Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  23-02-2024
ആറ്റുകാല്‍ പൊങ്കാലയ്ക്ക് സൗകര്യമൊരുക്കാന്‍ കുര്‍ബാനയുടെ സമയം മാറ്റി ക്രമീകരിച്ച് തിരുവനന്തപുരത്തെ ക്രിസ്ത്യന്‍ പള്ളികള്‍
ആറ്റുകാല്‍ പൊങ്കാല ദിവസം മതമൈത്രിയുടെ വലിയ അധ്യായം കുറിയ്ക്കാനൊരുങ്ങി തലസ്ഥാനത്തെ ക്രിസ്ത്യന്‍ പളളികള്‍. പൊങ്കാല ഞായറാഴ്ചയായതിനാല്‍ കുറുബാനയുടെ സമയം മാറ്റിയാണ് മാതൃകയാകുന്നത്.

പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ സമയം മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രിസ്ത്യന്‍ പളളികള്‍.

ആരാധനാ സമയം മാറ്റി ആദ്യം മാതൃകയായത് പാളയം സിഎസ്ഐ ചര്‍ച്ച് ആണ് പിന്നാലെ പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയവും രംഗത്തെത്തി. പള്ളിയിലും പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും.
ആറ്റുകാല്‍ പൊങ്കാല ദിനമായ ഞായറാഴ്ച ദേവാലയങ്ങളുടെ പരിസരത്തും പൊങ്കാല അടുപ്പുകള്‍ നിരക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പളളിയില്‍ രാവിലെ 10 നും
Full Story
  21-02-2024
നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം
2017ലെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ ചെസ്റ്റില്‍ ഇരിക്കവേ ഹാഷ് വാല്യൂ മാറ്റിയത് സംബന്ധിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.

അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കെ. ബാബുവാണ് ഹര്‍ജി സ്വീകരിച്ചത്. ജനുവരി ആദ്യം തന്നെ അന്വേഷണം പൂര്‍ത്തിയായി. ഒരു മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം വ്യത്യസ്ത ഉപകാരണങ്ങളില്‍ തുറന്നു പരിശോധിക്കുമ്പോള്‍ ഹാഷ് വാല്യൂ മാറുന്നു.
Full Story
  10-02-2024
കോഴിക്കോട് പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ 3 പേര്‍ മുങ്ങി മരിച്ചു
കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ ബന്ധുക്കളായ മൂന്ന്‌പേരാണ് മരിച്ചത്.

കാരിപ്പറമ്പത്ത് മിനി(48) മകള്‍ ആതിര(24), ഇവരുടെ ബന്ധുവായ അദ്വൈത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മൂവരും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാട്ടുകാര്‍ ചേര്‍ന്നു രക്ഷിച്ച ഷിജുവിന്റെ ഭാര്യ ഷിനുജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴുക്കില്‍പ്പെട്ട അദ്വൈതിനെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ മറ്റു രണ്ടുപേര്‍ കൂടി അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം.
Full Story
  07-02-2024
കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ ദിവസം അവധി അനുവദിച്ചു
കേരള കലാമണ്ഡലത്തില്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി യൂണിയന്റെ അപേക്ഷയിലാണ് നടപടി. ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി നല്‍കുന്നത്. ആര്‍ത്തവ അവധി ഉള്‍പ്പെടെ വിദ്യാര്‍ഥിനികള്‍ക്ക് വേണ്ട ഹാജര്‍ 73 ശതമാനമായി കുറച്ചു.

ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി,മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്.

നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കും ആര്‍ത്തവ അവധി അനുവദിച്ചിരുന്നു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്‍ഥികള്‍ക്ക്
Full Story
  07-02-2024
"മകനെ കാണാനില്ല; വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ"

ചെന്നൈ: ഹിമാചല്‍ പ്രദേശില്‍ വാഹനാപകടത്തില്‍ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുന്‍ ചെന്നൈ മേയര്‍ സെയ്‌ദെ ദുരൈസാമി. വിനോദയാത്രയ്ക്ക് പോയ ദുരൈസാമിയുടെ മകന്‍ വെട്രി ദുരൈസാമിയെ (45) ഞായറാഴ്ചയാണ് സത്ലജ് നദിയില്‍ കാണാതായത്. ചെന്നൈയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് ഹൈവേയില്‍ നിന്ന് വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമായത്. വെട്രിയും സുഹൃത്ത് ഗോപിനാഥും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് 200 മീറ്ററോളം താഴ്ചയില്‍ നദിയിലേക്കു വീണു. ?ഗോപിനാഥിനെ ?ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.

പ്രദേശത്തെ ആദിവാസി

Full Story
  01-02-2024
കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് ആദ്യ ട്രെയിന്‍ പുറപ്പെട്ടു; ഫെബ്രുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍
കേരളത്തില്‍ നിന്ന് അയോധ്യയിലേക്കു ട്രെയിന്‍ സര്‍വീസ്. വൈകിട്ട് 7.10ന് പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസ്. ഫെബ്രുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍ കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് നടത്തും.

കേരളത്തില്‍ നിന്നുള്ള ആദ്യ ആസ്ത സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അയോദ്ധ്യയിലേക്ക് ഇന്ന് പുറപ്പെടും. പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്ന് വൈകിട്ട് 7.10നാണ് ട്രെയിന്‍ പുറപ്പെടുന്നത്. 54 മണിക്കൂര്‍ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലര്‍ച്ചെ രണ്ടിന് ട്രെയിന്‍ അയോധ്യയില്‍ എത്തും. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ്.

ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സര്‍വീസ് ഉണ്ട്. തിരുനെല്‍വേലിയില്‍ നിന്ന് ഫെബ്രുവരി ഒന്നിന്
Full Story
  31-01-2024
തേങ്ങയിടാന്‍ ആളെ ആവശ്യമുണ്ടോ: വിളിക്കാം നാളികേര വികസന ബോര്‍ഡിലേക്ക് - ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്
കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ഇതിനായി ഹലോ നാരിയല്‍ കോള്‍ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം.
Full Story
  31-01-2024
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സൗദിയിലേക്ക് ഹജ്ജിനു പോകുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ ഇളവ്: കേന്ദ്ര മന്ത്രി മുസ്ലിം ലീഗ് എംപി മാര്‍ക്ക് ഉറപ്പ് നല്‍കി
കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി മുസ്ലിം ലീഗ് എംപി മാര്‍ക്ക് ഉറപ്പ് നല്‍കി.കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും അവരോട് നീതിപുലര്‍ത്താനും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ലോക്സഭാംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുല്‍ വഹാബും ന്യൂനപക്ഷ- ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കി.

കൊച്ചിയിലെയും കണ്ണൂരിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ എണ്‍പതിനായിരം രൂപയുടെ വര്‍ദ്ധനവാണ് കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരുടെ മേല്‍
Full Story
[1][2][3][4][5]
 
-->




 
Close Window