Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
സിനിമ
  11-03-2024
ആടു ജീവിതം ഉടന്‍ റിലീസ് ചെയ്യും; ഗള്‍ഫില്‍ നരകിച്ച മനുഷ്യന്റെ കഥ വായിച്ചവര്‍ റിലീസിനായി കാത്തിരിക്കുന്നു
മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബെന്യാമിന്റെ നോവല്‍ വെള്ളിത്തിരയിലെത്തുന്നതുകാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്.



മലയാള സിനിമയെ വീണ്ടും ദേശിയ തലത്തില്‍ ആടുജീവിതം ചര്‍ച്ചയാക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് ദേശിയ അവാര്‍ഡ് ആടുജീവിതത്തിലൂടെ സ്വന്തമാക്കുമെന്നാണ് ട്രെയിലര്‍ പുറത്തുവന്നതിന്
Full Story
  04-03-2024
ദിലീപ് നായകനായി ഇറങ്ങുന്നത് ഇമോഷണല്‍ സിനിമ - തങ്കമണി; ട്രെയിലര്‍ റിലീസായി
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ''ഉടല്‍'' എന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ''തങ്കമണി ' എന്ന ഇമോഷണല്‍ ഫാമിലി ഡ്രാമ ചിത്രത്തിന്റെ ട്രെയിലര്‍ റീലീസായി. മാര്‍ച്ച് ഏഴിന് ഡ്രീംസ് ബിഗ് ഫിലിംസാണ് ''തങ്കമണി'' തിയ്യേറ്ററികളിലെത്തിക്കുന്നത്.



കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റെ 37മത് വാര്‍ഷിക ദിനത്തിലായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ചരിത്ര സംഭവവുമായി എത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്നുള്ളതും പ്രേക്ഷകരുടെ ഒരു കാത്തിരിപ്പിന് കാരണമാണ്.

സൂപ്പര്‍ ഗുഡ്
Full Story
  04-03-2024
തിയെറ്ററുകളില്‍ ചിരി നിറയ്ക്കാന്‍ ബിജു മേനോന്‍ നായകനായി പുതിയ ചിത്രം: കൂടെയുള്ളത് സുരാജ്
തിയെറ്ററുകളില്‍ ചിരി നിറയ്ക്കാന്‍ ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് ടീമിന്റെ ഫണ്‍ ഫാമിലി ഡ്രാമ ചിത്രമായ 'നടന്ന സംഭവം' വരുന്നു. മാര്‍ച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് 'നടന്ന സംഭവം'.



ന?ഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്കകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ഉണ്ണി എന്ന
Full Story
  28-02-2024
'ഈ മനുഷ്യനൊരു മുത്താണ്; ഗോപിസുന്ദറിനെ കുറിച്ച് പുതിയ പെണ്‍സുഹൃത്ത്
ഗോപി സുന്ദറിനെ കുറിച്ച് പെണ്‍സുഹൃത്തായ മയോനി എന്ന് അറിയപ്പെടുന്ന പ്രിയ നായര്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. തന്നെ എന്നും ഏറെ അത്ഭുതപ്പെടുത്തിയ ആളാണ് ഗോപിയെന്നും ഒരു രത്‌നം പോലെയാണെന്നും പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
'ഈ മനുഷ്യനൊരു മുത്താണ്.. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവുള്ളതും പോസിറ്റിവിറ്റി നിറഞ്ഞതുമായ ഒരാളാണ്. ഇദ്ദേഹം എന്ന അത്ഭുതപ്പെടുത്തുന്നു- എന്നാണു മയോനി കുറിച്ചിട്ടുള്ളത്.

'ജെം ഓഫ് എ പേഴ്‌സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ
Full Story
  24-02-2024
പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന സിനിമ'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്ന'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
സഹവേഷങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തില്‍ ഷെല്ലി കിഷോര്‍ നായികയാകുന്നു. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറാകും സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ടി വി രഞ്ജിത്ത് ആണ് സിനിമയുടെ സംവിധാനം.

പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താന്‍ നടക്കുന്ന ആശാ വര്‍ക്കര്‍ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി, വിജയ് ബാബു, ഹരീഷ് കണാരന്‍, ഗോകുല്‍, രാജേഷ് അഴീക്കോടന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വഹിക്കുന്നു.

ടി വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജ?ഗന്നാഥന്‍, കെ സി രഘുനാഥ് എന്നിവര്‍
Full Story
  24-02-2024
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് പുരസ്‌കാരം
കാന്‍ ഫിലിം ഫെസ്റ്റിവലിലെ 2024ലെ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. രാജ്യാന്തര തലത്തില്‍ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍. അസാധാരണമായ മികവും അതിശയകരമായ കരിയറും പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. മെയ് 24ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ഫിലിപ്പ് റൂസ്ലോ, വില്‍മോസ് സിഗ്മോണ്ട്, റോജര്‍ ഡീക്കിന്‍സ്, പീറ്റര്‍ സുഷിറ്റ്സ്‌കി, ക്രിസ്റ്റഫര്‍ ഡോയല്‍, എഡ്വേര്‍ഡ് ലാച്ച്മാന്‍, ബ്രൂണോ ഡെല്‍ബോണല്‍, ആഗ്നസ് ഗൊദാര്‍ദ്, ഡാരിയസ് ഖോന്‍ജി, ബാരി അക്രോയിഡ് എന്നീ പ്രമുഖ ഛായാഗ്രാഹകര്‍ക്കാണ് നേരത്തെ ഈ അംഗീകാരം
Full Story
  23-02-2024
പൂവന്‍ കോഴി സാക്ഷിയായി മാറിയ കൊലപാതകക്കേസ് സിനിമയാകുന്നു: നായകന്‍ അജു വര്‍ഗീസ്
1993 ല്‍ കാസര്‍ഗോഡ് ബദിയടുക്ക ദേവലോകത്ത് നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവന്‍ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആസ്പദമാക്കി 'ടേക്ക് ഓഫ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.വി. ഷാജികുമാര്‍ എഴുതിയ 'സാക്ഷി' എന്ന കഥയാണ് സിനിമയാകുന്നത്.
അജു വര്‍ഗീസ് നായകനാവുന്ന കോമഡി ഇന്‍വെസ്റ്റിഗേഷന്‍- ബഡ്ഡി കോപ്പ് ചിത്രം, മിഥുന്‍ മാനുവല്‍ തോമസിന്റെ അസോസിയേറ്റായ രാഹുല്‍ ആര്‍. ശര്‍മ്മ സംവിധാനം ചെയ്യുന്നു.

പി.വി. ഷാജികുമാര്‍ തന്നെ തിരക്കഥയെഴുതുന്നു. കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തന്‍ പണം, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി.വി. ഷാജികുമാര്‍. കാസര്‍ഗോഡ് മംഗലാപുരം പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പി.ആര്‍.ഒ.- എ.എസ്.
Full Story
  23-02-2024
ചെരിപ്പ് ധരിക്കാത്ത ആത്മാവിന്റെ കഥ: കുട്ടന്റെ ഷിനിഗാമി ചിത്രീകരണം പുരോഗമിക്കുന്നു
പൂര്‍ണ്ണമായും ഹ്യൂമര്‍, ഫാന്റസി, ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടന്റെ ഷിനിഗാമി' . വ്യത്യസ്ഥമായ പ്രമേയങ്ങള്‍ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്‌ക്കരണം നടത്തുന്നത്. ഒരു കാലനും ആത്മാവും ചേര്‍ന്നു നടത്തുന്ന ഇന്‍വസ്റ്റിഗേഷനാണ് ചിത്രം.

'ഷിനിഗാമി' ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാല്‍ ജപ്പാനില്‍ കാലന്‍ എന്നാണര്‍ത്ഥം. ജപ്പാനില്‍ നിന്നും ഷിനിഗാമി കോഴ്‌സ് പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. വേണമെങ്കില്‍ ഡോ. ഷിനിഗാമി എന്നും പറയാം.

ഷിനിഗാമി എത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. കൈയ്യില്‍ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ
Full Story
[2][3][4][5][6]
 
-->




 
Close Window