Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
UK Special
  01-11-2025
യുകെയിലെ നോട്ടിങ്ഹാമില്‍ താമസിക്കുന്ന സെബിന്‍രാജ് വീടിനുള്ളില്‍ മരിച്ച നിലയില്‍:
നോട്ടിംഗ്ഹാമില്‍ മലയാളി യുവാവ് വീട്ടില്‍ മരിച്ച നിലയില്‍. നോട്ടിംഗ്ഹാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസ്(42) ആണ് വിടപറഞ്ഞത്. ഇന്ന് രാവിലെ വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോള്‍ സെബിന്‍ രാജ് വര്‍ഗീസിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

സെബിന്‍ രാജും കുടുംബവും താമസിച്ചിരുന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഭാര്യയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സെബിന്‍ ഈ വീട്ടില്‍ തനിച്ചും. രാവിലെ ഡ്യൂട്ടിയ്ക്ക് പോകും മുമ്പ് സെബിനെ കാണാനെത്തിയ ഭാര്യ റെയ്സ വാതില്‍ തുറന്നപ്പോള്‍ കണ്ടത് കിടപ്പു മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുള്ള സെബിനെയാണ്.

2016ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്.
Full Story
  01-11-2025
ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ക്ക് സുരക്ഷിത ക്ലാസ് മുറികള്‍ ഉറപ്പാക്കാന്‍ 38 ബില്യണ്‍ പൗണ്ട് നിക്ഷേപം: സര്‍ക്കാര്‍ പ്രഖ്യാപനം

ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമാക്കാന്‍ 38 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ലേബര്‍ സര്‍ക്കാര്‍. റീന്‍ഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് (RAAC) ഉപയോഗിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഗ്രാന്റ് ലഭിച്ച എല്ലാ സ്‌കൂളുകളും 2029 ഓടെ പൂര്‍ണ്ണമായും സുരക്ഷിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ അറിയിച്ചു.

''തകര്‍ന്ന അടിസ്ഥാന സംവിധാനമാണ് ഈ സര്‍ക്കാര്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ അതിനെ അതുപോലെ വിടാന്‍ അനുവദിക്കില്ല,'' എന്നും കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ക്ലാസ് മുറികളില്‍ പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് പുതിയ സമയരേഖ പ്രഖ്യാപിച്ചതെന്നും മന്ത്രി

Full Story
  01-11-2025
എന്‍എച്ച്എസ് ആശുപത്രികളിലെ കാത്തിരിപ്പ് ദാരുണം; പ്രായമായവര്‍ക്ക് മാനവികത നഷ്ടമാകുന്നു: ഏജ് യുകെ

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ എ ആന്‍ഡ് ഇ വിഭാഗത്തില്‍ പ്രായമായ രോഗികള്‍ നേരിടുന്ന ദാരുണമായ കാത്തിരിപ്പുകള്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഏജ് യുകെ രംഗത്ത്. ആശുപത്രി ഇടനാഴികളിലും പാര്‍ശ്വമുറികളിലും മണിക്കൂറുകളോളം ചെലവഴിക്കേണ്ടിവരുന്ന വൃദ്ധരുടെയും അവരനുഭവിക്കുന്ന ദുരിതങ്ങളുടെയും ഹൃദയഭേദകമായ കഥകളാണ് സംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

12 മണിക്കൂര്‍ കാത്തിരിപ്പ് ഒരുകാലത്ത് അപൂര്‍വമായിരുന്നുവെങ്കിലും ഇപ്പോള്‍ പല ആശുപത്രികളിലും ഇത് സാധാരണമായ മാനദണ്ഡമായി മാറിയിരിക്കുകയാണ്. സ്വന്തം വിസര്‍ജ്ജ്യത്തില്‍ ഉപേക്ഷിക്കപ്പെടുന്നവരും, രക്തപ്പകര്‍ച്ചയ്ക്ക് വിധേയരാകുന്നവരും,

Full Story
  01-11-2025
ഇംഗ്ലണ്ടിലും വെയില്‍സിലും 40,000 തടവുകാരെ നേരത്തെ മോചിപ്പിച്ചു; മോചന വ്യവസ്ഥ ലംഘനം ഇരട്ടിയായി

ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള അടിയന്തര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2024 സെപ്റ്റംബര്‍ മുതല്‍ 2025 ജൂണ്‍ വരെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏകദേശം 40,000 തടവുകാരെ നേരത്തെ മോചിപ്പിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ 38,042 തടവുകാര്‍ മോചിതരായി.

കഴിഞ്ഞ വര്‍ഷം ജയിലുകള്‍ പൂര്‍ണ്ണശേഷിയില്‍ എത്തിച്ചേരുകയും, പുരുഷ ജയില്‍ എസ്റ്റേറ്റിലുടനീളം നൂറോളം സ്ഥലങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലേബര്‍ സര്‍ക്കാര്‍ ഈ അടിയന്തര നടപടി സ്വീകരിച്ചത്. അന്നത്തെ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് മുന്നറിയിപ്പ് നല്‍കിയിരുന്നു: ''നടപടി

Full Story
  01-11-2025
ആന്‍ഡ്രു രാജകുമാരന് രാജകീയ പദവികള്‍ നഷ്ടം; റോയല്‍ ലോഡ്ജ് ഒഴിയാനും ചാള്‍സ് രാജാവിന്റെ നടപടി

ലണ്ടന്‍: ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരനെ രാജകുടുംബത്തില്‍നിന്ന് പുറത്താക്കാന്‍ ചാള്‍സ് രാജാവ് ഔദ്യോഗിക നടപടി ആരംഭിച്ചു. ബക്കിങ്ങാം കൊട്ടാരമാണ് വ്യാഴാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎസ് ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ആന്‍ഡ്രുവിനെ ചുറ്റിയ വിവാദങ്ങള്‍ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനാണ് നടപടി.

ഇതിനായി ആന്‍ഡ്രുവിന്റെ ''രാജകുമാരന്‍'' പദവി എടുത്തുമാറ്റും. ഇനി ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുക. അദ്ദേഹത്തിന് ലഭിച്ച മറ്റ് രാജകീയ പദവികളും അംഗീകാരങ്ങളും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൊട്ടാരം അറിയിച്ചു.

Full Story
  01-11-2025
യുവ സൈനിക ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവര്‍ത്തകനെ ആറു മാസം തടവിന് ശിക്ഷിച്ചു

വില്‍റ്റ്‌ഷെയറിലെ ലാര്‍ക്ക്ഹില്‍ സൈനിക ക്യാംപില്‍ 2021-ല്‍ ആത്മഹത്യ ചെയ്ത ആര്‍ട്ടിലറി ഗണ്ണര്‍ ജെയ്സ്ലി ബെക്ക് (19) എന്ന യുവ സൈനിക ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനെ ശിക്ഷിച്ചു. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ അലന്‍ ലാര്‍ജിന്റെ നേതൃത്വത്തിലുള്ള മിലിട്ടറി ബോര്‍ഡ് റയാന്‍ മേസണ്‍ എന്ന പ്രതിയെ ആറു മാസം സിവിലിയന്‍ ജയിലില്‍ തടവിന് ശിക്ഷിച്ചു.

ജെയ്സ്ലിയെ ചുംബിക്കാന്‍ ശ്രമിക്കുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്ത കേസില്‍ പ്രതി കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ ഒഴിവാക്കി. യുവതി പരാതി നല്‍കിയതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

'മകള്‍ക്ക് നീതി ലഭിച്ചില്ല': മാതാവ്

Full Story
  31-10-2025
യുകെയില്‍ നികുതി വര്‍ദ്ധനവും പൗണ്ടിന്റെ മൂല്യ ഇടിവും; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

ലണ്ടന്‍: രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, യുകെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നികുതി വര്‍ദ്ധിപ്പിക്കാന്‍ നീക്കം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ബില്യണ്‍ പൗണ്ടിന്റെ നികുതിവേട്ട നടത്തിയ റീവ്സ്, ഇനിയത്ര കഠിനമാകില്ലെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും, വളര്‍ച്ച മുരടിച്ചതോടെ ബജറ്റ് വിഹിതം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്.

20 മുതല്‍ 30 ബില്യണ്‍ പൗണ്ട് വരെ അധിക വരുമാനം കണ്ടെത്തേണ്ട അവസ്ഥയിലാണ്. ഇതോടെ ഇന്‍കം ടാക്സ് ഉള്‍പ്പെടെയുള്ള നികുതികള്‍ ഉയര്‍ത്താനുള്ള സാധ്യതയും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

വളര്‍ച്ചാ മന്ദഗതിയും നികുതി വര്‍ദ്ധനവും മൂലം

Full Story
  31-10-2025
യുകെ ബജറ്റില്‍ നികുതി വര്‍ദ്ധനവ് സാധ്യത; ലേബര്‍ വാഗ്ദാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു

ലണ്ടന്‍: അടുത്ത മാസത്തെ യുകെ ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യത്തില്‍ രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. ഇന്‍കം ടാക്സ് ഉള്‍പ്പെടെ നികുതികള്‍ ഉയര്‍ത്താന്‍ ധനകാര്യ സെക്രട്ടറി റീവ്സ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2 പെന്‍സ് വരെ വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

30 ബില്ല്യണ്‍ പൗണ്ടിലേറെ ധനക്കമ്മി നേരിടുന്ന സാഹചര്യത്തില്‍ ഈ നീക്കങ്ങള്‍ അനിവാര്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലേബര്‍ പ്രകടനപത്രികയില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം

Full Story
[98][99][100][101][102]
 
-->




 
Close Window