Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
UK Special
  07-06-2023
ബിബിസി, ബ്രിട്ടീഷ് എയര്‍വേയ്‌സ്, ബൂട്ട്‌സ് എന്നിവിടങ്ങളിലെ ഒരു ലക്ഷത്തില്‍പ്പരം ജീവനക്കാരുടെ പേറോള്‍ ഡാറ്റകള്‍ ചോര്‍ത്തി

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ സ്ഥാപനങ്ങളായ ബിബിസി, ബ്രിട്ടീഷ് എയര്‍വേസ്, ബൂട്ട്സ് എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ പേറോള്‍ ഡാറ്റകള്‍ ഹാക്കിംഗിലൂടെ കവര്‍ന്നെടുത്ത സൈബര്‍ ക്രിമിനലുകള്‍ അവ ഉപയോഗിച്ച് ഡാര്‍ക്ക് വെബിലൂടെ വിലപേശാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഹാക്കിംഗിന് വിധേയരായവര്‍ ജൂണ്‍ 14ന് മുമ്പ് തങ്ങളെ ഇ മെയില്‍ മുഖാന്തിരം ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ തങ്ങള്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ പുറത്ത് വിടുമെന്ന അന്ത്യശാസനമാണ് ദി ക്ലോപ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സൈബര്‍ ക്രിമിനലുകള്‍ ഡാര്‍ക്ക് വെബില്‍ പ്രസിദ്ധീകരിച്ച അന്ത്യശാസന നോട്ടീസിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളിലെ

Full Story
  07-06-2023
ഇംഗ്ലണ്ടിലെ ജിപികളിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ജാബുകള്‍ നല്‍കാന്‍ എന്‍എച്ച്എസ് അംഗീകാരം

ലണ്ടന്‍: ഇംഗ്ലണ്ടിലെ ജിപികള്‍ക്ക് അധികം വൈകാതെ ചില രോഗികള്‍ക്ക് ഭാരം കുറയ്ക്കുന്നതിനുള്ള ജാബുകള്‍ നല്‍കുന്നതിനുള്ള അധികാരം നല്‍കാന്‍ എന്‍എച്ച്എസ് നീക്കം. ഇത്തരം രോഗികള്‍ ഹോസിപിറ്റലുകള്‍ക്ക് മേലുണ്ടാക്കുന്ന സമ്മര്‍ദം കുറയ്ക്കാനാണീ നിര്‍ണായക നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം വെഗോവി ജാബുകളായിരിക്കും ജിപികളിലൂടെ നല്‍കാനാണ് എന്‍എച്ച്എസ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ ജാബുകളിലൂടെ ശരീരഭാരം പത്ത് ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിലൂടെ തെളിഞ്ഞതിനെ തുടര്‍ന്നാണീ നീക്കം. ഈ ജാബുകള്‍ നല്‍കുന്നതിനെ തുടര്‍ന്ന് ശരീരഭാരമുള്ളവരുടെ ഭക്ഷണത്തോടുള്ള അത്യാര്‍ത്തി മാറുകയും അവര്‍ ഭക്ഷണ കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതിനെ

Full Story
  06-06-2023
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഫാ. നടുവത്താനിക്കൊപ്പം ഫാ. മാത്യു വയലാമണ്ണില്‍
ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ യുകെയിലെ പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ ഫാ. മാത്യു വയലാമണ്ണില്‍ പങ്കെടുക്കും. 10ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തക മിഷേല്‍ മോറന്‍ കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷ് ശുശ്രൂഷകളില്‍ പങ്കുചേരും. 2009ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.


മലയാളത്തിലും
Full Story
  06-06-2023
ഇലക്ട്രോണിക് സിഗരറ്റുകള്‍ യുകെയിലെ കുട്ടികള്‍ക്ക് ഭാവിയില്‍ മാരകരോഗങ്ങള്‍ ഉണ്ടാക്കും: നിരോധിക്കണമെന്ന് ചൈല്‍ഡ് ഹെല്‍ത്ത്
കുട്ടികളുടെ ശ്വാസകോശത്തിനും പരിസ്ഥിതിക്കും ഹാനികരമായതിനാലാണ് ഈ നിര്‍ണായക ആവശ്യവുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇ സിഗററ്റുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് നിയമവിരുദ്ധമായ ഇ സിഗററ്റുകളുടെ വില്‍പന വര്‍ധിപ്പിക്കാനും കൂടുതല്‍ പേര്‍ പുകവലിക്ക് അടിമപ്പെടാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആന്റി-സ്മോക്കിംഗ് കാംപയിന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ 18 വയസില്‍ താഴെയുള്ളവരിലെ വാപിംഗ് ശീലം കുറച്ച് കൊണ്ടു വരാനുള്ള ചുവട് വയ്പുകള്‍ യുകെ ഗവണ്‍മെന്റ് പദ്ധതിയിട്ട് വരുന്നുമുണ്ട്. വാപിംഗ് പ്രൊഡക്ടുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനും പ്രമോട്ട് ചെയ്യുന്നതിനുമുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. കുട്ടികള്‍ക്ക് ഇ
Full Story
  06-06-2023
യുകെയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ജാഗ്രത: ഓണ്‍ലൈനില്‍ കിട്ടുന്ന ക്വസ്റ്റിയന്‍ പേപ്പറുകള്‍ വ്യാജനാണ്
എ-ലെവല്‍, ജിസിഎസ്ഇ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടു ഇന്‍സ്റ്റാഗ്രാമിലും ടിക് ടോക്കിലും വ്യാജ ചോദ്യ പേപ്പറുകള്‍. 900 പൗണ്ടിന് പരീക്ഷാ ചോദ്യ പേപ്പറുകള്‍ എന്ന വ്യാജേനെയാണ് തട്ടിപ്പ്. കൗമാരക്കാരെ കബളിപ്പിക്കുന്ന തട്ടിപ്പുകാര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഓഫ്ക്വല്‍ മുന്നറിയിപ്പ് നല്‍കി.


ഇന്‍സ്റ്റാഗ്രാമിലും ടിക് ടോക്കിലും വ്യാജ പരീക്ഷാ പേപ്പറുകള്‍ക്കായി എ-ലെവല്‍, ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ ഇതിനോടകം നൂറുകണക്കിന് പൗണ്ട് നല്‍കി കബളിപ്പിക്കപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.


തിങ്കളാഴ്ച ബിബിസി സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അഴിമതികളില്‍ വീഴരുതെന്ന് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പേപ്പറുകള്‍ മുന്‍കൂട്ടി ലഭിക്കാനുള്ള സാധ്യത പരീക്ഷാ
Full Story
  06-06-2023
യുകെയില്‍ ഇ-സിഗരറ്റുകള്‍ പൂര്‍ണമായും നിരോധിക്കണമെന്ന ആവശ്യവുമായി കുട്ടികളുടെ ഡോക്ടര്‍മാര്‍ രംഗത്ത്

ലണ്ടന്‍: യുകെയില്‍ ഇ-സിഗററ്റുകള്‍ അഥവാ വാപ്സുകള്‍ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഇവ കുട്ടികളുടെ ശ്വാസകോശത്തിനും പരിസ്ഥിതിക്കും ഹാനികരമായതിനാലാണ് ഈ നിര്‍ണായക ആവശ്യവുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇ സിഗററ്റുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് നിയമവിരുദ്ധമായ ഇ സിഗററ്റുകളുടെ വില്‍പന വര്‍ധിപ്പിക്കാനും കൂടുതല്‍ പേര്‍ പുകവലിക്ക് അടിമപ്പെടാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആന്റി-സ്മോക്കിംഗ് കാംപയിന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ 18 വയസില്‍ താഴെ പ്രായമുള്ളവരിലെ വാപിംഗ് ശീലം കുറച്ച് കൊണ്ടു വരാനുള്ള ചുവട് വയ്പുകള്‍ യുകെ ഗവണ്‍മെന്റ് പദ്ധതിയിട്ട്

Full Story
  06-06-2023
യുകെയിലെ പൗരത്വത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

ലണ്ടന്‍: യുകെയിലെ പൗരത്വം കരഗതമാക്കുന്നതിനുള്ള ചവിട്ട് പടിയായ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍) ലഭിക്കാന്‍ കുടിയേറ്റക്കാര്‍ ഇവിടെ താമസിക്കേണ്ട മിനിമം കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും എട്ട് വര്‍ഷമായി വര്‍ധിപ്പിക്കാന്‍ യുകെ ഗവണ്മെന്റ് ആലോചിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോള്‍ അതിനെ കടുത്ത ഞെട്ടലോടെയാണ് മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ ഉള്‍ക്കൊണ്ടിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ ഇത് വരെ കൈക്കൊള്ളാത്തതിനാല്‍ തല്‍ക്കാലം ഇതിനെ കുറിച്ചോര്‍ത്ത് അമിതമായി പരിഭ്രമിക്കേണ്ടതില്ലെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഈ നീക്കത്തെ സ്ഥിരീകരിക്കുന്ന ഒഫീഷ്യല്‍

Full Story
  06-06-2023
യുകെയിലെ താപനില ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സമമാകുന്നു

ലണ്ടന്‍: യുകെ ചുട്ടുപൊള്ളുകയാണ്. ചില ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലേതിന് സമാനമായ താപനിലയാണ് യുകെയിലെ വിവിധയിടങ്ങളില്‍ നിലവില്‍ അനുഭവപ്പെട്ട് വരുന്നത്. ഐബീരിയന്‍ പ്ല്യും എന്ന വിളിപ്പേരുള്ള കാലാവസ്ഥാ പ്രതിഭാസം വെസ്റ്റ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഊഷ്മാവിനെ അടുത്ത ഈ വ്യാഴാഴ്ച 27 ഡിഗ്രിയും 26 ഡിഗ്രിയുമാക്കി വര്‍ധിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നത്. രാജ്യത്തെ ചൂടന്‍ കാലാവസ്ഥ ആസ്വദിക്കാന്‍ ജനങ്ങള്‍ വെളിമ്പ്രദേശങ്ങളിലേക്ക് അല്‍പവസ്ത്രധാരികളായി ഇരമ്പിയെത്തുന്നത് തുടരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഐബീരിയന്‍ പീഠഭൂമിയില്‍ നിന്നും യുകെയിലേക്ക് ചൂടുള്ള വായു പ്രവഹിക്കുന്ന പ്രതിഭാസത്തെ തുടര്‍ന്നാണ്

Full Story
[239][240][241][242][243]
 
-->




 
Close Window