സെപ്റ്റംബര് വരെ രജിസ്റ്ററില് ചേര്ന്നത് വെറും 6,321 പേര് മാത്രമാണ്. കഴിഞ്ഞ വര്ഷം ഇതേ കാലയളവില് 12,543 പേര് രജിസ്റ്റര് ചെയ്തിരുന്നു.
ഇടിവിന് പിന്നിലെ കാരണങ്ങള്
- കുടിയേറ്റ നയങ്ങളിലെ കടുപ്പവും
- വംശീയതയുടെ വര്ദ്ധനവും
ആരോഗ്യ വിദഗ്ധര് ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങളാണ്.
|
|
Full Story
|
|
|
|
|
|
|
| യുകെയിലെ വിദേശ നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണത്തില് വന് ഇടിവ് |
ലണ്ടന്: യുകെയിലേക്ക് വരുന്ന വിദേശ നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണത്തില് വലിയ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ കണക്കുകള് വ്യക്തമാക്കുന്നു. വംശവെറി ഉയരുന്നതും, ഇമിഗ്രേഷന് നിയമങ്ങള് കടുപ്പിക്കുന്നതുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ആരോഗ്യ സംഘടനകള് മുന്നറിയിപ്പ് നല്കുന്നു.
രജിസ്ട്രേഷന് കണക്കുകള്
- ഏപ്രില് മുതല് സെപ്റ്റംബര് വരെയുള്ള കാലയളവില് യുകെയില് പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്സ് നേടി രജിസ്റ്റര് ചെയ്തത് 6,321 നഴ്സുമാരും മിഡ്വൈഫുമാരുമാണ്.
- 2024-ലെ ഇതേ കാലയളവില് 12,543 പേര് രജിസ്ട്രേഷന് |
|
Full Story
|
|
|
|
| |