Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  20-12-2023
കത്തോലിക്കാ സഭ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല - നയം വ്യക്തമാക്കിയത് കെസിബിസി ജാഗ്രതാ കമ്മീഷന്‍
സ്വവര്‍ഗ ലൈംഗിക പങ്കാളികളെ ആശീര്‍വദിക്കുക എന്നത് സഭയുടെ തുറന്ന മനോഭാവം മാത്രമാണെന്നാണ് സ്വവര്‍ഗ്ഗ വിവാഹ ആശീര്‍വാദത്തില്‍ KCBC ജാഗ്രതാ കമ്മീഷന്റെ വിശദീകരണം.

സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുമതി നല്‍കിയിട്ടില്ല. പങ്കാളികളെ ആശീര്‍വാദിക്കുന്നതിലൂടെ അവരുടെ തെറ്റിനെ ശരിവയ്ക്കുക അല്ല KCBCയുടെ ഉദ്ദേശം. അവരുടെ ക്രമരഹിതമായ ജീവിതാവസ്ഥകള്‍ക്ക് ഇതുവഴി മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് തങ്ങളുടെ നിരീക്ഷണമെന്നും അവര്‍ വ്യക്തമാക്കുന്നു.

സ്വവര്‍ഗ ലൈംഗിക പങ്കാളികളെ ആശീര്‍വദിക്കുന്ന കാര്യം സ്വവര്‍ഗ വിവാഹത്തിനുള്ള അനുമതിയായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് സഭയുടെ വിശദീകരണം. നൂറ്റാണ്ടുകളായി സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് കത്തോലിക്കാ സഭ
Full Story
  14-12-2023
ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനി 27 വയസ്സുകാരി രോഹിണി അന്തരിച്ചു
ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ (27) ആണ് മരിച്ചത്. ചൈന ജീന്‍സൗ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി. ചൊവ്വാഴ്ച മരണം സംഭവിച്ചു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.
Full Story
  04-12-2023
നൂറാം വയസ്സില്‍ ഇരുമുടി കെട്ടുമേന്തി മലചവിട്ടി ശബരിമലയില്‍ ദര്‍ശനം നടത്തി പാറുക്കുട്ടിയമ്മ
നൂറാം വയസില്‍ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ തന്റെ മൂന്നു തലമുറയില്‍പ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്.

കൊച്ചുമകന്‍ ഗിരീഷ് കുമാര്‍, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അന്‍വിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. അമ്മൂമ്മ എന്തേ ഇത്രനാളും ശബരിമലയില്‍ പോകാന്‍ വൈകിയത് എന്ന അവന്തികയുടെ ചോദ്യത്തിന് അമ്മയുടെ ഉത്തരം പെട്ടെന്നെത്തി.
നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ ഇപ്പോള്‍ ശബരിമലയിലെത്തി. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. ഞാന്‍ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാന്‍ വരും വഴി
Full Story
  30-11-2023
ബുള്ളറ്റിനെ പ്രതിഷ്ഠിച്ച് പൂജ; ബിയര്‍ ഒഴിച്ച് അഭിഷേകം; ബുള്ളറ്റ്ബാബ ക്ഷേത്രത്തില്‍ ആരാധന ഇങ്ങനെ
ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധിക്കുന്ന ക്ഷേത്രമുണ്ട് ഇന്ത്യയില്‍. രാജസ്ഥാനിലാണ് ഈ ക്ഷേത്രം. 'ഓം ബന്ന' അഥവ 'ബുള്ളറ്റ് ബാബ' എന്നാണ് വിശ്വാസികള്‍ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ ഇവിടെയെത്തി ആരാധന നടത്താറുണ്ട്.350സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്.
ജോധ്പൂരിലെത്തുന്ന പല വിനോദ സഞ്ചാരികളും ബുള്ളറ്റ് ബാബയെ കുമ്പിടാതെ ഈവഴി കടന്നുപോകാറില്ല. പൂക്കള്‍, കര്‍പ്പൂരം എന്നിങ്ങനെ വേണ്ട ബിയര്‍ കൊണ്ടും ബുള്ളറ്റില്‍ അഭിഷേകം ചെയ്യാറുണ്ട്. ബുള്ളറ്റിന് മുകളിലൂടെ ബിയര്‍ ഒഴിച്ച് അഭിഷേകം നടത്തിയാല്‍ ബുള്ളറ്റ് ബാബയെ പ്രീതിപ്പെടുത്താം
Full Story
  24-11-2023
ഹമാസ് ഭീകരര്‍ ഗാസയില്‍ ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരെ വിട്ടയച്ചു തുടങ്ങി
ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കാന്‍ തുടങ്ങി. 13 ഇസ്രയേലി പൗരന്മാരെയും തായ്ലന്‍ഡില്‍നിന്നുള്ള 12 പേരെയും മോചിപ്പിച്ചു. 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്.

റഫാ അതിര്‍ത്തിയില്‍ ബന്ദികളെ റെഡ്ക്രോസ് തങ്ങള്‍ക്കു കൈമാറിയതായി ഈജിപ്ത് അറിയിച്ചു. തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ല എന്നാണ് വിവരം. ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ഇവരെ ഇസ്രയേലി അധികൃതര്‍ ആറിഷ് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ഇസ്രയേല്‍
Full Story
  15-11-2023
കളമശ്ശേരിയില്‍ പ്രാര്‍ഥനാ ഹാളില്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം
കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.
Full Story
  12-11-2023
9-ാം വര്‍ഷവും പതിവു പോലെ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈനികരോടൊപ്പം
സൈനികര്‍ക്കൊപ്പം ദീപവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ നമ്മുടെ ധീരരായ സുരക്ഷാ സേനയ്ക്കൊപ്പം ദീപാവലി ദിനം ചെലവഴിക്കുന്നത് ആഴത്തിലുള്ള വികാരവും അങ്ങേയറ്റം അഭിമാനം നിറഞ്ഞ അനുഭവമാണ്.
അവരുടെ കുടുംബങ്ങളില്‍ നിന്ന് അകന്ന്, നമ്മുടെ രാജ്യത്തിന്റെ ഈ കാവല്‍ക്കാര്‍ അവരുടെ സമര്‍പ്പണത്താല്‍ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നു എന്ന് മോദി എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രിയായ ശേഷമുള്ള എല്ലാ ദീപാവലിയും സൈനികര്‍ക്കൊപ്പമാണ് മോദിആഘോഷിക്കുന്നത്. 9-ാം തവണയാണ് സൈനികര്‍ക്കൊപ്പമുള്ള മോദിയുടെ ദീപാവലി ആഘോഷം
Full Story
  11-11-2023
15 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാകുമെന്ന് സുനിത വില്യംസ്; ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വനിതയാണ് സുനിത
പതിനഞ്ച് വര്‍ഷത്തിനകം മനുഷ്യന്‍ ചന്ദ്രനില്‍ താമസിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അല്‍ മന്‍സൂറിക്കൊപ്പം പങ്കെടുത്ത സ്റ്റാര്‍ ഇന്‍ സ്‌പേസ് പരിപാടിയിലാണ് ഇരുവരും ബഹിരാകാശ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചത്.

സുനിത വില്യംസ് ബഹിരാകാശനിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വനിതയാണ്. ഏറ്റവും കൂടുതല്‍ സമയം സ്‌പേസ് വോക്ക് നടത്തിയ വനിതയും സുനിത വില്യംസ് തന്നെ.അടുത്ത 15 വര്‍ഷത്തിനകം മനുഷ്യന്‍ ചന്ദ്രനില്‍ ജീവിച്ചുതുടങ്ങുമെന്നും, ഭൂമിക്ക് പുറത്തും ജീവനുണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി സുനിത വില്യംസ് പറഞ്ഞു.

സദസിലെ കുഞ്ഞുബാലന്റെ കൗതുകത്തിനുള്ള മറുപടിയിലാണ് നമ്മുടേതിന് സമാനമായി മറ്റൊരു
Full Story
[2][3][4][5][6]
 
-->




 
Close Window