യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി 24 ഇനം പകര്‍ച്ചവ്യാധികളെക്കുറിച്ച് ബോധവത്കരണവും ജാഗ്രതാ നിര്‍ദേശവും നല്കി. പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങള്‍ക്ക് വാക്സീനുകള്‍, മരുന്നുകള്‍ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമാണ് ഇത്തരത്തില്‍ ഒരു പട്ടിക പുറത്തുവിടാന്‍ ഉണ്ടായ കാരണമെന്ന് യുകെഎച്ച്എസ്എ പറഞ്ഞു.
24 രോഗങ്ങളുടെ യുകെഎച്ച്എസ്എ പട്ടിക
അഡെനോവൈറസ്, ലസ്സ പനി, നോറോവൈറസ്, മെര്‍സ്, എബോള (മാര്‍ബര്‍ഗ് പോലുള്ള സമാന വൈറസുകള്‍), ഫ്ലാവിവിരിഡേ (ഡെങ്കി, സിക്ക, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു), ഹാന്റവൈറസ്, ക്രിമിയന്‍-കോംഗോ രക്തസ്രാവ പനി, പനി (പക്ഷി പനി ഉള്‍പ്പെടെയുള്ള സീസണല്‍ അല്ലാത്തത്), നിപ വൈറസ്, ഒരോപൗച്ചെ, റിഫ്റ്റ് വാലി പനി, അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ്, ഹ്യൂമന്‍ |