|
നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, മരുമകന്‍ അശ്വിന്‍ ഗണേഷ്, കൊച്ചുമകന്‍ നീയോം അശ്വിന്‍ കൃഷ്ണ എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. വരാന്‍ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയില്ല എങ്കിലും, ഈ നിര്‍ണായക ഘട്ടത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയേറുകയാണ്. സന്ദര്‍ശനത്തിന് ശേഷം, കൃഷ്ണകുമാറും മകള്‍ അഹാനയും കുറിപ്പുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തി.
'ലോകനേതാക്കള്‍ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കര്‍മ്മയോഗിക്ക് സര്‍വ്വേശ്വരന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,' എന്ന് കൃഷ്ണകുമാര്‍. |