|
|
|
|
|
| മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി.പി (40) യെയാണ് താമസ സ്ഥലത്തിന് പിന്നിലുള്ള ഷെഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് അയര്‍ലന്‍ഡിലെ നോര്‍ത്ത് വെസ്റ്റേണ്‍ പ്രദേശമായ സ്ലൈഗോയില്‍ അനീഷിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയതായി ഗാര്‍ഡയ്ക്ക് (പൊലീസിന്) വിവരം ലഭിച്ചത്. ഗാര്‍ഡയും ആംബുലന്‍സ് സര്‍വീസും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അനീഷിന്റെ മരണം സ്ഥിരീകരിച്ചു.
സ്ലൈഗോയിലെ ക്ലൂണന്‍ മഹോണ്‍ ഇന്റലക്ച്വല്‍ ഡിസബിലിറ്റി സെന്ററില്‍ കെയറര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. 2016ല്‍ അയര്‍ലന്‍ഡില്‍ |
|
Full Story
|
|
|
|
|
|
|
| എ ലെവല്‍ പരീക്ഷയില്‍ മലയാളി കുട്ടികള്‍ക്ക് മിന്നുംവിജയം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേടിയത് മികച്ച വിജയം |
|
എ ലെവല്‍ പരീക്ഷാ ഫലം കോവിഡിനു ശേഷമുള്ള മികച്ച വിജയമെന്നാണ് വിലയിരുത്തല്‍. മുന്‍ വര്‍ഷങ്ങളില്‍ എ ലെവലില്‍ ആണ്‍കുട്ടികളാണ് മികച്ച വിജയം നേടി മുന്നിട്ടു നിന്നതെങ്കില്‍ ഇക്കുറി മികച്ച വിജയം നേടി പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പം ഉണ്ട്. പതിവുപോലെ മലയാളി കുട്ടികള്‍ അഭിമാന വിജയമാണ് ഇക്കുറിയും കരസ്ഥമാക്കിയിരിക്കുന്നത്.
എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ ഗ്രേഡ് നേടിയ ആല്‍ട്രിഹാം ഗ്രാമര്‍ ഫോര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എല്‍സാ ബിന്റോസൈമണ്‍ നേടിയത് മികച്ച വിജയം ആണ്. എല്‍സ യുകെയിലെ പ്രശസ്തമായ കിംഗ്സ് കോളേജില്‍ പ്രവേശവും നേടി.
ഗണിതം, രസതന്ത്രം, ജൈവശാസ്ത്രം, കൂടാതെ മനശ്ശാസ്ത്രം വിഷയങ്ങള്‍ ആയിരുന്നു എല്‍സ എ ലെവലില്‍ പഠിച്ചത്. ഡോ. ബിന്റോ സൈമണ്‍ - ലാന്‍ഡി ബിന്റോ സൈമണ്‍ ദമ്പതികളുടെ മകളാണ്. |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ താപനില ഉയരുന്നു, യെല്ലോ ഹീറ്റ് ഹെല്‍ത്ത് മുന്നറിയിപ്പ് |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ താപനില വര്‍ധിക്കുന്നതിന് പിന്നാലെ ഏഴ് പ്രദേശങ്ങള്‍ക്ക് ഓഗസ്റ്റ് 18 വൈകിട്ട് 6 മണി വരെ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചു. യോര്‍ക്ക്ഷയര്‍, ഹംബര്‍, കിഴക്ക്, പടിഞ്ഞാറന്‍ മിഡ്ലാന്‍ഡ്സ്, ലണ്ടന്‍, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, ഇംഗ്ലണ്ടിന്റെ കിഴക്ക് എന്നീ പ്രദേശങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ താപനില പ്രധാനമായും പ്രായമായവരെയും നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും ആണ് ബാധിക്കുക. അതേസമയം, സ്‌കോട്ട് ലന്‍ഡിന്റെ മിക്ക ഭാഗങ്ങളിലും ബുധനാഴ്ച അര്‍ദ്ധരാത്രി വരെ ഇടിമിന്നലിന്റെ യെല്ലോ വാണിംഗ് നിലവിലുണ്ട്. സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ് സ്‌കോട്ട് ലന്‍ഡില്‍ കനത്ത മഴ പ്രാദേശിക തടസ്സങ്ങള്‍ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും |
|
Full Story
|
|
|
|
|
|
|
| ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഐഎയ്‌ക്കൊപ്പം ബ്രിട്ടീഷ് ചാരസംഘടനയും ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍ |
ന്യൂഡല്‍ഹി: യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കുപുറമേ, ബ്രിട്ടന്റെ രഹസ്യാന്വേഷണ എജന്‍സികളായ ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസും (എംഐ6) ദി യുകെ സെക്യൂരിറ്റി സര്‍വീസും (എംഐ5) ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ഇടപെട്ടതിനെക്കുറിച്ചാണ് പ്രധാന വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് ഇടപെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഡീ ക്ലാസിഫൈ ചെയ്ത രേഖകളാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ലണ്ടനിലെ കിങ്സ് കോളേജില്‍ ഇന്റലിജന്‍സ് സ്റ്റഡീസ് ലക്ചററായ പോള്‍ മക്ഗാറാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വൈറ്റ് |
|
Full Story
|
|
|
|
|
|
|
| വംശീയാക്രമണം നേരിട്ട ഇന്ത്യന്‍ യുവാവ് അയര്‍ലന്‍ഡ് വിടുന്നു |
ഡബ്ലിന്‍: വംശീയാക്രമണത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ യുവാവ് അയര്‍ലന്‍ഡ് വിടുകയാണെന്നു വ്യക്തമാക്കി. തുടര്‍ച്ചയായ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജര്‍ ആശങ്കയിലാണെന്നും താന്‍ ഇന്ത്യയിലേക്കു മടങ്ങുകയാണെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവാവ് പറഞ്ഞു. ഡബ്ലിനിലെ ഫെയര്‍ വ്യൂ പാര്‍ക്കില്‍നിന്നു വീട്ടിലേക്കു നടക്കുന്നതിനിടെ ഞായറാഴ്ച വൈകിട്ട് തന്നെ 3 പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നു യുവാവ് പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ഫ്‌ളോറിസ് കൊടുങ്കാറ്റില്‍ മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം |
എഡിന്‍ബറോ/മാഞ്ചസ്റ്റര്‍: 'ഫ്‌ലോറിസ്' ചുഴലിക്കാറ്റില്‍ സ്‌കോട്ലന്‍ഡില്‍ പത്തനംതിട്ട സ്വദേശിനിക്ക് ദാരുണാന്ത്യം. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയ മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71) ആണ് മരിച്ചത്. നഴ്‌സായ മകള്‍ ലിജോ റോയിയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവ് വി. എ. ഏബ്രഹാമിനൊപ്പം എത്തിയതായിരുന്നു ശോശാമ്മ. അവധിക്കാലമായതിനാല്‍ സ്‌കോട്ലന്‍ഡിലെ എഡിന്‍ബറോ സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടം. എഡിന്‍ബറോയിലെത്തി കാറില്‍ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍തന്നെ എഡിന്‍ബറോ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് മരിച്ചു |
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണന്‍ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ശ്യാം കൃഷ്ണന്‍ ഇന്ന് പുലര്‍ച്ചെയാണ് വിടപറഞ്ഞത്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തുറവൂര്‍ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണന്‍. 2015 മുതല്‍ വാട്ടര്‍ഫോര്‍ഡില്‍ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണന്‍ അയര്‍ലന്‍ഡിലെ നഴ്‌സുമാരുടെ ട്രേഡ് യൂണിയനായ ഐഎന്‍എംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. ഭാര്യ വൈഷ്ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്‌കാരം |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ ആസ്തി കൂടുതലുള്ള രാജകുടുംബമായി ഖത്തര്‍ രാജാവ് |
ദോഹ/ലണ്ടന്‍: ലോകത്തെ പ്രധാന റിയല്‍ എസ്റ്റേറ്റ് വ്യവസായികളാണ് ഖത്തര്‍ രാജകുടുംബാംഗങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും ഇവര്‍ക്ക് സ്വത്തുക്കളുണ്ട്. ഖത്തര്‍ ഭരണകൂടം നടത്തുന്ന വിദേശ നിക്ഷേപങ്ങള്‍ക്ക് പുറമെ, രാജകുടുംബത്തിലുള്ളവര്‍ സ്വന്തമായും വിദേശത്ത് ആസ്തികള്‍ വാങ്ങുന്നുണ്ട്. ലണ്ടന്‍ നഗരത്തിന്റെ വലിയൊരു ഭാഗം ഇപ്പോള്‍ ഖത്തര്‍ രാജകുടുംബമായ അല്‍ത്താനിമാരുടെ കൈവശമാണ്. ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്വകാര്യ സ്വത്തിനേക്കാള്‍ ആസ്തി ലണ്ടനില്‍ അല്‍ത്താനിമാര്‍ക്ക് ഉണ്ടത്രെ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ലണ്ടനില്‍ സ്വത്തുക്കളുണ്ട് എന്ന് ജിബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. |
|
Full Story
|
|
|
|
| |