Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
ആരോഗ്യം
  11-12-2025
ഇംഗ്ലണ്ടില്‍ പുതിയ എംപോക്‌സ് വകഭേദം കണ്ടെത്തി

ഇംഗ്ലണ്ടില്‍ ആദ്യമായി മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്ന എംപോക്‌സിന്റെ പുതിയൊരു വകഭേദം കണ്ടെത്തിയതായി യുകെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഷ്യയില്‍ യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരാളിലാണ് വൈറസ് കണ്ടെത്തിയത്.

രണ്ട് പ്രധാന എംപോക്‌സ് വൈറസ് സ്‌ട്രെയിനുകളുടെ സങ്കലനമാണ് പുതിയ വകഭേദം. ക്ലേഡ് ഐബി, ക്ലേഡ് IIb എന്നീ സ്‌ട്രെയിനുകളുടെ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നിലവില്‍ ഇതിന് പേരിട്ടിട്ടില്ല.

പുതിയ സ്‌ട്രെയിനിന്റെ പ്രത്യേകതകളും പ്രാധാന്യവും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാപന സാധ്യത കൂടുതലായിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. വൈറസുകള്‍

Full Story
  11-12-2025
ബ്രിട്ടനില്‍ സൂപ്പര്‍ ഫ്‌ലൂ വ്യാപനം: മാസ്‌ക് ഉപദേശം, രാഷ്ട്രീയ വിവാദം

ബ്രിട്ടനില്‍ സൂപ്പര്‍ ഫ്‌ലൂ സീസണ്‍ പ്രതീക്ഷകള്‍ മറികടന്ന് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചുമയും തുമ്മലും നേരിടുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മേധാവികള്‍ ഉപദേശിച്ചു. മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടുള്ള ജോലിക്കാര്‍ വീട്ടില്‍ തന്നെ തുടരണമെന്നും നിര്‍ദ്ദേശം.

ഈ നിര്‍ദ്ദേശത്തിന് നം.10 പിന്തുണ അറിയിച്ചെങ്കിലും, കോവിഡ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക് നയിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ടോറി നേതാവ് കെമി ബാഡെനോക് മുന്നറിയിപ്പ് നല്‍കി. കോവിഡ് കാലത്ത് ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച നടപടികള്‍ തിരിച്ചെത്തിക്കേണ്ട സാഹചര്യമാണെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ്

Full Story
  04-12-2025
ബോഡി സ്‌പ്രേ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ സാധ്യതയുണ്ടോ? വിദഗ്ധര്‍ പറയുന്നത് ഗൗരവമായി എടുക്കാം
ബോഡി സ്പ്രേകള്‍ക്ക് സ്തനാര്‍ബുദവുമായി ബന്ധമുണ്ടോ? ആന്റിപെര്‍സ്പിറന്റുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയായ അലൂമിനിയം ക്ലോറൈഡ്, അലൂമിനിയം ക്ലോറോഹൈഡ്രേറ്റ് എന്നിവ അലൂമിനിയം അടങ്ങിയ സംയുക്തങ്ങളാണ്. ഇവ വിയര്‍പ്പ് ഉണ്ടാകുന്നതില്‍ നിന്ന് വിയര്‍പ്പ് ഗ്രന്ഥികളെ തടയുന്നു. അലൂമിനിയത്തിന് സ്തനകോശ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഈസ്ട്രജന്റെ പകരക്കാനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അലൂമിനിയവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതോടെ സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നു. കാരണം, സ്തനകലകളിലെ ഈസ്ട്രജന്‍ റിസപ്റ്ററുകള്‍ തകരാറിലാകും.
മിക്ക ഡിയോഡറന്റുകളിലും ആന്റിപെര്‍സ്പിറന്റുകളിലും കാണപ്പെടുന്ന പാരബെനുകള്‍
Full Story
  03-12-2025
പീരിയഡ്‌സില്‍ ഉണ്ടാകുന്ന മൂഡ് സ്വീങ്‌സ് മാറ്റാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് പഠനം
ആര്‍ത്തവത്തിന് തൊട്ടുമുന്‍പോ ആദ്യ നാളുകളിലോ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്ന് അമേരിക്കയിലെ ഒരു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. ഇതിനായി
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - ശരീരത്തിന് ആവശ്യത്തിന് വ്യായാമം, വൈറ്റമിന്‍ ഡി, ഡയറ്റെന്ന പേരില്‍ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കരുത്, ഉപ്പിന്റെ അളവ് കുറയ്ക്കുക. വൈറ്റമിന്‍ ഡി കുറവുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് കഴിക്കാന്‍ ആരംഭിക്കണം. ഇതിനൊപ്പം കാത്സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കാം. ദിവസവും കുറഞ്ഞത് 20 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. നടത്തം പോലുള്ള ലോ ഇംപാക്ട് വര്‍ക്ക് ഔട്ടുകള്‍ ചെയ്താലും വലിയ മാറ്റമുണ്ടാകും. പ്രോട്ടീന്‍ കൂടുതലുള്ള പ്രഭാത ഭക്ഷണം,
Full Story
  23-10-2025
ചൂടാക്കിയ തേന്‍ ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍; അടുപ്പില്‍ വച്ചോ ഓവനില്‍ വച്ചോ ചൂടാക്കി ഉപയോഗിക്കുന്നത് ദോഷകരം
ചൂടാക്കുമ്പോള്‍ തേനിലെ ഗ്ലൂക്കോസ് ഓക്സിഡേസും ഡിഫെന്‍സിന്‍-1 ഉം നിര്‍വീര്യമാക്കപ്പെടുകയും തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയിട്ടുണ്ട്. ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യാത്ത സ്വാഭാവിക താപനിലയിലുള്ള തേനില്‍ ഡയസ്റ്റേസ്, ഗ്ലൂക്കോസ് ഓക്സിഡേസ്, ഇന്‍വെര്‍ട്ടേസ് മുതലായ എന്‍സൈമുകളുണ്ട്. ഇവയാണ് തേനിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നത്. പാനിലോ ഓവനിലോ തേന്‍ ചൂടാക്കുമ്പോള്‍ ഈ എന്‍സൈമുകള്‍ നിര്‍വീര്യമാക്കപ്പെടുന്നു. സ്വാഭാവികമായും തേന്‍ നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കല്‍, ദഹനശേഷി കൂട്ടല്‍, മുറിവുണക്കല്‍ തുടങ്ങി
Full Story
  23-10-2025
ദീപാവലി ആഘോഷിക്കാന്‍ കാര്‍ബൈഡ് ഗണ്‍ ഉപയോഗിച്ച 14 കുട്ടികള്‍ക്കു കാഴ്ച നഷ്ടമായി

ദീപാവലി ആഘോഷങ്ങള്‍ക്കിടെ, സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ 'കാര്‍ബൈഡ് ഗണ്‍' എന്ന അനധികൃത കളിപ്പീരങ്കി ഉപയോഗിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ 122-ല്‍ അധികം പേര്‍ക്ക് പരിക്ക്. 14-ഓളം കുട്ടികളുടെ കാഴ്ച ശക്തി നഷ്ടമായി. ?രോ?ഗികളായവരില്‍ കൂടുതല്‍ പേരും യുവാക്കളാണ്. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ആശുപത്രികളില്‍ 72 മണിക്കൂറിനുള്ളില്‍ യുവാക്കളായ രോ?ഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ മാത്രം 26 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചതാണ് ഈ കാര്‍ബൈഡ് തോക്കുകള്‍. എന്നാല്‍ നിരോധനം നിലനില്‍ക്കുമ്പോഴും പ്രാദേശിക വിപണികളില്‍ ആയുധങ്ങള്‍

Full Story
  08-10-2025
20 കുട്ടികളുടെ മരണത്തിന് കാരണമായ സിറപ്പ് വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടോ? വ്യക്തത തേടി ലോകാരോഗ്യ സംഘടന
മധ്യപ്രദേശിലെ ചുമ സിറപ്പ് മരണത്തില്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന. മരണത്തിന് കാരണമാക്കുന്ന കഫ് സിറപ്പ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതിലാണ് വ്യക്തത തേടിയത്. ഇന്ത്യയില്‍ നിന്ന് മറുപടി ലഭിച്ചു കഴിഞ്ഞാല്‍ ജാഗ്രത പുറപ്പെടുവിക്കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന തീരുമാനമെടുക്കും.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ട് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെയും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ ഡ്രഗ് കണ്‍ട്രോളറെയും സ്ഥലം മാറ്റി. കൂടാതെ, അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയില്‍ നിന്നുള്ള ഡോക്ടര്‍ പ്രവീണ്‍ സോണിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ഒരു കമ്പനി
Full Story
  06-10-2025
കോള്‍ഡ്റിഫ് കഫ് സിറപ്പില്‍ കണ്ടെത്തിയത് വിഷ വസ്തു; ഇതു മരുന്നായി കഴിച്ച് ജീവന്‍ പൊലിഞ്ഞവര്‍ 14 കുട്ടികള്‍
കുട്ടികളുടെ കഫ്സിറപ്പായ കോള്‍ഡ്റിഫ് എന്ന മരുന്നില്‍ 48.6 ശതമാനത്തോളം ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തി. ഇതിനോടൊപ്പം എഥിലീന്‍ ഗൈക്കോള്‍ എന്ന രാസസംയുക്തവും മരുന്നില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നിന്നുള്ള 14 കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന ജലദോഷത്തിനും ചുമയ്ക്കുമായാണ് ഡോക്ടര്‍ മരുന്ന് കുറിച്ചു നല്‍കിയത്.
ഇതിനെ തുടര്‍ന്ന്, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ് സിഒ) ശ്രീസാന്റെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. കൂടാതെ കമ്പനിക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് പുറമെ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും സിറപ്പ് നിര്‍ദേശിക്കരുതെന്ന്
Full Story
[1][2][3][4][5]
 
-->




 
Close Window