Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
UK Special
  30-10-2025
യുകെയില്‍ സൈക്കിള്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ലണ്ടന്‍: ഹെക്സ്റ്റബിളില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിയും മലയാളിയുമായ ജോഷി സ്റ്റീഫന്‍ (42) സൈക്കിള്‍ അപകടത്തില്‍ മരിച്ചു. ഡാര്‍ട്‌ഫോര്‍ഡിലുള്ള സെന്റ് ആന്‍സ്ലം പള്ളിയില്‍ രണ്ടുദിവസം മുമ്പ് രാത്രി എട്ടുമണിക്ക് നടന്ന കുര്‍ബാനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ സൈക്കിള്‍ അപകടത്തില്‍പ്പെട്ടാണ് മരണം സംഭവിച്ചത്.

ബെംഗളൂരു രാമമൂര്‍ത്തി നഗറിലെ സെന്റ് മേരീസ് സിറോ മലബാര്‍ പള്ളി ഇടവകാംഗനാണ് ജോഷി. എഫ്‌ഐഎസ് ഗ്ലോബല്‍ എന്ന കമ്പനിയില്‍ കംപ്ലയന്‍സ് അനലിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹെക്സ്റ്റബിളില്‍ താമസിക്കുന്ന ജോഷി ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സെന്റ് മാര്‍ക്ക് മിഷന്‍ ഇടവകാംഗനുമാണ്.

Full Story
  29-10-2025
യുകെയില്‍ മലയാളികളുടെ മകന്‍ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍: നാലര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍
യുകെയിലെ മലയാളി ദമ്പതികളുടെ മകന് നാട്ടില്‍ ദാരുണാന്ത്യം. കൊല്ലം ചവറയില്‍ നാലര വയസുകാരനെ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില് കണ്ടെത്തി. യുകെയില്‍ ജോലി ചെയ്യുന്ന നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് - ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകന്‍ അറ്റ്‌ലാന്‍ അനീഷ് ആണ് മരിച്ചത്. അറ്റ്ലാന്‍ അമ്മയുടെ കുടുംബവീട്ടില്‍ ആയിരുന്നു താമസം. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നത്.

നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളില്‍ പഠിക്കുന്ന അറ്റ്‌ലാന്‍, സ്‌കൂളിന്റെ വാഹനത്തില്‍ വന്നിറങ്ങി അപ്പൂപ്പന്‍ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറന്ന് അപ്പൂപ്പന്‍ അകത്തു കയറിയപ്പോള്‍ കുട്ടി അപ്പൂപ്പന്റെ കൈ വിട്ട് വെളിയിലേക്ക് ഓടിപ്പോയി. കുട്ടിയുടെ ബാഗ്
Full Story
  29-10-2025
യുകെയില്‍ ഭാര്യയെ മര്‍ദിച്ച മലയാളിക്ക് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ: പ്രിന്‍സ് തന്റെ ഭാര്യയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നാണു കേസ്
ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ ശിക്ഷ. ഐല്‍ ഓഫ് വൈറ്റ് കോടതി രണ്ടാഴ്ച മുമ്പ് നടത്തിയ നടത്തിയ വിധി പ്രസ്താവം പ്രാദേശിക മാധ്യമങ്ങള്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് പ്രിന്‍സ് ഫ്രാന്‍സിസ്(40) എന്നയാള്‍ക്ക് ശിക്ഷ ലഭിച്ചത്. പ്രിന്‍സ് ഒക്ടോബര്‍ പത്താം തീയതിയാണ് ഐല്‍ ഓഫ് വൈറ്റ് കോടതി മുമ്പാകെ ഹാജരായത്. ഭാര്യയെ മാനസികമായും ശാരീരികമായും അടിമയാക്കിയിരുന്നു എന്നും മനഃപൂര്‍വം അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നും ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

2023 നവംബറില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മദ്യം കഴിച്ചാല്‍ ഭാര്യയെ
Full Story
  29-10-2025
പടക്കം എറിയല്‍ സ്റ്റണ്ടില്‍ കുട്ടിക്ക് പരിക്ക്: യൂട്യൂബര്‍ സാം പെപ്പറിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പടക്കം എറിയല്‍ സ്റ്റണ്ടിനിടെ എട്ട് വയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ ലണ്ടന്‍ ആസ്ഥാനമായുള്ള യൂട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സാം പെപ്പറിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. റോക്കറ്റ് പടക്കങ്ങള്‍ ആളുകള്‍ക്ക് നേരെ എറിയുന്നതിനിടെ, അതില്‍ ഒന്ന് കുട്ടിയുടെ ദേഹത്ത് വീണതായാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. പൊള്ളലേറ്റ കുട്ടിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടതായും ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. എന്നാല്‍, അങ്ങനെ സംഭവിച്ചിട്ടില്ലെന്നും സംഭവം പര്‍വ്വതീകരിച്ചു കാണിക്കുകയാണെന്നും മറ്റൊരു വിഭാഗം പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പെപ്പര്‍

Full Story
  29-10-2025
ചവറയില്‍ കൈത്തോട്ടില്‍ വീണു നാലര വയസ്സുകാരന്‍ മരിച്ചു; യുകെ മലയാളികള്‍ ദുഃഖത്തില്‍

ലണ്ടന്‍/കൊല്ലം: കൊല്ലം ചവറയില്‍ വീടിന് സമീപത്തുള്ള കൈത്തോട്ടില്‍ വീണു നാലര വയസ്സുകാരന്‍ അറ്റ്‌ലാന്‍ അനീഷ് മരിച്ചതില്‍ യുകെയിലെ മലയാളികള്‍ ദുഃഖത്തില്‍. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ വേക്ക്ഫീല്‍ഡില്‍ കുടുംബമായി താമസിക്കുന്ന അനീഷ് ബ്രഹ്‌മവാലി-ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകനാണ് അറ്റ്‌ലാന്‍.

യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രൈറ്റണില്‍ ഫാര്‍മസി പഠനം പൂര്‍ത്തിയാക്കിയ അനീഷ്, ജോലി സംബന്ധമായി ഭാര്യയോടൊപ്പം യുകെയില്‍ താമസിക്കുകയാണ്. അറ്റ്‌ലാന്‍ ഇപ്പോള്‍ ചവറയില്‍ അമ്മയുടെ കുടുംബവീട്ടിലായിരുന്നു താമസം. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളില്‍ പഠിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം

Full Story
  29-10-2025
അഭയാര്‍ഥികള്‍ക്ക് ഹോട്ടല്‍ താമസത്തിന് വിരാമം; മിലിറ്ററി ബാരക്കുകളിലേക്ക് മാറ്റം

ലണ്ടന്‍: അനധികൃത ബോട്ടുകളില്‍ കടല്‍മാര്‍ഗം എത്തുന്ന അഭയാര്‍ഥികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അഭയം നല്‍കുന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി അവസാനിപ്പിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പായി ഈ ധൂര്‍ത്ത് അവസാനിപ്പിക്കാതെ രാഷ്ട്രീയമായി നിലനില്‍ക്കാനാകില്ലെന്ന തിരിച്ചറിവാണ് ലേബര്‍ സര്‍ക്കാരിനെ കനത്ത നടപടികളിലേക്ക് നയിച്ചത്.

ഹോട്ടല്‍ പദ്ധതിക്ക് പകരമായി, മിലിറ്ററി ബാരക്കുകളിലും വ്യവസായ പാര്‍ക്കുകളിലും താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കാനാണ് ഹോം ഓഫിസ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തില്‍ സ്‌കോട്ലന്‍ഡിലെ ഇന്‍വേര്‍നസിലും സതേണ്‍ ഇംഗ്ലണ്ടിലെ ക്രോബറോയിലുമാണ് 900 അഭയാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ താമസ

Full Story
  29-10-2025
ഈസ്റ്റേണ്‍ എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; നൂറുകണക്കിന് ജോലി നഷ്ടമാകുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ആഭ്യന്തര വിമാന സര്‍വീസ് കമ്പനിയായ ഈസ്റ്റേണ്‍ എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. എല്ലാ സര്‍വീസുകളും കമ്പനി സസ്‌പെന്‍ഡ് ചെയ്തതായി യുകെ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി സ്ഥിരീകരിച്ചു. അഡ്മിനിസ്‌ട്രേഷന്‍ നടപടികളിലേക്ക് കടക്കുന്നതോടെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും ബ്രിട്ടനും അയര്‍ലണ്ടും ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്ന ഈസ്റ്റേണ്‍ എയര്‍വേസ്, സ്‌കോട്ടിഷ് സര്‍ക്കാരിന്റെ സഹായത്തോടെ രാജ്യത്തിന്റെ വടക്കന്‍ മേഖലയെ മെയിന്‍ലാന്‍ഡുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന യാത്രാമാര്‍ഗമായിരുന്നു.
Full Story

  29-10-2025
ആമസോണില്‍ കൂട്ട പിരിച്ചുവിടല്‍; കോര്‍പറേറ്റ് തസ്തികകളില്‍ വന്‍ കുറവ്

ലണ്ടന്‍: ബഹുരാഷ്ട്ര ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി, ഏകദേശം 30,000 കോര്‍പറേറ്റ് തസ്തികകള്‍ ഉടനടി നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാകും ഈ നീക്കത്തിന്റെ പ്രധാന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുക. തീരുമാനം ഉടന്‍ പ്രാബല്യത്തിലാകുമെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

കോവിഡ് മഹാമാരിക്ക് ശേഷം ആമസോണില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. മഹാമാരി കാലത്ത് 27,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. പിന്നീട് നിയമനം വര്‍ധിപ്പിച്ചെങ്കിലും ഇപ്പോള്‍ ചെലവു നിയന്ത്രണത്തിന്റെ ഭാഗമായി വീണ്ടും

Full Story
[100][101][102][103][104]
 
-->




 
Close Window