Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
അസോസിയേഷന്‍
  11-09-2024
വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ ഓണാഘോഷം അതിഗംഭീരം

വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ ഓണാഘോഷം അതിഗംഭീരമായി നടന്നു. വെസ്റ്റോക്ക് വില്ലേജ് ഹാളില്‍ രാവിലെ പത്തു മണി മതുല്‍ വൈകിട്ട് അഞ്ചു മണി വരെ നടന്ന പരിപാടിയില്‍ ഓണസദ്യയും മെഗാ തിരുവാതിരയും സിനിമാറ്റിക് ഡാന്‍സും മാവേലിയുടെ വരവും ഗാനമേളയും അടക്കം എല്ലാ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വാം പ്രസിഡന്റ് സിനി ബിജു സംഘടനയിലെ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. വാം ജോയന്റ് സെക്രട്ടറി പോള്‍ മാവേലില്‍ നന്ദി പറഞ്ഞു. കലാഭവന്‍ ദിലീപിന്റെയും ടീമിന്റെയും പാട്ടുകളോടെ തുടങ്ങിയ കലാപരിപാടികള്‍ക്ക് ഗംഭീര വരവേല്‍പ്പായിരുന്നു അംഗങ്ങള്‍ നല്‍കിയത്. അതുല്‍ നറുകര, അഖിലാ ആനന്ദ്, സോനു എന്നിവരായിരുന്നു മറ്റു ടീമംഗങ്ങള്‍. ഏതാണ്ട് 200ലധികം പേരാണ് ആഘോഷത്തില്‍

 
  09-09-2024
എന്‍.എസ്.എസ് യുകെ ഓണാഘോഷം ലണ്ടനിലെ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂളില്‍
എന്‍.എസ്.എസ് യുകെ ഈ വര്‍ഷത്തെ ഓണാഘോഷം ലണ്ടനിലെ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂളില്‍ നടക്കും. ഒക്ടോബര്‍ അഞ്ചിനാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്. രാവിലെ 11.30 മുതല്‍ വൈകിട്ട് ആറു മണി വരെ നടക്കുന്ന ആഘോഷത്തില്‍ ഓണസദ്യയും കള്‍ച്ചറല്‍ പ്രോഗ്രാമുകളും എല്ലാം തന്നെ ഉണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്ക് 25 പൗണ്ടും കുട്ടികള്‍ക്ക് 15 പൗണ്ടുമാണ് പ്രവേശന ഫീസ്. 10 പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒരു ഫാമിലിയ്ക്ക് 90 പൗണ്ടും സംഘടനയില്‍ അംഗമല്ലാത്തവര്‍ക്ക് 30 പൗണ്ടുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക

രാധാകൃഷ്ണന്‍ നായര്‍: 07725722715, അനിതാ നായര്‍: 07872919955, മീരാ ശ്രീകുമാര്‍: 07900358861

സ്ഥലത്തിന്റെ വിലാസം

Little Ilford School, Rectory Rd, London E12 8JB
 
  07-09-2024
വിറാള്‍ മലയാളി കമ്യൂണിറ്റി പൊന്നോണം 14ന്; മുഖ്യാതിഥി - മിനിസ്റ്റര്‍ ആലിസണ്‍ മാഗ് ഗോവന്‍ എംപി
വിറാള്‍ മലയാളി കമ്യൂണിറ്റി പൊന്നോണം 14ന് നടക്കും. വിറാളിലെ ഹള്‍മി ഹാളിലാണ് ആഘോഷം നടത്തുക. രാവിലെ 10 മുതല്‍ നടക്കുന്ന ആഘോഷത്തില്‍ വിറാളിലെ GCSC & A Level എക്സാം ക്ലിയര്‍ ചെയ്തിട്ടുള്ള മിടുക്കന്മാരും മിടുക്കികളുമായ കുട്ടികളെ പൊതു സമ്മേളനത്തില്‍ വച്ച് ആദരിക്കും.ഓണാഘോഷ പരിപാടിയില്‍ വര്‍ക്ക് ആന്റ് പെന്‍ഷന്‍ മിനിസ്റ്റര്‍ ആലിസണ്‍ മാഗ് ഗോവന്‍ എംപി മുഖ്യാതിഥിയായി എത്തും.

നിരവധി കലാപാരിപാടികളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ജിസിഎസ് സി, എ ലെവലില്‍ മികച്ച വിജയം നേടിയകുട്ടികളുടെ മാതാപിതാക്കള്‍ അവരുടെ ഡീറ്റെയില്‍സ് WMC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ വരും ദിവസങ്ങളില്‍ തന്നെ അറിയിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
  06-09-2024
യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടന്‍ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി
റജി നന്തികാട്ട് ജനറല്‍ കോര്‍ഡിനേറ്ററായി തുടരും. ജിബി ഗോപാലനെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയുംസാബു ജോസ്, രാജേഷ് നാലാഞ്ചിറ, ജോര്‍ജ് അറങ്ങാശ്ശേരി എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു.

കോവിഡ് കാലാനന്തരം ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതമായിരുന്നു. എങ്കിലും ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനല്‍ വഴി സാഹിത്യവേദി സജീവമായിരുന്നു. പുതിയ കമ്മറ്റി നിരവധി കര്‍മ്മ പരിപാടികളാണ്ആസൂത്രണം ചെയ്യുന്നത്. പുതിയ കമ്മറ്റി അംഗങ്ങള്‍സാംസ്‌കാരിക കലാ രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്.


ലണ്ടനില്‍ വെമ്പിളിയില്‍ താമസിക്കുന്ന ജിബി ഗോപാലന്‍ ദൃശ്യ ശ്രവ്യ മാധ്യമരംഗത്ത് വളരെ സുപരിചിതനാണ്. നിരവധി ഷോര്‍ട് ഫിലിമുകളുടെ നിര്‍മ്മാണവും സംവിധാനവും
 
  02-09-2024
ബിര്‍മിങാം ഹിന്ദു മലയാളീസിന്റെ ഓണാഘോഷം സെന്റ് ഗില്‍സ് ചര്‍ച്ചില്‍ വച്ചു നടത്തും
ബിര്‍മിങാം ഹിന്ദു മലയാളീസ് സംഘടിപ്പിക്കുന്ന ഓണാഘോഷം ഈമാസം 15ന് ഷെല്‍ഡണിലെ സെന്റ് ഗില്‍സ് ചര്‍ച്ചില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് ആഘോഷം. ഓണസദ്യ, തിരുവാതിര ഒട്ടനേകം കലാപരിപാടികള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കുന്നതാണ്.
 
  28-08-2024
സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്യൂണിറ്റി ഓണാഘോഷം ഗ്ലാസ്ഗോയില്‍

യുകെ പാര്‍ലമെന്റ് അംഗം ആരാധ്യനായ മൈക്കല്‍ ഷാങ്ക്സ് എംപി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സ്‌കോട്ട്‌ലന്‍ഡിലെ പുതിയ തലമുറയ്ക്ക് കേരള സംസ്‌കാരത്തെയും കലയെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരളത്തിന്റെ തനത് കലാരൂപമായ ഓട്ടം തുള്ളല്‍ സ്‌കോട്ട്‌ലന്റിന്റെ ചരിത്രത്തില്‍ ആദ്യമായി, ഓട്ടന്‍തുള്ളല്‍ ആചാര്യനും കേരള സംഗീത നാടക സാഹിത്യ അക്കാഡമി അംഗവും കേരള കലാമണ്ഡലം അവാര്‍ഡ് ജേതാവുമായ മണലൂര്‍ ഗോപിനാഥ് ഓട്ടംതുള്ളല്‍ അവതരിപ്പിക്കുന്നതാണ്. സ്‌കോട്ട്‌ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ മഹത്തായ സേവനം നല്‍കിയ ഡോക്ടര്‍മാരെയും ഈ അവസരത്തില്‍ ആദരിക്കുന്നു. ഓണസദ്യയും താലപ്പൊലിയും അത്തപ്പൂവും തിരുവാതിരയും ഓണപ്പാട്ടും ഗാനമേളയും ഡാന്‍സും വള്ളംകളിയും വടംവലിയും മറ്റ് അനേകം

 
  28-08-2024
ക്രംപ്സാള്‍ മലയാളി കമ്മ്യൂണിറ്റി ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

മാഞ്ചസ്റ്ററിലെ ക്രംപ്സാള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷങ്ങള്‍ക്ക് ഓണക്കളികളോടു കൂടെ തുടക്കമായി. സെപ്റ്റംബര്‍ രണ്ടിന് ഓണസദ്യയോടുകൂടി വിവിധ കലാപരിപാടികള്‍ നടത്തി ഈ വര്‍ഷത്തെ ഓണാഘോഷം പൊടിപൊടിക്കുന്നതായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രത്യേകം മത്സരങ്ങളും കളികളും സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരുന്നു വടം വലി. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടം വലി നടത്തുകയുണ്ടായി. കുടുംബങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് പരിപാടിയെ വന്‍വിജയമാക്കിത്തീര്‍ക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചു. അവരുടെ പങ്കാളിത്തം പരിപാടിക്ക് കൂടുതല്‍ ആവേശം ഊര്‍ജവും ഒപ്പം ഒരു വിശാലമായ ബന്ധത്തിന്റെ അനുഭവവും നല്‍കി. ഓണാഘോഷ

 
  22-08-2024
വെസ്റ്റ് മിഡ്ലാന്റ്സിലെ ടിവിഡെയ്ല്‍ ശ്രീ വെങ്കിടേശ്വര ബാലാജി ക്ഷേത്രത്തില്‍ നാലു ദിവസത്തെ ബ്രഹ്‌മോത്സവം ആരംഭിച്ചു
വെസ്റ്റ് മിഡ്ലാന്റ്സിലെ ടിവിഡെയ്ല്‍ ശ്രീ വെങ്കിടേശ്വര ബാലാജി ക്ഷേത്രത്തില്‍ ബ്രഹ്‌മോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. 26ന് തിങ്കളാഴ്ച വരെയാണു പരിപാടി. ധ്വജരോഹണം, ബാലാജി അഭിഷേകം, രഥോത്സവം, ചക്രസ്നാനം തുടങ്ങി നിരവധി ചടങ്ങുകളുണ്ട്. ആദ്യ ദിനം സുപ്രഭാതം നിത്യപൂജയോടെ ആരംഭി്കകും. യാഗശാല അധിനിവേശം നടത്തും. രണ്ടാംദിവസം ബാലാജി പൂജയുണ്ട്. മൂന്നാം ദിനത്തില്‍ വൈകിട്ട് 5.30ന് നവകുംഭാരോഹണം നടത്തും. തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും പ്രത്യേക പൂജയും ആരാധനകളുമുണ്ട്. 26ന് സമാപന ദിവസം ദ്വാദശ ആരാധനയും പ്രദക്ഷിണവും ഉണ്ടായിരിക്കും.
 
[18][19][20][21][22]
 
-->




 
Close Window