|
|
|
|
|
|
|
| മോനിപ്പള്ളിയില്‍ നിന്നു യുകെയില്‍ കുടിയേറിയവരുടെ 16ാം സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ |
യുകെ യില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ മോനിപ്പള്ളിക്കാരുടെ കൂട്ടായ്മയായ മോനിപ്പള്ളി സംഗമം അതിന്റെ പതിനാറാം വയസ്സിലേക്ക് . ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് മോനിപ്പള്ളി സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുകെയില്‍ ജാതിമതഭേതമന്യ നടത്തപ്പെടുന്ന മികച്ച സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം, മോനിപ്പള്ളിയിലും പരിസരപ്രദേശത്തും ഉള്ള യുകെയില്‍ അങ്ങോളമിങ്ങോളം താമസിക്കുന്ന മോനിപ്പള്ളി കാരെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതില്‍ ഈ സംഗമം ഒരു നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് . രാവിലെ 11 മണിക്ക് തുടങ്ങുന്ന ചെണ്ടമേളത്തോടെ ആയിരിക്കും മോനിപ്പള്ളി സംഗമത്തിന് തുടക്കം കുറിക്കുക. അതിനുശേഷം സ്വാഗത നൃത്തവും പൊതുസമ്മേളനവും |
|
|
|
|
|
|
|
|
| യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ശ്രീനാരായണ ഗുരു 97-ാമത് മഹാസമാധി ദിനം ഭക്തിപൂര്‍വ്വം ആചരിച്ചു |
|
സുനീഷ് ശാന്തിയുടെയും സിറില്‍ ശാന്തിയുടെയും നേതൃത്വത്തില്‍ ഗുരുപൂജയോടെ സമാരംഭം കുറിച്ച ചടങ്ങില്‍, യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.
ഗുരുദേവന്റെ ജീവിതം, ദര്‍ശനങ്ങള്‍, കൃതികള്‍ അനുസ്മരിച്ചു സുന്ദര്‍ലാല്‍ ചാലക്കുടി പ്രഭാഷണം നടത്തി. സദാനന്ദന്‍ ദിവാകരന്റെ നേതൃത്വത്തില്‍ ഗുരുദേവ കൃതികളെ ആസ്പദസ്മാക്കി പ്രാര്‍ത്ഥന ഭജന്‍സ് എന്നിവയിലൂടെ ആത്മീയ ഘടകത്തിന് മുന്നൊരുക്കം ലഭിച്ചതായി ശിവഗിരി ആശ്രമം ഭാരവാഹികള്‍ അറിയിച്ചു.
വൈകുന്നേരം 3:30ക്ക് നടന്ന മഹാസമാധി പ്രാര്‍ഥനക്ക് ശേഷം പ്രസാദ വിതരണത്തോടെ പരിപാടികള്‍ സമാപിച്ചു. ശ്രീനാരായണ ഗുരുവിന്റെ മാനവികതാ സന്ദേശങ്ങള്‍ സകല ജാതിമത വ്യത്യാസങ്ങളും മറികടന്ന് ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ ആളുകളെ |
|
|
|
|
|
|
|
|
| ബങ്കോര്‍ മലയാളി ഫാമിലിയുടെ ഓണാഘോഷ പരിപാടികള്‍ ബെന്‍ലെച്ച് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറി |
|
കേരളത്തിന്റെ തന്നതായ തിരുവാതിര കളിയും പാട്ടും മികച്ച ഡാന്‍സുകളും കോര്‍ത്തിണക്കി കൊണ്ട് അവതരിപ്പിച്ച പ്രോഗ്രാം കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി.
മഹാബലി മന്നനെ എതിരേറ്റ് വന്നപ്പോള്‍ തിരുവാതിര കളിക്കുവാന്‍ നിന്നിരുന്ന സ്ത്രീകള്‍ ആരതിയുഴിഞ്ഞു മഹാബലിയെ സ്വീകരിച്ചതു കാണികളില്‍ പുതുമയുര്‍ത്തി. പിന്നീട് നടന്ന എല്ലാ പ്രോഗ്രാമുകളും കാണികളുടെ നിര്‍ത്താതെയുള്ള കരഘോഷങ്ങള്‍ക്ക് പാത്രമായി.
ബങ്കോര്‍ അബ്കോണ്‍വേ എംപി ക്ലെയര്‍ ഹ്യൂഗ്സ് മുഖ്യാതിഥിയായിരുന്നു. എംപി മലയാളി സമൂഹം എന്‍എച്ച്എസ് നല്‍കുന്ന സേവനകളെപ്പറ്റിയും യുകെയില്‍ മലയാളി സമൂഹം നല്‍കുന്ന സഹായങ്ങളെപ്പറ്റിയും പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു സംസാരിച്ചു.
ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത Ysbyty Gwyned hospital Chaplain Manager and singer Wynee Roberts, Interim pastoral Support officer Linda Hughes, |
|
|
|
|
|
|
|
|
| ബോള്‍ട്ടന്‍ മലയാളി അസോസിയേ ഷന്റെ ഓണാഘോഷം 21ന് |
യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളില്‍ ഒന്നായ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - ന്റെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി ഈമാസം 21ന് വിപുലമായ രീതിയില്‍ സംഘടിപ്പിക്കും. ഫ്ലവേഴ്സ് ചാനല്‍ സ്റ്റാര്‍മാജിക് ഷോയിലൂടെ പ്രശസ്ഥയായ താരം ലക്ഷ്മി നക്ഷത്ര പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കും. ബോള്‍ട്ടനിലെ ഇന്ത്യന്‍സ് സ്പോര്‍ട്സ് ക്ലബ് ഹാള്‍ അതിഗംഭീരമായി കൊണ്ടാടുന്ന ആഘോഷ പരിപാടികള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പരിപാടിയുടെ സമയക്രമം. അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍ കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന |
|
|
|
|
|
|
|
|
| കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും നിന്ന് യുകെയിലേക്ക് കുടിയേറിയവര്‍ യുകെയില്‍ ഒത്തു കൂടാനൊരുങ്ങുന്നു |
നാടിന്റെ ഓര്‍മ്മകള്‍ പുതുക്കാനും പരസ്പരം പരിചയം പുതുക്കാനുമായി ലഭിക്കുന്ന അപൂര്‍വ്വ സംഗമം ഇത്തവണ മാഞ്ചസ്റ്ററിലാണ് ഒരുക്കുക. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന സംഗമത്തില്‍ 2000 മുതല്‍ കുടിയേറിയവരടക്കം പുതുതലമുറ വരെ എത്തി നില്‍ക്കുന്നവരും ഭാഗമാകും. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് സംഗമം നടക്കുക. കൂടാതെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക് കോളേജിലെ സഹപാഠികളും ഒത്തുകൂടാനുള്ള അവസരമാണ് അണിയറയില്‍ ഒരുങ്ങുന്നത്. മുണ്ടക്കയം, മുക്കൂട്ടുതറ, പൊന്‍കുന്നം, എരുമേലി, ചെറുവള്ളി, കൊടുങ്ങൂര്‍, ചെങ്ങളം, തമ്പലക്കാട്, കപ്പാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും സംഗമത്തിന്റെ ഭാഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Soni Chacko : +44 7723306974 Jackson Thomas: +44 7403 863777 സ്ഥലത്തിന്റെ വിലാസം St.James Hall, Salford, Manchester, M6 |
|
|
|
|
|
|
|
|
| മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ ഓണാഘോഷം ഈമാസം 28ന് എസെക്സിലെ ഈസ്റ്റ്ബെറി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. |
ഉച്ചയ്ക്ക് 2.30 മുതല്‍ പ്രവേശനം ആരംഭിക്കും. മൂന്നു മണിക്കാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. രണ്ടു പാര്‍ട്ടായി നടക്കുന്ന ആഘോഷത്തില്‍ ആദ്യം അരങ്ങേറുന്നത് യുകെയിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ആകര്‍ഷകമായ സംഗീത നൃത്ത നാടകമാണ്. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയാണ് രണ്ടാം ഭാഗത്ത് എത്തുക. കൂടാതെ, ആഘോഷത്തിനെത്തുന്നവര്‍ക്ക് പരമ്പരാഗത കേരളീയ ഭക്ഷണങ്ങളും ഫ്യൂഷന്‍ അറബിക് പലഹാരങ്ങളും ഒരുക്കുന്നതാണ്. ഒപ്പം വസ്ത്രങ്ങളുടേയും ജ്വല്ലറികളുടേയും സ്റ്റാളുകളും ഉണ്ടാകും. കേരളത്തെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോ ബൂത്തില്‍ മികച്ച ഫോട്ടോകള്‍ എടുക്കുവാനും അവസരം ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് |
|
|
|
|
|
|
|
|
| ഈസ്റ്റ് ഇംഗ്ലണ്ടിലെ കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഓണാഘോഷം ഈമാസം 28ന് |
|
ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷമായ കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ പരിപാടികള്‍ ഈമാസം 28ന് നടക്കും. ഗ്രേറ്റ് കാംബോണിലെ ദ ഹബ്ബില്‍ വച്ച് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ആഘോഷം നടക്കുക. അതിമനോഹരമായ തിരുവാതിര, മറ്റു കലാപരിപാടികള്‍ എന്നിവയാണ് ആഘോഷത്തിന്റെ പ്രധാന പരിപാടികള്‍. കൂടാതെ, കേരള ശൈലിയിലുള്ള വീട്ടിലുണ്ടാക്കുന്ന ഓണസദ്യയും ആഘോഷത്തില്‍ വിളമ്പും. |
|
|
|
|
|
| |