Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 29th Oct 2026
UK Special
  24-10-2026
പിതാവിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റത്തില്‍ മാനസിക സംഘര്‍ഷം അനുഭവിച്ചു: ചൈല്‍ഡ് പോണോഗ്രഫി ആയിരുന്നു കേസ്
2018-ല്‍ തന്നെ പിതാവിനെതിരെ ആശങ്കാജനകമായ ആരോപണങ്ങള്‍ ഉയരുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നുവെന്നും സസെക്സ് ഡച്ചസ് മേഗന്‍ മാര്‍ക്കിള്‍. കുട്ടികളുടെ ലൈംഗിക പീഡന ചിത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് തോമസ് മാര്‍ക്കിളിനെതിരെ ഉയര്‍ന്നു വന്നത്. പിതാവ് തോമസ് മാര്‍ക്കിളിനെതിരായ ആരോപണങ്ങളില്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി മേഗന്‍ മാര്‍ക്കിള്‍ പറഞ്ഞു. മേഗന്റെ അര്‍ധസഹോദരന്‍ തോമസ് മാര്‍ക്കിള്‍ ജൂനിയര്‍, ഫിലിപ്പീന്‍സിലെ സെബുവിലുള്ള പിതാവിന്റെ പഴയ വീട്ടില്‍ ഇത്തരം ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ അന്വേഷണം സ്ഥിരീകരിച്ചു. എന്നാല്‍ 82 വയസ്സുകാരനായ തോമസ് മാര്‍ക്കിള്‍ സീനിയര്‍ ആരോപണങ്ങള്‍
Full Story
  24-10-2026
യുകെയില്‍ കൊടുങ്കാറ്റ്: വിമാനങ്ങള്‍ റദ്ദാക്കി: വൈദ്യുതി മുടങ്ങി, മരങ്ങള്‍ കടപുഴകി റോഡുകളില്‍ ഗതാഗത തടസ്സം
മണിക്കൂറില്‍ 80 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച ഓസ്റ്റന്‍ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. കാറ്റ് ബ്രൈറ്റണിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ് പിയര്‍ തകര്‍ത്തു. 16,000 ല്‍ അധികം വീടുകളില്‍ ഈ മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഹീത്രൂവില്‍ ഇന്നലെ 19 വിമാനങ്ങള്‍ റദ്ദ് ചെയ്തു. ഗാറ്റ്വിക്കില്‍ 17 ഉം സൗത്താംപ്ടണില്‍ 13 ഉം എസ്സെക്സില്‍ നാലും വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു.

കനത്ത കാറ്റിലും മഴയിലും ഗതാഗതം തടസ്സപ്പെട്ടതോടെ പലയിടങ്ങളിലും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. വെള്ളപ്പൊക്കവും, അതിശക്തമായ കാറ്റില്‍ കടപുഴകി വീണ മരങ്ങളുമാണ് പലയിടങ്ങളിലും ഗതാഗത
Full Story
  24-10-2026
യുകെയില്‍ നാളെ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ടാകും; ഇന്ത്യയുമായുള്ള സമയവ്യത്യാസം അഞ്ചര മണിക്കൂര്‍

ലണ്ടന്‍: ബ്രിട്ടീഷ് സമ്മര്‍ ടൈം അവസാനിക്കുന്നതോടെ യുണൈറ്റഡ് കിങ്ഡം നാളെ ഗ്രീന്‍വിച്ച് മീന്‍ ടൈമിലേക്ക് മാറും. ഒക്ടോബര്‍ 25 ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ടാക്കി ഒന്നുമണിയാക്കും. ഇതോടെ ഇന്ത്യയും യുകെയും തമ്മിലുള്ള സമയവ്യത്യാസം നിലവിലെ നാലര മണിക്കൂറില്‍നിന്ന് അഞ്ചര മണിക്കൂറായി ഉയരും. ഇന്ത്യയേക്കാള്‍ അഞ്ചര മണിക്കൂര്‍ പിന്നിലായിരിക്കും യുകെയിലെ സമയം. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയാകുമ്പോള്‍ യുകെയില്‍ രാവിലെ ആറരയായിരിക്കും.

എല്ലാവര്‍ഷവും മാര്‍ച്ചിലെ അവസാന ഞായറാഴ്ച ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ടാക്കിയാണ് ബ്രിട്ടീഷ് സമ്മര്‍ ടൈം ആരംഭിക്കുന്നത്.

Full Story
  24-10-2026
കുട്ടികളുടെ ലിംഗമാറ്റ ചികിത്സയില്‍ ആശങ്ക ഉന്നയിച്ചതിന് പീഡനമെന്ന് ജിപി; തൊഴില്‍ ട്രൈബ്യൂണലില്‍ നിയമപോരാട്ടം

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്തവരുടെ ലിംഗമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടിവന്നതായി ജിപി ഡോക്ടര്‍ സാറ റെഡ്വേഴ്‌സ്. കുട്ടികളുടെ സംരക്ഷണ ചുമതല വഹിച്ചിരുന്ന തനിക്കെതിരെ ട്രാന്‍സ്‌ഫോബിയ ആരോപണങ്ങള്‍ ഉയര്‍ന്നെന്നും കടുത്ത മാനസിക പീഡനം നേരിട്ടെന്നും അവര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. ചികിത്സയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെ തൊഴില്‍സ്ഥലത്ത് പ്രതികൂലമായ സമീപനം നേരിടേണ്ടിവന്നുവെന്നാണ് ഡോക്ടറുടെ ആരോപണം. എന്‍എച്ച്എസ് സസ്സെക്‌സ് ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡിനും മുന്‍ ചീഫ് എക്‌സിക്യൂട്ടീവിനുമെതിരെ തൊഴില്‍ ട്രൈബ്യൂണലില്‍ അവര്‍ നിയമനടപടികള്‍ തുടരുകയാണ്.

Full Story
  24-10-2026
ഓണ്‍ലൈന്‍ സുരക്ഷാ ചട്ടങ്ങള്‍ക്കുശേഷവും കുട്ടികള്‍ക്ക് ദോഷകരമായ ഉള്ളടക്കം; ആശങ്കയുമായി ഓഫ്കോം

ലണ്ടന്‍: കര്‍ശനമായ ഓണ്‍ലൈന്‍ സുരക്ഷാ നടപടികള്‍ നടപ്പാക്കിയിട്ടും സോഷ്യല്‍ മീഡിയയില്‍ ദോഷകരമായ ഉള്ളടക്കം നേരിടുന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് യുകെയിലെ ഓണ്‍ലൈന്‍ നിയന്ത്രണ അതോറിറ്റിയായ ഓഫ്കോം. കുട്ടികളുടെ സുരക്ഷയ്ക്കുള്ള പ്രത്യേക ബാധ്യതകള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള ആദ്യ ഒമ്പത് മാസത്തെ അവലോകനത്തിലാണ് കണ്ടെത്തല്‍. ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ക്ക് ഭയവും ആശയക്കുഴപ്പവും മാനസിക വിഷമവും സൃഷ്ടിക്കുന്ന ഉള്ളടക്കം ലഭിക്കുന്നതില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം അനുഭവങ്ങളുടെ തീവ്രത കുറഞ്ഞതായി വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ഓഫ്കോം

Full Story
  24-10-2026
ഓസ്റ്റന്‍ കൊടുങ്കാറ്റില്‍ വ്യാപക നാശം; ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി, ഗതാഗതം താറുമാറായി

ലണ്ടന്‍: മണിക്കൂറില്‍ 80 മൈല്‍വരെ വേഗത്തില്‍ വീശിയ ഓസ്റ്റന്‍ കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകിയും വെള്ളപ്പൊക്കമുണ്ടായും റോഡ്‌റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി വിതരണം നിലച്ചു. ബ്രൈറ്റണിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ് പിയറിനും കാറ്റില്‍ തകര്‍ച്ചയുണ്ടായി. തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് കൊടുങ്കാറ്റ് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത്. ഇവിടെ 16,000ത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി. പ്രതികൂല കാലാവസ്ഥ രൂക്ഷമായ കോണ്‍വാളില്‍ ചില സ്‌കൂളുകള്‍ അടച്ചിടുകയും മറ്റുചിലത് വൈകി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ജഴ്സിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ കാറ്റും

Full Story
  24-10-2026
എന്‍എച്ച്എസില്‍ കുട്ടികളുടെ ചികിത്സ വൈകുന്നു; 80,000 പേര്‍ക്ക് ഒരുവര്‍ഷത്തോളം കാത്തിരിപ്പ്

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സേവനങ്ങളില്‍ കുട്ടികളുടെയും യുവാക്കളുടെയും ചികിത്സയ്ക്കുള്ള കാത്തിരിപ്പ് നീളുന്നതായി കെയര്‍ ക്വാളിറ്റി കമ്മീഷന്റെ വാര്‍ഷിക 'സ്റ്റേറ്റ് ഓഫ് കെയര്‍' റിപ്പോര്‍ട്ട്. മുതിര്‍ന്നവരുടെ കാത്തിരിപ്പുസമയത്തില്‍ നേരിയ പുരോഗതിയുണ്ടായപ്പോഴും കുട്ടികളുടെ സ്ഥിതി മോശമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സേവനങ്ങളില്‍ അപ്പോയിന്റ്മെന്റ് ലഭിക്കാന്‍ ഏകദേശം ഒരുവര്‍ഷമായി കാത്തിരിക്കുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണം 80,000 ആണ്. സമാനമായി കാത്തിരിക്കുന്ന മുതിര്‍ന്നവരുടെ എണ്ണത്തിന്റെ പതിനൊന്നിരട്ടിയാണിത്. ചികിത്സ വൈകുന്നത് കുട്ടികളുടെ ആരോഗ്യനില വഷളാക്കാനും തുടര്‍ചികിത്സ കൂടുതല്‍ സങ്കീര്‍ണമാകാനും

Full Story
  23-10-2026
ബേസിങ്സ്റ്റോക്കില്‍ താമസിക്കുന്ന ബോബന്‍ മാത്യൂസ് അന്തരിച്ചു
യുകെയിലെ ബേസിങ്സ്റ്റോക്കില്‍ താമസിക്കുന്ന ബോബന്‍ മാത്യൂസ് (മനോജ് മണ്ണേക്കാടന്‍ - 52) അന്തരിച്ചു. അടുത്തിടെ കാന്‍സര്‍ സ്ഥിരീകിരിച്ചിരുന്നു. നാട്ടില്‍ കോലഞ്ചേരിക്കു സമീപം കടമറ്റം സ്വദേശിയാണു ബോബന്‍. യുകെ കോലഞ്ചേരി സംഗമത്തിലെ സജീവ പ്രവര്‍ത്തകനായിരു ന്നു.
Full Story
[2][3][4][5][6]
 
-->




 
Close Window