Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ദേശീയ സൗന്ദര്യവേദിയില്‍ കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി 19 വയസുകാരി കെസിയ ലിസ് മേജോ
Text By: UK Malayalam Pathram

ജയ്പൂരിലെ സീ സ്റ്റുഡിയോസില്‍ നടന്ന വര്‍ണാഭമായ ഗ്രാന്‍ഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയി മണിക വിശ്വകര്‍മ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറില്‍ പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് ആഗോള മത്സരത്തില്‍ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെണ്‍കൊടിയാണ്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ നിലവില്‍ ബംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനിയാണ്. ദി ഗ്ലമാനന്ദ് ഗ്രൂപ്പ് (The Glamanand Group) സംഘടിപ്പിച്ച മത്സരത്തില്‍, ജയ്പൂരില്‍ നടന്ന ആവേശകരമായ ദേശീയ ഫിനാലെയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 52 കരുത്തുറ്റ മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഈ 19-കാരി നിയമവിദ്യാര്‍ത്ഥി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്.

 
Other News in this category

 
 




 
Close Window