|
|
|
|
|
| സോമര്‍സെറ്റിലെ ടോണ്ടന്‍ മലയാളി അസോസിയേഷനെ നയിക്കാന്‍ പുതിയ ഭാരവാഹികള്‍ |
|
സോമര്‍സെറ്റിലെ ചെറുപട്ടണമായ ടോണ്ടനില്‍ നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടന്‍ മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാന്‍ 2026-28 കാലയളവിലേക്ക് പുതിയ വര്‍ക്കിങ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനുവരി രണ്ടിന് നടന്ന ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ വച്ച് ടോണ്ടന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ജതീഷ് പണിക്കര്‍ പ്രസിഡണ്ട് ആയും, വിനു വി നായര്‍ സെക്രട്ടറി ആയും തുടരെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.. മഞ്ജുള സിജാന്‍ (വൈസ് പ്രസിഡന്റ്), ബിജു മാത്യു(ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍(ട്രഷറര്‍) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികള്‍.
യുവത്വവും അനുഭവസമ്പത്തും കൂടിച്ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി മോബിന്‍ |
|
Full Story
|
|
|
|
|
|
|
| സുവല്ലയും പോയി റിഫോമിനൊപ്പം: ഇനിയും നേതാക്കള്‍ റിഫോം യുകെ പാര്‍ട്ടിയിലേക്ക് പോകുമെന്ന് സൂചന |
|
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ഹോം സെക്രട്ടറിയുമായ സുവെല്ലാ ബ്രാവര്‍മാന്‍ റിഫോം യുകെ പാര്‍ട്ടിയിലേക്ക് ചുവടുമാറ്റി. കടുത്ത ഇമിഗ്രേഷന്‍ വിരോധിയായ ബ്രാവര്‍മാനെ നിഗല്‍ ഫരാഗ് നാടകീയമായാണ് സ്വന്തം പാര്‍ട്ടിയില്‍ എത്തിച്ചത്.
25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തി. ഷാഗോസ് ദ്വീപ് സമൂഹങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടാണ് പാര്‍ട്ടി മാറാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചാന്‍സലര്‍ നദീം സഹാവിയും റിഫോമില്‍ എത്തിയിരുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മധ്യനിലപാടുകാരുടെ പിടിയില്‍ അകപ്പെട്ട് കഴിഞ്ഞെന്നും, കെമി ബാഡെനോക് തന്നെ |
|
Full Story
|
|
|
|
|
|
|
| ഗ്ലാസ്‌ഗോയില്‍ ശസ്ത്രക്രിയാ പിഴവ്: കുഞ്ഞിന് 10 ഇരട്ടി പാരസെറ്റമോള്‍, ദീര്‍ഘകാല ആരോഗ്യ ആശങ്ക |
ഗ്ലാസ്‌ഗോ: എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സോഹാന്റെ ജീവിതം മാറ്റിമറിച്ച ഗുരുതരമായ ശസ്ത്രക്രിയാ പിഴവ് ഗ്ലാസ്‌ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനില്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വയറിന്റെ വലതുവശത്തെ ഹെര്‍ണിയ നീക്കം ചെയ്യുന്നതിനിടെ, ശസ്ത്രക്രിയാനന്തര വേദന കുറയ്ക്കാന്‍ 2 മില്ലി പാരസെറ്റമോള്‍ നല്‍കേണ്ടിടത്ത് തെറ്റി 20 മില്ലിയാണ് കുത്തിവച്ചത്. ആവശ്യമായതിന്റെ 10 ഇരട്ടി മരുന്ന് കുഞ്ഞിന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു.
പിഴവ് ഉടന്‍ തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ വിവരം മാതാപിതാക്കളായ അഹദിനെയും ഹീറ ഉള്‍ ഹസനെയും അറിയിച്ചു. കരളില്‍ പാരസെറ്റമോളിന്റെ വിഷപ്രഭാവം തടയാന്‍ അസറ്റൈല്‍സിസ്റ്റീന്‍ നല്‍കി അടിയന്തര ചികിത്സ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഭൂകമ്പം: സുവല്ല ബ്രാവര്‍മാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് റിഫോം യുകെയില്‍ |
ലണ്ടന്‍: മുന്‍ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് നൈജല്‍ ഫറാഷിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെയില്‍ ചേര്‍ന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് ഇന്ത്യന്‍ വംശജയായ ബ്രാവര്‍മാന്റെ ഈ നീക്കം.
ലിസ് ട്രസ്സ് മന്ത്രിസഭയിലും ഋഷി സുനക് മന്ത്രിസഭയിലും ഹോം സെക്രട്ടറി പദം അലങ്കരിച്ചിരുന്ന ബ്രാവര്‍മാന്‍, ഇന്നലെ റിഫോം യുകെ സംഘടിപ്പിച്ച പരിപാടിയില്‍ അപ്രതീക്ഷിതമായി എത്തി പാര്‍ട്ടി അംഗത്വം രാജിവച്ചതായി പ്രഖ്യാപിച്ചു. 'സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതായി തോന്നുന്നു' എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം.
|
|
Full Story
|
|
|
|
|
|
|
| നോര്‍വിച്ചില്‍ ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ |
നോര്‍വിച്ച് സിറ്റി: ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി യുകെയിലും അമേരിക്കയിലും പൊലീസ് സേനയില്‍ ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഈ മാസം 18ന് പുലര്‍ച്ചെയാണ് റെയ്മണ്ട് വില്യംസ് (61) അറസ്റ്റിലായത്. യുഎസിലെ ഡാലസില്‍ ജനിച്ച റെയ്മണ്ട് അവിടെ പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് യുകെയിലേക്ക് താമസം മാറിയ അദ്ദേഹം നോര്‍വിച്ച് സിറ്റി കൗണ്‍സിലില്‍ ട്രാഫിക് വാര്‍ഡനായി ജോലി ചെയ്തു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം നോര്‍ഫോക്ക് കോണ്‍സ്റ്റാബുലറിയുടെ പൊലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫിസറായും പ്രവര്‍ത്തിച്ചു. അമേരിക്കന്‍ ഫുട്‌ബോള്‍ ടീമായ ഡാലസ് കൗബോയ്‌സിന്റെ |
|
Full Story
|
|
|
|
|
|
|
| ഡ്രോഗെഡയില്‍ 16കാരിക്ക് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം; ആശുപത്രിയില്‍ പ്രവേശനം |
ഡ്രോഗെഡ (അയര്‍ലന്‍ഡ്): ആര്‍ത്തവ സമയത്ത് ടാംപൂണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം ബാധിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട 16കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നാല് ദിവസം മുന്‍പ് തന്നെ കുട്ടിക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. പിന്നാലെ രക്തസമ്മര്‍ദ്ദം താഴുകയും ഹൃദയമിടിപ്പ് കൂടുകയും ജനനേന്ദ്രിയത്തില്‍ തടിപ്പ് അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചത്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് ടാംപൂണ്‍ ഉപയോഗിച്ചതായി കണ്ടെത്തി.
പരിശോധനയില്‍ ശരീരത്തില്‍ സ്റ്റാഫിലോകോക്കസ് ഓറിയസ് |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ മനുഷ്യക്കടത്ത്: പോളിഷ് ദമ്പതികള്‍ക്ക് കഠിന ശിക്ഷ |
ലണ്ടന്‍: മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ മനുഷ്യക്കടത്ത് നടത്തിയതിന് പോളിഷ് ദമ്പതികള്‍ക്ക് കോടതി കഠിന ശിക്ഷ വിധിച്ചു.
ലീഡ്‌സില്‍ താമസിച്ചിരുന്ന വീസ്ലോ മിച്ച്‌നിവിക്‌സ് (53) ഭാര്യ അലക്‌സാന്ദ്ര തിമോസെക് (വയസ്സ് 41) എന്നിവര്‍ യുവതികളെ ജോലി നല്‍കാമെന്ന് പറഞ്ഞ് യുകെയിലേക്ക് ക്ഷണിച്ചാണ് മനുഷ്യക്കടത്ത് നടത്തിയത്. പ്രധാനമായും സാമ്പത്തിക പ്രയാസം നേരിടുന്ന പോളിഷ് യുവതികളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ചൈല്‍ഡ് മൈന്‍ഡര്‍മാരായി, ബാറുകളിലും കടകളിലും ജോലി തരാമെന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്.
യുകെയിലെത്തിയ യുവതികളെ |
|
Full Story
|
|
|
|
|
|
|
| യുകെയിലും അമേരിക്കന്‍ എഫ്ബിഐ മോഡല്‍ അന്വേഷണ സംഘം: നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ഉടന്‍ രൂപീകരിക്കും |
|
നാഷണല്‍ പോലീസ് സര്‍വ്വീസ് രൂപീകരിക്കുന്നു. ബ്രിട്ടീഷ് എഫ്ബിഐ എന്ന് വിളിക്കപ്പെടാവുന്ന തരത്തിലാണ് പുതിയ സര്‍വ്വീസ് വരുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ മുതല്‍, തീവ്രവാദം, തട്ടിപ്പ്, ഓണ്‍ലൈന്‍ കുട്ടിപ്പീഡനം വരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ഈ സംഘം അന്വേഷണം നടത്തും.
തിങ്കളാഴ്ച ഹോം ഓഫീസ് പ്രഖ്യാപിക്കുന്ന ധവളപത്രത്തിലാണ് പുതിയ സംഘത്തെ അണിനിരത്തുന്നത്. ഇതോടെ തട്ടിപ്പ്, ക്രിമിനല്‍ സംഘങ്ങള്‍, രാജ്യത്ത് നടത്തേണ്ട തീവ്രവാദ അന്വേഷണങ്ങള്‍ എന്നിവ നാഷണല്‍ ക്രൈം ഏജന്‍സിയും, പ്രാദേശിക ക്രൈം യൂണിറ്റുകളും സംയുക്തമായി അന്വേഷിക്കുന്ന രീതികളും അവസാനിക്കും.
ഇതിന് പകരം ലോകോത്തരമായ കഴിവുറ്റ ഉദ്യോഗസ്ഥരെയും, നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ദേശീയ തലത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ പോലീസ് |
|
Full Story
|
|
|
|
| |