Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
UK Special
  30-12-2022
ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് ടെസ്റ്റ് ഏര്‍പ്പെടുത്താതെ യുകെ സര്‍ക്കാര്‍

ലണ്ടന്‍: രണ്ട് വര്‍ഷത്തോളം ലോകം മുഴുവന്‍ കൊവിഡ്-19 വൈറസിന്റെ തിരിച്ചടികള്‍ നേരിട്ടു. ഇതിന് ശേഷം ആശ്വാസത്തിലേക്ക് വഴിമാറുമ്പോള്‍ ലോകത്തിന് ഭീഷണിയായി പുതിയ വൈറസ് രൂപപ്പെട്ട ചൈന തങ്ങളുടെ അതിര്‍ത്തികള്‍ തുറന്നിട്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ചൈനയില്‍ നിന്നുമുള്ള യാത്രക്കാരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പ്രതിരോധിക്കുകയാണ്.മുന്‍ ആരോഗ്യ മന്ത്രിമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഈ ടെസ്റ്റ് ഏര്‍പ്പെടുത്തുന്നതില്‍ ന്യായീകരണമില്ലെന്നാണ് ശാസ്ത്രീയ ഉപദേശകരും വാദിക്കുന്നത്. ആദ്യ കൊവിഡ് തരംഗങ്ങളില്‍ ടെസ്റ്റിംഗ് നിര്‍ബന്ധമാക്കിയ അതേ ഉപദേശകരാണ് ഇപ്പോള്‍ പുതിയ സ്ട്രെയിന്‍

Full Story
  30-12-2022
എന്‍എച്ച്എസ് ട്രസ്റ്റുകള്‍ കനത്ത സമ്മര്‍ദ്ദത്തില്‍, ചികിത്സയ്ക്കായി 15 മണിക്കൂറുകള്‍ വരെ കാത്തിരിക്കുന്നു

ലണ്ടന്‍: എന്‍എച്ച്എസ് ട്രസ്റ്റുകള്‍ കനത്ത സമ്മര്‍ദത്തില്‍ മുങ്ങിയതോടെ 15 മണിക്കൂര്‍ വരെ ചികിത്സയ്ക്കായി കാത്തിരിക്കാന്‍ വിധിക്കപ്പെട്ട് ജനങ്ങള്‍. ഡസന്‍ കണക്കിന് ഹെല്‍ത്ത് ട്രസ്റ്റുകളും, ആംബുലന്‍സ് സര്‍വ്വീസുകളും ഗുരുതരാവസ്ഥ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും കഠിനമായ കാലയളവിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഡോര്‍സെറ്റ് കൗണ്ടി, പോര്‍ട്സ്മൗത്ത്, നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളാണ് ഒടുവിലായി സ്ഥിതി അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ തോതില്‍ നില്‍ക്കവെയാണ് രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നത്.

ഫ്ളൂ,

Full Story
  30-12-2022
സ്‌ട്രെപ് എ രോഗം മൂലം യുകെയില്‍ 30 കുട്ടികള്‍ക്ക് മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: സ്ട്രെപ്പ് എ രോഗം മൂലം യുകെയില്‍ ഇപ്പോള്‍ കുറഞ്ഞത് 30 കുട്ടികളെങ്കിലും മരിച്ചതായി കണക്കുകള്‍. സെപ്തംബര്‍ 19 നും ഡിസംബര്‍ 25 നും ഇടയില്‍ ഈ സീസണില്‍ ഇതുവരെ 18 വയസ്സിന് താഴെയുള്ള 25 പേര്‍ ഇംഗ്ലണ്ടില്‍ മരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ഒക്ടോബര്‍ 3 മുതല്‍ സ്‌കോട്ലന്‍ഡില്‍ 10 വയസ്സിന് താഴെയുള്ള രണ്ടു കുട്ടികള്‍ ഐഗാസ് ബാധിച്ചു മരിച്ചതായി പബ്ലിക് ഹെല്‍ത്ത് സ്‌കോട്ലന്‍ഡ് ബുധനാഴ്ച അറിയിച്ചു. ബെല്‍ഫാസ്റ്റിലേയും വെയില്‍സിനേയും ഐഗാസില്‍ നിന്നുള്ള മൂന്നു കുട്ടികളുടെ മരണവും യുകെഎച്ച്എസ്എ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതോടെ രോഗം ബാധിച്ച് മരിച്ച യുകെയിലെ കുട്ടികളുടെ എണ്ണം 30 ആയി.

ഇംഗ്ലണ്ടിലെ എല്ലാ പ്രിയ

Full Story
  30-12-2022
ബ്രിട്ടനിലെ ജനങ്ങള്‍ വന്‍ കടക്കെണിയിലേക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ ജനങ്ങളുടെ വ്യക്തിഗത കടക്കെണി കുതിച്ചുയരുന്നതായി കണക്കുകള്‍. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് കടക്കെണി മൂലം ശ്വാസംമുട്ടി ജീവിക്കുന്നത്. കൈവിട്ട് കുതിച്ച ജീവിതച്ചെലവുകള്‍ പലരെയും കടം വാങ്ങാന്‍ നിര്‍ബന്ധിതമാക്കി. ഭക്ഷണം മുതല്‍ എനര്‍ജി ബില്‍ അടയ്ക്കാന്‍ വരെ ഇത് അനിവാര്യമായെന്നാണ് പഠനം വ്യക്തമാക്കുന്നത്. ശരാശരി കുടുംബത്തിന്റെ സുരക്ഷിതമല്ലാത്ത ലോണുകള്‍, ഓവര്‍ഡ്രാഫ്റ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള കടങ്ങള്‍ ഇപ്പോള്‍ 16,200 പൗണ്ടില്‍ എത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 1000 പൗണ്ട് അധികമാണിത്. ഒന്‍പത് മില്ല്യണോളം ജനങ്ങള്‍ സാമ്പത്തികമായി ദുരവസ്ഥയിലാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Full Story

  29-12-2022
കോവിഡ് നിയന്ത്രണം 2023 ജനുവരി: യുകെയില്‍ നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ അറിയേണ്ടത്
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ :ഇന്ത്യയിലേക്ക് വരുന്ന എല്ലാ രാജ്യാന്തര യാത്രക്കാരിലും 2 ശതമാനം പേരില്‍ കൊവിഡ് പരിശോധന നടത്തും. അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൈന, തായ്‌ലന്‍ഡ്, ജപ്പാന്‍, സൗത്ത് കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് 2 ശതമാനം റാന്‍ഡം സാമ്പിള്‍ കൂടാതെ വിശദ പരിശോധന നടത്തും.

രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Full Story
  29-12-2022
സ്‌ട്രെപ് എ ഭീതിയില്‍ യുകെ: മരണസംഖ്യ 26: കുട്ടികളുടെ ജീവനെടുക്കുന്ന വൈറസ് പടരുന്നു
യുകെയില്‍ സ്ട്രെപ് എ ബാധിച്ച് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു. പത്ത് വയസില്‍ താഴെയുള്ള രണ്ട് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ ഔദ്യോഗിക മരണസംഖ്യ 26 ആയി ഉയര്‍ന്നു. സ്‌കോട്ട്ലണ്ടിലാണ് പത്ത് വയസില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ കൂടി സ്ട്രെപ് എ ബാധിച്ച് മരിച്ചതായി ആരോഗ്യ മേധാവികള്‍ സ്ഥിരീകരിച്ചത്.

ഈ സീസണില്‍ ആദ്യമായാണ് സാധാരണയായി ഗുരുതരമായി ബാധിക്കാത്ത ബാക്ടീരിയില്‍ ഇന്‍ഫെക്ഷന്‍ പിടിപെട്ട് രാജ്യത്ത് മരണങ്ങള്‍ സംഭവിക്കുന്നത്.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 21 കുട്ടികളാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ട് മരിച്ചിട്ടുള്ളത്. വെയില്‍സ് രണ്ട് കുട്ടികളും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരാളും മരിച്ചു. സ്‌കോട്ട്ലണ്ടില്‍ ഇക്കുറി ഏഴ് കുട്ടികള്‍ക്കാണ് ജീവഹാനി
Full Story
  29-12-2022
ക്രിസ്മസ് ദിവസം ആശുപത്രികളില്‍ പൂരത്തിരക്കായിരുന്നു: ഭക്ഷണം കഴിക്കാന്‍ പോലും നേരം കിട്ടിയില്ലെന്ന് ഡോക്ടര്‍മാര്‍
ക്രിസ്മസ് ദിനങ്ങളില്‍ ജിപിമാര്‍ വിശ്രമമില്ലാതെ ഏറ്റവും പ്രയാസകരമായ സേവനങ്ങള്‍ ആയിരുന്നു നല്‍കിയതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. മണിക്കൂറുകളില്ലാത്ത ജിപി സേവനങ്ങളുടെ റെക്കോര്‍ഡായിരുന്നു ഇതെന്ന് ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ചെയര്‍ ഓഫ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ (ബിഎംഎ) ഡോ ടോം ബ്ലാക്ക് പറഞ്ഞത് , റെക്കോര്‍ഡ് എണ്ണം രോഗികള്‍ ജിപി സേവനങ്ങളില്‍ പങ്കെടുത്തു എന്നാണ്.

സതേണ്‍ ട്രസ്റ്റ് അതിന്റെ ഔട്ട്-ഓഫ്-ഓവര്‍ ഡിപ്പാര്‍ട്ട്മെന്റ് അടിയന്തിര കോളുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് പറഞ്ഞു. ക്രിസ്മസ് തലേന്ന്, വെസ്റ്റേണ്‍ അര്‍ജന്റ് കെയറിന് 640 കോളുകള്‍ ലഭിച്ചു - കഴിഞ്ഞ വര്‍ഷം ഇത് 158 കോളുകള്‍ ആയിരുന്നു- ഡോ ബ്ലാക്ക് പറഞ്ഞു.

ബിബിസിയുടെ ഗുഡ് മോണിംഗ്
Full Story
  29-12-2022
50,000 ഇടത്തരം കുടുംബങ്ങള്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റും ചൈല്‍ഡ് ബെനഫിറ്റും നഷ്ടമാകും

ലണ്ടന്‍: ചുരുങ്ങിയത് 50,000 ഇടത്തരം കുടുംബങ്ങള്‍ പുതുവര്‍ഷം നികുതി നിരക്കില്‍ കുത്തനെയുള്ള വര്‍ദ്ധനവ് നേരിടേണ്ടിവരും മെന്നു റിപ്പോര്‍ട്ട് . 50,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ആനുകൂല്യങ്ങളും ചൈല്‍ഡ് ബെനെഫിറ്റും നഷ്ടമാകുമ്പോള്‍ ബാധകമാവുന്ന നികുതിയില്‍ 96 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകാനും ഇടയുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ 50,000 പൗണ്ട് വരുമാനം നേടാന്‍ തുടങ്ങുമ്പോള്‍ ചൈല്‍ഡ് ബെനെഫിറ്റ് പിന്‍വലിക്കാന്‍ തുടങ്ങും. വരുമാനം 60,000-ല്‍ എത്തുമ്പോള്‍ അത് പൂര്‍ണ്ണമായും പിന്‍വലിക്കപ്പെടും. യൂണിവേഴ്‌സല്‍ ക്രെഡിറ്റും ഈ നിലയിലുള്ള കുടുംബങ്ങള്‍ക്ക് നഷ്ടപ്പെടും. ഈ രംഗത്തെ ചില വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം വരുന്ന വര്‍ഷം ഏകദേശം 50,000

Full Story
[367][368][369][370][371]
 
-->




 
Close Window