Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jul 2024
ഫാഷന്‍
  07-07-2024
റുജ എന്ന സുന്ദരിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കിയാല്‍ നാല് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് എഫ്ബിഐ
കാണാതായ 'ക്രിപ്റ്റോക്വീന്‍' എന്നറിയപ്പെടുന്ന ജര്‍മന്‍ സ്വദേശി റുജ ഇഗ്‌നാറ്റോവ(44)യെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് മില്ല്യണ്‍ ഡോളറായി(ഏകദേശം 41.7) ഉയര്‍ത്തി. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ആണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്. ബള്‍ഗേറിയയില്‍ ജനിച്ച ജര്‍മന്‍ പൗരയായ ഇവര്‍ വണ്‍കോയിന്‍ എന്ന പേരില്‍ 4.5 ബില്ല്യണ്‍ ഡോളറിന്റെ ക്രിപ്റ്റോകറന്‍സി തട്ടിപ്പ് നടത്തിയതിന് എഫ്ബിഐയുടെ അന്വേഷണം നേരിടുകയാണ്.

2017ല്‍ യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തെങ്കിലും ആ വര്‍ഷം മുതല്‍ അവരെ കാണാതായി. ബള്‍ഗേറിയന്‍ അധോലോകവുമായുള്ള അവരുടെ ബന്ധവും തിരോധാനത്തില്‍ ഉള്‍പ്പെട്ട മാഫിയ സംഘം അവരെ കൊലപ്പെടുത്താനുള്ള സാധ്യതയും
Full Story
  29-06-2024
അംബാനിയുടെ മകന്റെ വിവാഹ ക്ഷണക്കത്ത് സ്വര്‍ണ പെട്ടിയാണ്: അതിനുള്ളില്‍ നിറയെ കൗതുകങ്ങള്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒയും വൈസ് ചെയര്‍മാനുമായ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ക്ഷണ പത്രിക ലോകമാകെ ചര്‍ച്ചയായി. ഒരു വലിയ സ്വര്‍ണപ്പെട്ടിയിലാണ് ക്ഷണക്കത്ത്. അതിന്റെ രൂപകല്‍പന പരമ്പരാഗത ഇന്ത്യന്‍ ക്ഷേത്രങ്ങളോടു സാമ്യമുള്ളതാണ്. വെള്ളിയില്‍ നിര്‍മ്മിച്ചതും ഗണപതി, മഹാവിഷ്ണു, ലക്ഷ്മി ദേവി, രാധാ-കൃഷ്ണന്‍, ദുര്‍ഗ്ഗാ ദേവി തുടങ്ങിയ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളാല്‍ അലങ്കരിച്ചതുമാണ്.

ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പെട്ടി തുറക്കുമ്പോള്‍ തന്നെ പശ്ചാത്തലത്തില്‍ വിശ്വാസമന്ത്രങ്ങള്‍ മുഴങ്ങുന്നത് കേള്‍ക്കാം. വലിയ പെട്ടിക്കകത്ത് മറ്റൊരു
Full Story
  18-06-2024
രണ്ടുപേരില്‍ ഒരാള്‍ പിന്‍മാറുന്നതോടെ ലിവിങ് ഇന്‍ റിലേഷന്‍ അവസാനിക്കും, അവകാശം ഉന്നയിക്കാനാകില്ല - മദ്രാസ് ഹൈക്കോടതി
നിലവില്‍ വിവാഹിതനായ ഒരു വ്യക്തി മറ്റൊരു സ്ത്രീയുമായി ലിവിംഗ് ഇന്‍ റിലേഷനിലേര്‍പ്പെടുമ്പോള്‍ ആ ബന്ധത്തിന് നിയമസാധുത ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൂടാതെ ആ സ്ത്രീയുടെ സ്വത്തിന്മേല്‍ പുരുഷന് അവകാശം ഉന്നയിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ആര്‍ എം ടി ടീക്ക രാമന്‍ ആണ് വിധി പ്രസ്താവിച്ചത്. റാണിപേട്ട് സ്വദേശിയായ പി. ജയചന്ദ്രന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. ദാമ്പത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും അസ്വസ്ഥതയും ഉണ്ടെങ്കിലും നിയമത്തിന്റെ മുമ്പില്‍ വിവാഹ ബന്ധം നിയമപരമായി തുടരും. എന്നാല്‍ ലിവ് ഇന്‍ റിലേഷന്റെ സ്ഥിതി വ്യത്യസ്തമാണ്. രണ്ടുപേര്‍ തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. രണ്ടുപേരില്‍ ആരെങ്കിലും
Full Story
  17-06-2024
'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ' യും 'ഇന്ത്യന്‍ സൗന്ദര്യ മത്സരവും' ഒരുക്കങ്ങള്‍ ലണ്ടനില്‍ പൂര്‍ത്തിയാകുന്നു
കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ' യോട് അനുബന്ധിച്ചു നടക്കുന്ന 'ഇന്ത്യന്‍ ബ്യൂട്ടി പേജന്റ്' നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മിസ്റ്റര്‍, മിസ്സ്, മിസ്സിസ് എന്ന മൂന്നു കാറ്റഗറികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ബാഹ്യ സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമനപ്പുറം മത്സരാര്‍ഥികളില്‍ വ്യക്തിത്വ വികസനവും ആത്മവിശ്വാസവും ഏതു ജീവിത സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള സാമര്‍ത്ഥ്യവും സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇത്തരം മത്സരങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

സൗന്ദര്യം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് വെറും ബാഹ്യ കാഴ്ചയോ നിറമോ മാത്രമല്ലന്നും ഓരോ വ്യക്തികളുടെയും സ്വഭാവത്തിലും നോക്കിലും നടപ്പിലും
Full Story
  15-06-2024
കാന്‍സറിനെ മറികടന്ന് കെയ്റ്റ് രാജകുമാരി: പുതിയ ഫോട്ടോയ്ക്ക് ആരാധകരുടെ സ്‌നേഹാശംസാ പ്രവാഹം
ട്രൂപ്പിംഗ് ദി കളറില്‍ പങ്കെടുത്ത് വെയില്‍സ് രാജകുമാരി കെയ്റ്റ്. കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം പൊതുവേദിയിലെ പ്രത്യക്ഷപ്പെടല്‍ ആരാധകര്‍ക്ക് ആശ്വാസമായി. ഫെബ്രുവരി അവസാനത്തോടെയാണ് കാന്‍സര്‍ രോഗത്തിനു ചികിത്സ തുടങ്ങിയത്. അതിനു ശേഷം ആദ്യമായാണ് രാജകുമാരി പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. കെയ്റ്റിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമെന്നത് രാജാവിനെ സന്തോഷിപ്പിക്കുന്നതായി കൊട്ടാര വക്താവും പറഞ്ഞു. പ്രധാനമന്ത്രി റിഷി സുനാകും, പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും വാര്‍ത്തയെ സോഷ്യല്‍ മീഡിയയില്‍ സ്വാഗതം ചെയ്തു.

മൂന്ന് മക്കള്‍ക്കൊപ്പം കുതിരവണ്ടിയില്‍ സഞ്ചരിക്കുന്ന കെയ്റ്റ് മിഡില്‍ടണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഫ്ളൈപാസ്റ്റ് വീക്ഷിക്കുകയും ചെയ്യും. രാജാവിനും,
Full Story
  13-06-2024
വിമര്‍ശകര്‍ കാണുക: ആര്‍എല്‍വി രാമകൃഷ്ണന് ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്
എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും റാങ്ക് കരസ്ഥമാക്കിയ വിവരം ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് റിസള്‍ട്ട് വന്നത്. ലിസ്റ്റില്‍ എം.എ ഭരതനാട്യം രണ്ടാം റാങ്കും നേടി. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങള്‍ക്കിടയിലായിരുന്നുപരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്. ഭരതനാട്യത്തിലെ നേട്ടത്തോടെ നൃത്തത്തില്‍ ഡബ്ബിള്‍ എം.എ കാരനായി
Full Story
  13-06-2024
ഒരാളുമായി ഡേറ്റിംഗിലാണ്; പേരു പറയാതെ പ്രണയം വെളിപ്പെടുത്തി മംമ്ത മോഹന്‍ദാസ്
ഒരാളുമായി ഡേറ്റിംഗിലാണെന്ന് മമ്ത മോഹന്‍ദാസ്. ഈ ബന്ധം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മംമ്ത പറഞ്ഞു. വിവാഹം എപ്പോഴും പരിഗണനയിലുണ്ട്. ഇപ്പോള്‍ ഞാന്‍ എവിടെയാണെന്നതില്‍ സന്തോഷമുണ്ട്. ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാമെന്നും മംമ്ത പറഞ്ഞു. അതേസമയം ആരുമായാണ് ഡേറ്റിംഗ് എന്ന വിവരം മംമ്ത പങ്കുവച്ചിട്ടില്ല.
ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് മമ്ത മോഹന്‍ദാസ്. കാന്‍സറിനെ അതിജീവിച്ച മംമ്ത സമീപകാലത്ത് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വഗ്രോഗത്തിന്റെ പിടിയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മംമ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ
Full Story
  10-06-2024
വളത്തു നായയെ മടിയിലിരുത്തി വൈദികന്‍ കാറോടിച്ചു: പള്ളി വികാരി ബൈജു വിന്‍സന്റിനെതിരെ കേസ്
സ്റ്റിയറിംഗില്‍ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു. പേരയം മിനി ഭവനില്‍ ബൈജു വിന്‍സന്റിനെതിരെയാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചാരുംമൂട്ടില്‍ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ബൈജു വന്‍സന്റ് തന്റെ നായയെ സ്റ്റിയറിംഗ് വീലില്‍ ഇരുത്തി കാറോടിക്കുകയായിരുന്നു.

നായയെ സ്റ്റിയറിംഗില്‍ ഇരുത്തി പള്ളി വികാരി കാറോടിക്കുന്ന ചിത്രം ചിലര്‍ ആര്‍ടിഒക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനുശേഷം ഇദ്ദേഹത്തില്‍ നിന്ന് ആര്‍ടിഒ വിശദീകരണം തേടുകയായിരുന്നു.
Full Story
[1][2][3][4][5]
 
-->
 
Close Window