|
|
|
|
റിസര്വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനമാണ് കുറച്ചു; വായ്പകളുടെ പലിശ അടവ് കുറയും |
അഞ്ച് വര്ഷത്തിനു ശേഷം റിപ്പോ നിരക്ക് കുറച്ച് റിസര്വ് ബാങ്ക്. 0.25 ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.50ല് നിന്ന് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളര്ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില് കുറവ് വരുത്താന് റിസര്വ് ബാങ്ക് തീരുമാനിച്ചത്. കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്ഹോത്ര ആര്ബിഐ ഗവര്ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറയ്ക്കല് തീരുമാനം. ആറംഗ പണ സമിതി യോഗത്തില് ഗവര്ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.
നടപ്പ് സാമ്പത്തിക വര്ഷത്തെ രാജ്യത്തെ വളര്ച്ചാ അനുമാനം 6.6 ശതമാനത്തില്നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില് നിര്ത്താന് കഴിയുമെന്നാണ് ആര്ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില് വിലക്കയറ്റം കുറയുമെന്നാണ് |
Full Story
|
|
|
|
|
|
|
ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ പേര് മാറുന്നു; ഇനി പേര് എറ്റേണല് |
കമ്പനിയുടെ പേരുമാറ്റത്തിന് സൊമാറ്റോ ബോര്ഡ് അനുമതി നല്കി. പേരുമാറ്റുകയാണെന്ന വിവരം ഓഹരി ഉടമകളെ സിഇഒ ദീപിന്ദര് ഗോയല് അറിയിച്ചു. 'എറ്റേണല്' എന്നായിരിക്കും കമ്പനിയുടെ പുതിയ പേര്. എന്നാല്, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് ത?ന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോള് ആപ്പിനും ബ്രാന്ഡിനും രണ്ട് വ്യത്യസ്ത പേരുകളാണ് തങ്ങള് കമ്പനിക്കുള്ളില് നല്കിയിരുന്നതെന്ന് സൊമാറ്റോ സിഇഒ ദീപിന്ദര് ഗോയല് അറിയിച്ചു. ഇപ്പോള് പേരുമാറ്റം പരസ്യമാക്കാന് തങ്ങള് തീരുമാനമെടുത്തിരിക്കുകയാണ്. പേരുമാറ്റം കമ്പനിയുടെ ഭാവിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. |
Full Story
|
|
|
|
|
|
|
പരസ്യം പതിക്കാന് കഷണ്ടിത്തല വാടകയ്ക്ക്: ആലപ്പുഴക്കാരന് ഷെഫീക്ക് വാങ്ങുന്നത് 50000 രൂപ |
ട്രാവല് വ്ലോഗറായ ഷെഫീക്ക് ഹാഷിം കഷണ്ടിത്തല വാടകയ്ക്കു നല്കുന്നു. പരസ്യം പതിക്കാന് തല നല്കുന്നതിന് 3 മാസത്തേക്ക് 50000 രൂപ. കൊച്ചി ആസ്ഥാനമായ 'ലാ ഡെന്സിറ്റേ' എന്ന കമ്പനിയുടെ പരസ്യമാണ് ഷഫീക്കിന്റെ തലയില് ആദ്യം ടാറ്റൂചെയ്ത് പതിപ്പിച്ചത്. മൂന്ന് മാസത്തേക്ക് 50,000 രൂപയാണ് കരാര്. ഈ കാലയളവില് യുട്യൂബ് വിഡിയോകളില് ഷഫീഖ് പ്രത്യക്ഷപ്പെടുക തലയില് പരസ്യവുമായാണ്.
തലയില് കഷണ്ടി കയറിയതോടെ ഏതുവിധേനയും ഹെയര് ട്രാന്സ്പ്ലാന്റ് ചെയ്യാമെന്ന ചിന്തയായിരുന്നു ആലപ്പുഴക്കാരനായ ഷെഫീക്കിന്. പിന്നീട് ഏറെനേരം നീണ്ട ആലോചനയ്ക്ക് ശേഷം കഷണ്ടി നിലനിര്ത്താന് തീരുമാനിച്ചു. ഇതിനിടെയാണ് വ്യത്യസ്തമായ ആശയം തലയിലുദിച്ചത്.
കഷണ്ടിത്തല പരസ്യം പതിക്കുന്നതിന് വാടയ്ക്ക് നല്കുക എന്നതായിരുന്നു ആ ആശയം. |
Full Story
|
|
|
|
|
|
|
ഒരു പവന് സ്വര്ണത്തിന് 62480 രൂപ; 2015ല് ഒരു പവന് വാങ്ങി വച്ചവര്ക്ക് അതു വിറ്റാല് ഇരട്ടി പണം |
സംസ്ഥാനത്ത് സ്വര്ണവില കുതിക്കുന്നു. വീണ്ടും സര്വകാല റെക്കോര്ഡില് സ്വര്ണവിലയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ വില 62480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കൂടി 7810 രൂപയായി. റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയിരുന്ന സ്വര്ണവിലയിലാണ് ഇന്നലെ നേരിയ ആശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയില് പൊന്നിന്റെ വില റെക്കോര്ഡ് പിന്നിട്ടത്.
ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു.ഒരു ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്ണവില. 4700 രൂപയോളമാണ് ഒരു പവന് സ്വര്ണത്തിന് ഒരു മാസം കൊണ്ട് വര്ധിച്ചത്. രാജ്യാന്തര തലത്തിലെ സംഭവവികാസങ്ങളും ബജറ്റിന്റെ സ്വാധീനഫലമായും വില കൂടിയിരുന്നു. |
Full Story
|
|
|
|
|
|
|
യുപിയിലെ മഹാകുംഭമേളയില് പങ്കെടുത്ത് ഇന്ഡിഗോ സിഇഒ പീറ്റര് എല്ബേഴ്സ് |
പ്രയാഗ്രാജില് നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില് പങ്കെടുത്ത് ഇന്ഡിഗോ സിഇഒ പീറ്റര് എല്ബേഴ്സ്. ത്രിവേണി സംഗമത്തില് പുണ്യസ്നാനം ചെയ്ത അദ്ദേഹം ജീവിതത്തില് ഒരിക്കല് മാത്രം ലഭിക്കുന്ന അനുഭവമാണിതെന്ന് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നില് കുറിച്ചു.
''ഞാന് മഹാ കുംഭമേളയില് പങ്കെടുത്തു, ഇന്ത്യയുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും പൈതൃകത്തിന്റെയും സംഗമ സ്ഥാനമാണിത്. 144 വര്ഷത്തിലൊരിക്കല്... ഭൂമിയിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തുചേരല്. 45 ദിവസങ്ങള്ക്കുള്ളില് 450 ദശലക്ഷം സന്ദര്ശകര്, പ്രയാഗ്രാജിലെ ഭക്തരുടെ ഒത്തുചേരലിന്റെ വ്യാപ്തി അളക്കാനാവുന്നതിനും അപ്പുറമാണെന്നും ഈ വര്ഷം മഹാകുംഭം സന്ദര്ശിക്കുന്നവരുടെ എണ്ണം അമേരിക്കയിലെ ജനസംഖ്യയേക്കാള് കൂടുതലാണെന്നും'' |
Full Story
|
|
|
|
|
|
|
ശബരിമലയില് ഇത്തവണ വരുമാനം 440 കോടി രൂപ: അരവണ വിറ്റതു മാത്രം 192 കോടി രൂപയ്ക്ക് |
ശബരിമലയില് മണ്ഡല-മകരവിളക്ക് തീര്ത്ഥാടന കാലത്തെ ദേവസ്വം ബോര്ഡിന്റെ ആകെ വരുമാനം 440 കോടി രൂപ. കഴിഞ്ഞ വര്ഷത്തെക്കാള് 110 കോടി രൂപയുടെ വര്ധനവാണ് ഇക്കുറി ഉണ്ടായത്. കാണിക്ക ഇനത്തില് മാത്രം 17 കോടി രൂപ അധികം ലഭിച്ചു. ആകെ 52.48 ലക്ഷം തീര്ത്ഥാടകര് ദര്ശനം നടത്തി.
അരവണ വിറ്റതിലൂടെ മാത്രം 192 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞവര്ഷത്തെക്കാള് 50 കോടി കൂടതലാണിത്. കാണിക്ക ഇനത്തില് മാത്രം 126 കോടി ലഭിച്ചു. 25 ലക്ഷം തീര്ത്ഥാടകര്ക്ക് ദേവസ്വം ബോര്ഡ് അന്നദാനം നല്കി. കഴിഞ്ഞ വര്ഷത്തേക്കാള് 10 ലക്ഷം തീര്ത്ഥാടകരാണ് ഇത്തവണ കൂടുതലായി എത്തിയത്. |
Full Story
|
|
|
|
|
|
|
ഡൊണാള്ഡ് ട്രംപ് അധികാരമേല്ക്കുന്ന ചടങ്ങിലേക്ക് മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ക്ഷണം |
അമേരിക്കയുടെ 47 -ാംപ്രസിഡന്റായി ഡൊണാള്ഡ് ട്രംപ് അധികാരമേല്ക്കുന്ന ചടങ്ങില് റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയും റിലയന്സ് ഫൗണ്ടേഷന് സ്ഥാപകയും ചെയര്പേഴ്സണുമായ നിത അംബാനിയും പങ്കെടുക്കാന് എത്തും. ജനുവരി 20ന് വാഷിംഗ്ടണ് ഡിസിയില് വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള് നടക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില് പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്ക്ക് ക്യാബിനറ്റ് മന്ത്രിമാര്ക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരം. വാര്ത്താ ഏജന്സിയായ എഎന്ഐ ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്.
ഇരുവരും ജനുവരി 18 ന് യുഎസ് ക്യാപിറ്റോള് വാഷിംഗ്ടണ് ഡിസിയില് എത്തും. പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് ആഘോഷങ്ങള് ശനിയാഴ്ച വിര്ജീനിയയിലെ ട്രംപ് നാഷണല് ഗോള്ഫ് |
Full Story
|
|
|
|
|
|
|
ഇന്വെസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റ് കൊച്ചിയില്: ഒന്പതു രാജ്യങ്ങളുടെ പങ്കാളിത്തം: വന്കിട കമ്പനികള് പങ്കെടുക്കുമെന്നു മന്ത്രി |
ഒന്പതു രാജ്യങ്ങളുടെ പങ്കാളിത്തോടെ സംഘടിപ്പിക്കുന്ന ഇന്വെസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റ് ഫെബ്രുവരി 21,22 തീയതികളിലായി കൊച്ചിയില് നടക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
സമ്മിറ്റില് ആഗോള കമ്പനികളുടെ പ്രതിനിധികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മുന്നൊരുക്കങ്ങള് നടത്തിയ നിക്ഷേപ സംഗമമാണ് നടക്കുന്നത്. 41ലധികം പരിപാടികള് ഇന്വസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റിന് മുന്നോടിയായി സംഘടിപ്പിക്കുന്നുണ്ടെന്നും ഇതില് 30ഓളം എണ്ണം ഇതിനോടകം പൂര്ത്തിയാക്കാന് സാധിച്ചതായും മന്ത്രി പറഞ്ഞു.
1000 കോടിയിലധികം രൂപയുടെ നിക്ഷേപമുള്ള കമ്പനികളുടെയും 500 മുതല് 1000 കോടി രൂപവരെ നിക്ഷേപമുള്ള കമ്പനികളുടെയും |
Full Story
|
|
|
|
|