|
|
|
|
|
| ഐഒസി യുകെ പ്രവാസി സംഗമം 'മിഷന്‍ 2024' ഓഗസ്റ്റ് 25 ന് മാഞ്ചസ്റ്ററില്‍ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും |
|
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'മിഷന്‍ 2024' പ്രവാസി സംഗമം ഓഗസ്റ്റ് 25 (വെള്ളിയാഴ്ച) ന് വൈകുന്നേരം 5 മുതല്‍ മഞ്ചസ്റ്ററില്‍ നടക്കും. യുകെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതാവും മുന്‍ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല ചടങ്ങ് ഉത്ഘാടനം ചെയ്യും.
യുകെയില്‍ രമേശ് ചെന്നിത്തല പങ്കെടുക്കുന്ന തികച്ചും പ്രാധാന്യമേറിയ ഈ ചടങ്ങ് ഏറെ വ്യത്യസ്തയോടെയാണ് മഞ്ചസ്റ്ററില്‍ ഐഒസി യുകെ കേരള ഘടകം ഒരുക്കിയിരിക്കുന്നത്.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന പരിപാടിയില്‍ വിവിധ കലാവിരുന്നുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
താളമേള ശിങ്കാര വാദ്യങ്ങളും നാടന്‍ കലാരൂപസംഗമവും |
|
|
|
|
|
|
|
|
| കോതമംഗലം സ്വദേശികള്‍ യുകെയില്‍ കൂട്ടായ്മ നടത്തി: ബര്‍മിങ്ഹാമിലെ സംഗമം അവിസ്മരണീയമായി |
|
യൂറോപ്പിലെ കോതമംഗലം സ്വദേശികള്‍ ബര്‍മിങ്ഹാമില്‍ ഒത്തു ചേര്‍ന്നു. സംഗമത്തിന്റെ ഉദ്ഘാടനം ഷോയി കുരിയാക്കോസ്, സോജന്‍ മണിയിരിക്കല്‍, എല്‍ദോസ് സണ്ണി, ജോസ് വലിയപറമ്പില്‍, വിജു ഇടയ്ക്കാട്ടുകുടിയില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികള്‍ ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും വിഭവ സമൃദമായ സദ്യയായിരുന്നു സഘാടകര്‍ ഒരുക്കിയിരുന്നത്. |
|
|
|
|
|
|
|
|
| ഓണാഘോഷങ്ങളോട് അനുബന്ധിച്ചു ഓള്‍ യുകെ തിരുവാതിരകളി മത്സരം ലണ്ടനില്‍ |
|
ഓണത്തോടനുബന്ധിച്ചു കലാഭവന്‍ ലണ്ടന്‍ ഓള്‍ യുകെ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളോട് അനുബന്ധിച്ചു കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 23ന് ലണ്ടനില്‍ വെച്ചാണ് മത്സരം അരങ്ങേറുന്നത്. വിജയികളാകുന്ന ടീമിന് ഒന്നാം സമ്മാനം ആയിരം പൗണ്ടും രണ്ടാം സമ്മാനം അഞ്ഞൂറു പൗണ്ടും മൂന്നാം സമ്മാനം ഇരുന്നൂറ്റി അന്‍പത് പൗണ്ടും സര്‍ട്ടിഫിക്കറ്റുകളുമാണ് ലഭിക്കുന്നത്. തിരുവാതിരകളി മത്സരങ്ങള്‍ക്ക് പുറമെ മലയാള തനിമയിലുള്ള ഫാഷന്‍ ഷോയും മത്സരങ്ങളും ഉണ്ടാകും. കൂടാതെ വിപുലമായ ഓണാഘോഷപരിപാടികളും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍
07841613973 / |
|
|
|
|
|
|
|
|
|
|
| ഐഒസി (യുകെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശന കര്‍മ്മം ഹൈബി ഈഡന്‍ എംപി നിര്‍വ്വഹിച്ചു |
|
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ യൂത്ത് വിംഗ് ആരംഭിക്കുകയും, പ്രഥമ നാഷണല്‍ കമ്മിറ്റിക്കു രൂപം കൊടുക്കുകയും, അതിന്റെ ഉദ്ഘാടനം രമ്യാ ഹരിദാസ് എംപി നിര്‍വ്വഹിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ഐഒസി (യുകെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡന്‍ നടത്തിയത്.
ഐഒസി (യുകെ) കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയല്‍, മുതിര്‍ന്ന നേതാവ് ബേബികുട്ടി ജോര്‍ജ്, ജോര്‍ജ് ജേക്കബ്, തോമസ് ഫിലിപ്പ്, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് ജോണ്‍ പീറ്റര്‍, ജിതിന്‍ വി തോമസ്, സുബിന്‍ റോയ്, അര്‍ഷാദ് ഇഫ്തിഖാറുദ്ധീന്‍, സ്റ്റീഫന്‍ റോയ് എന്നിവര്‍ സംബന്ധിച്ചു.
തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. |
|
|
|
|
|
|
|
|
| സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്പോര്‍ട്സ് ഡേ ജൂലായ് ഒന്നിന് |
|
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്പോര്‍ട്സ് ഡേയും ബാര്‍ബിക്യൂവും ജൂലായ് ഒന്നിന് ശനിയാഴ്ച അപ്ലാന്‍സിലെ കംഡോകിന്‍ പാര്‍ക്കില്‍ വച്ച് രണ്ടു മണി മുതല്‍ ആറു മണി വരെ നടക്കും.
സ്വാന്‍സിയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികളേയും അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്.
സ്ഥലത്തിന്റെ വിലാസം
Cwmdonkin Park, Uplands, SA2 0PS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിറിയക് പി ജോര്‍ജ്ജ് (പ്രസിഡന്റ്): 07773454387
പയസ് മാത്യു (സെക്രട്ടറി): 07956276896
എബ്രഹാം ചെറിയാന്‍ (ട്രഷറര്‍): 07735610045 |
|
|
|
|
|
|
|
|
| ചാലക്കുടി ചങ്ങാത്തം 2023'ന് ബര്‍മിങ്ങ്ഹാമില്‍ തിരിതെളിയുന്നു |
|
ചാലക്കുടി മേഖലയില്‍ നിന്നും യുകെ യുടെ നാനാ ഭാഗങ്ങളില്‍ അധിവസിക്കുന്നവര്‍ ശനിയാഴ്ച ബിര്‍മിങ്ങ്ഹാം അടുത്തുള്ള വാള്‍സാളില്‍ സംഗമിക്കുന്നു.നാടിന്റെ നൊമ്പരങ്ങളും, സൗഹൃദവും പുതുക്കാനും ഈ കൂട്ടായ്മ കാരണമാകുന്നു. രാവിലെ 10മുതല്‍ വൈകുന്നേരം 6മണി വരെയാണ് സാംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടന്‍ സദ്യ ഒരുക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.
പ്രസിഡന്റ് ഷീജോ മല്‍പ്പാന്‍ 07421264097
സെക്രട്ടറി ഷാജു മാടപ്പിള്ളി
07456417678
ട്രെഷരാര്‍ ദീപ ഷാജു
07896553923. |
|
|
|
|
|
|
|
| |