Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില കൂടുമെന്ന് രാഹുല്‍ഗാന്ധി: പണപ്പെരുപ്പം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി
Text By: UK Malayalam Pathram
തിരഞ്ഞെടുപ്പിന് ശേഷം, പെട്രോള്‍, ഡീസല്‍, എല്‍പിജി വിലകള്‍ ഉയരും. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. അത് ചെറുകിട കച്ചവടങ്ങളെ ബാധിക്കും. സാധാരണക്കാരുടെ കുടുംബ ചെലവുകളെ തകിടംമറിക്കും. മോദി സര്‍ക്കാരിന് ദിശാബോധം ഇല്ല - രാഹുല്‍ ഗാന്ധി എം പി. രൂപയുടെ മൂല്യ തകര്‍ച്ചയും വ്യാവസായിക ഇന്ധന വിലവര്‍ധനയും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചനയാണെന്ന് രാഹുല്‍ ഗാന്ധി എം പി. കേന്ദ്രത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
എക്സിലൂടെയായിരുന്നു വിമര്‍ശനം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് 93.12 ആയി കുറഞ്ഞു. ആഭ്യന്തര കറന്‍സി 0.55% ഇടിഞ്ഞ് 93.12 ആയി, ബുധനാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയായ 92.63 നെ മറികടന്നു. പശ്ചിമേഷ്യന്‍ പിരിമുറുക്കങ്ങള്‍ ആരംഭിച്ചതിനുശേഷം രൂപയുടെ മൂല്യം ഏകദേശം 2% കുറഞ്ഞു.
 
Other News in this category

 
 




 
Close Window