Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
കായികം
  08-10-2024
കിട്ടിയത് കീറിപ്പൊളിഞ്ഞ ലഗേജ്; വിമാനം ഇറങ്ങിയപ്പോള്‍ ഇന്ത്യയുടെ ഹോക്കി താരം പങ്കുവച്ചത് വലിയ നഷ്ടത്തിന്റെ കഥ
എയര്‍ ഇന്ത്യ യാത്രയ്ക്കു ശേഷം കിട്ടിയത് കേടായ ലഗേജ്. നിരാശ അറിയിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍. കാനഡയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കേടായ നിലയിലാണ് ലഗേജ് ലഭിച്ചത്. ഇതില്‍ നിരാശയായ താരം ഇക്കാര്യം സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

'ഈ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി. നിങ്ങളുടെ സ്റ്റാഫ് ഞങ്ങളുടെ ബാഗുകളോട് ഇങ്ങനെയാണ് പെരുമറുന്നത്. ഡല്‍ഹിയിലിറങ്ങിയപ്പോള്‍, എന്റെ ബാഗ് തകര്‍ന്ന നിലയില്‍ കണ്ടു' -ബാഗിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാണി രാംപാല്‍ പറഞ്ഞു. സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
Full Story
  29-08-2024
പാരാലിംപിക്‌സില്‍ ദീപശിഖയുമായി ജാക്കി ചാന്‍: ഭിന്നശേഷിക്കാരുടെ ലോക കായിക മത്സരം സെപ്റ്റംബര്‍ എട്ടുവരെ
പാരിസില്‍ ഇനി പാരലിമ്പിക്സ്. ദീപശിഖയേന്തുന്നത് ഇതിഹാസതാരം ജാക്കി ചാന്‍. ഭിന്നശേഷി വിഭാഗത്തിന്റെ കായികോത്സവമാണു പാരലിമ്പിക്സ്. നഗരത്തിലൂടെയുള്ള ജാക്കി ചാന്റെ വരവ് പാരീസിനെ സത്യത്തില്‍ പുളകം കൊള്ളിച്ചു. സെപ്റ്റംബര്‍ എട്ടുവരെ നീളുന്ന ഗെയിംസില്‍ നാലായിരത്തിലേറെ താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമില്‍ 84 പേരുണ്ട്. ജാവലിന്‍ താരം സുമിത് ആന്റില്‍, വനിതാ ഷോട്ട്പുട്ടര്‍ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത്.
വെള്ള ജഴ്സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍, നൃത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരലിമ്പിക്സിന് തുടക്കമായത്.
Full Story
  22-08-2024
ടി20 ലോകകപ്പ് കിരീടവുമായി സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെക്രട്ടറി ജയ്ഷായും
ബുധനാഴ്ചയാണ് മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ഇരുവരും സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി. വിജയത്തിന് നന്ദി അര്‍പ്പിച്ചായിരുന്നു രോഹിത് ശര്‍മയുടെ പൂജകള്‍. നിരവധി സെലിബ്രിറ്റികള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് സിദ്ധിവിനായക് ക്ഷേത്രം.

പിങ്ക് നിറത്തിലുള്ള ഷോളണിഞ്ഞ് ഇരുവരും ക്ഷേത്രത്തിനകത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.2007-നു ശേഷം, 17 വര്‍ഷങ്ങള്‍ കഴിഞ്ഞെത്തിയ ടി20 ലോകകപ്പ് കിരീടത്തിനായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടത്തി.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പ്
Full Story
  10-08-2024
ഗുസ്തിയില്‍ ഇന്ത്യക്ക് വെങ്കലം; പ്യൂര്‍ട്ടോറിക്കോയെ പരാജയപ്പെടുത്തിയത് അമന്‍ ഷെരാവത്ത്
2024 ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീ-സ്‌റ്റൈല്‍ വിഭാഗത്തില്‍ പ്യൂര്‍ട്ടോറിക്കോയുടെ ഡാരിയന്‍ ക്രൂസിനെ പരാജയപ്പെടുത്തി ഗുസ്തി താരം അമന്‍ ഷെരാവത്ത് വെങ്കലം നേടി. ഒളിംപിക്‌സിലെ ഇന്ത്യയുടെ ആറാം മെഡലാണ് ഇത്. വ്യാഴാഴ്ച ഇന്ത്യന്‍ സംഘം രണ്ട് മെഡലുകള്‍ കൂടി തങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ നേരത്തെ നേടിയ മൂന്ന് വെങ്കല മെഡലുകള്‍ക്ക് പുറമേ, നീരജ് ചോപ്രയും ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും യഥാക്രമം ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയിരുന്നു.
Full Story
  08-08-2024
ഒളിംപിക്‌സില്‍ ഹോക്കിയില്‍ തിളങ്ങി ഇന്ത്യ; സ്പെയിനിനെ കീഴടക്കി വെങ്കല മെഡല്‍ നേടി
പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യന്‍ ടീം മെഡല്‍ അണിഞ്ഞിരിക്കുന്നത്. ടോക്കിയോയില്‍ വെങ്കലം നേടിയതിന് പിന്നാലെയാണ് പാരിസിലും വെങ്കലത്തിളക്കത്തില്‍ ഇന്ത്യന്‍ ടീം നിറഞ്ഞു നില്‍ക്കുന്നത്.

ഇന്ത്യയുടെ മോഡല്‍ നേട്ടത്തിന് നിര്‍ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ്. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ നേടുന്ന നാലാമത്തെ മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാമത്തെ വെങ്കലവും. പാരീസ് ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിന് പാരിസ്
Full Story
  06-08-2024
പാരീസിലെ ഒളിംപിക്‌സില്‍ ബ്രിട്ടനെ തോല്‍പിച്ച് ഇന്ത്യയുടെ ഹോക്കി ടീം സെമിയില്‍
പാരീസ് ഒളിംപിക്‌സില്‍ ഹോക്കി പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ ബ്രിട്ടണെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍. പെനാലിറ്റി ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഷോട്ടുകള്‍ തടുത്തിട്ട മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ആണ് ഇന്ത്യയുടെ വിരനായകനായത്.

നിശ്ചിത സമയത്ത് 10 പേരായി ചുരുങ്ങിയിട്ടും 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തിനൊടുവിലായിരുന്നു പെനല്‍റ്റി ഷൂട്ടൗട്ട്. ഗോള്‍ രഹിതമായ ആദ്യ ക്വാര്‍ട്ടറിനൊടുവില്‍ അമിത് രോഹിദാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായി പൊരുതിയാണ് ഇന്ത്യ ബ്രിട്ടനെ വീഴ്ത്തിയത്.
Full Story
  06-08-2024
ഇംഗ്ലണ്ട് ക്രിക്കറ്റ് മുന്‍ താരം ഗ്രഹാം തോര്‍പ്പ് അന്തരിച്ചു
55-ാം വയസിലാണ് അന്ത്യം. ഇം?ഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് മുന്‍ താരത്തിന്റെ മരണം സ്ഥിരീകരിച്ചു. അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

തോര്‍പ്പിനെ കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍ ഇല്ലെന്നാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം. 1993 മുതല്‍ 2005ല്‍ ഇം?ഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ താരമായിരുന്നു തോര്‍പ്പ്. 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിട്ടുണ്ട്.
Full Story
  27-07-2024
ഒളിംപിക്‌സ് 2024: പാരീസില്‍ നാലു മണിക്കൂര്‍ നീണ്ട ഉദ്ഘാടന പരിപാടികള്‍: ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന
പാരിസ് ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം ഇനത്തില്‍ ആണ് ചൈന സ്വര്‍ണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയ്ക്ക് വെള്ളി. കസാക്കിസ്ഥാന്‍ വെങ്കലവും നേടി. ജര്‍മ്മനിയെ മറികടന്നു ഖസാക്കിസ്ഥാന്‍ താരങ്ങള്‍ ആയ അലക്സാന്ദ്രയും സത്പയെവ് ഇസ്ലാമും വെങ്കല മെഡലും സ്വന്തമാക്കിയത്.

അതിഗംഭീര കാഴ്ച്ചകളൊരുക്കിയായിരുന്നു ഉദ്ഘാടനം. പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച പരിപാടികള്‍ നാല് മണിക്കൂര്‍ നീണ്ടു. ഫ്രഞ്ച് ജൂഡോ ഇതിഹാസം ടെഡി റൈനറും സ്പ്രിന്റര്‍ മേരി-ജോസ് പെരെക്കും പാരീസിന്റെ വാനില്‍ ഉയര്‍ന്ന ബലൂണിന്റെ ആകൃതിയിലുള്ള സംവിധാനത്തില്‍ ഘടിപ്പിച്ച കുട്ടകത്തിലേക്ക് ദീപം പകര്‍ത്തിയതോടെയാണ് ഏകദേശം നാല് മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന പരിപാടി
Full Story
[1][2][3][4][5]
 
-->




 
Close Window