|
|
|
|
ബസില് യാത്ര മലയാളി യുവാവിന് നേരേ ക്രൂര മര്ദ്ദനം |
സോമര്സെറ്റ്:യുകെയിലെ പ്ലിമത്തില് ബസില് യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. പ്ലിമത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്സ് എന്എച്ച്എസ് ട്രസ്റ്റിലെ സപ്പോര്ട്ട് വര്ക്കറായ മലയാളി യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30 നായിരുന്നു ആക്രമണം. താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് ദൂരത്തിലുള്ള ഹോസ്പിറ്റലിലേക്ക് രാത്രി 10 മുതല് ആരംഭിക്കുന്ന ഷിഫ്റ്റില് ജോലിക്ക് കയറുവാന് വേണ്ടിയുള്ള യാത്രയിലാരുന്നു വയനാട് സ്വദേശിയായ യുവാവ്. ബസില് കയറും മുന്പേ യുവാവിനെ പിന്തുടര്ന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടയിലാണ് അക്രമം നടത്തിയത്. യുവാവിനെ ആക്രമിക്കുന്നതിന് മുന്പ് ബസില് ഉണ്ടായിരുന്ന മറ്റ് ആളുകളോട് തട്ടി കയറുകയും ബഹളം വയ്ക്കുകയും ചെയ്യ്ത ശേഷം മലയാളി യുവാവിനോട് |
Full Story
|
|
|
|
|
|
|
ഫാ. ഡെര്മോട്ട് അന്തരിച്ചു, വിടവാങ്ങിയത് ഇന്ത്യക്കാരെ ചേര്ത്തുപിടിച്ച പുരോഹിതന് |
ബ്ലാക്ക്റോക്ക്: ബ്ലാക്ക്റോക്ക് ഗാര്ഡിയന് ഏഞ്ചല് ചര്ച്ച് ഇടവക വികാരി ഫാ. ഡെര്മോട്ട് ട് ലെയ്കോക്ക് അന്തരിച്ചു. ഇന്ന് പുലര്ച്ചെ 4.51 ന് ആയിരുന്നു അന്ത്യം. ന്യൂടൗണ് പാര്ക്ക് ഇടവകപള്ളിയില് വികാരിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഇടവക ജനത്തിന് വളരെ പ്രിയപ്പെട്ടവനായിരുന്നു. സിറോ മലബാര് സഭയ്ക്കും ഇന്ത്യന് സമൂഹത്തിനും അദേഹം പിന്തുണ നല്കി. ഫാ. ഡെര്മോട്ട് ട് വികാരി ആയിരുന്ന സമയത്താണ് സിറോ മലബാര് സഭ ഗാര്ഡിയന് ഏഞ്ചല് പള്ളിയില് കുര്ബാന അര്പ്പണം തുടങ്ങിയത്.
ബ്ലാക്ക്റോക്ക് ഇടവകയിലെ ജനത്തിന്റെ ഏത് ആവശ്യത്തിനും ഫാ. ഡെര്മോട്ട് സഹായവുമായി മുന്നില് ഉണ്ടായിരുന്നു. ഫാ. ഡെര്മോട്ട് ട് ലെയ്കോക്കിന്റെ വിയോഗത്തില് |
Full Story
|
|
|
|
|
|
|
33 കോടി ചെലവിട്ട് ടിവി സിരീസിന് സമാനമായി കൊട്ടാരം പോലത്തെ വീട് നിര്മിച്ചു |
ലണ്ടന്: നമ്മുടെ തീരുമാനങ്ങളില് ഉണ്ടാക്കുന്ന ചെറിയ പാളിച്ചകള്ക്ക് പോലും പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരും. അത്തരത്തിലൊരു ദുരവസ്ഥയിലൂടെയാണ് ഇംഗ്ലണ്ടില് നിന്നുള്ള സാറ ബീനി എന്ന സ്ത്രീ ഇപ്പോള് കടന്ന് പോകുന്നത്. 33 കോടിയിലധികം രൂപ ചെലവഴിച്ച് നിര്മ്മിച്ച തന്റെ കൊട്ടാര തുല്യമായ വീട് കോടതി ഉത്തരവിനെ തുടര്ന്ന് പൊളിച്ചു നീക്കേണ്ട അവസ്ഥയിലാണ് ഇപ്പോള് ഇവര്. സമ്പന്നര് ജീവിക്കുന്ന സോമര്സെറ്റ് കൗണ്ടിയിലാണ് ഇവര് വീട് നിര്മ്മിച്ചത്. പ്രശസ്ത ബ്രിട്ടീഷ് ടിവി പരമ്പരയായ ഡൗണ്ടണ് ആബിയില് അവതരിപ്പിച്ച വീടിനോട് സാമ്യമുള്ളതിനാല് 'മിനി-ഡൗണ്ടണ് ആബി' എന്നും ഈ ആഡംബര കൊട്ടാരത്തിന് വിശേഷണമുണ്ട്.
പരമ്പരാഗത |
Full Story
|
|
|
|
|
|
|
തായ്ലന്ഡില് അവധിയാഘോഷിക്കാന് പോയ ബ്രിട്ടീഷ് വിനോദസഞ്ചാരിയെ കുരങ്ങന്മാര് ആക്രമിച്ചു |
ലണ്ടന്: വിനോദസഞ്ചാര കേന്ദ്രങ്ങളില് സഞ്ചാരികളുമായി ഏറ്റുമുട്ടാന് യാതൊരു മടിയും കാണിക്കാത്തവരാണ് വാനരന്മാര്. ഇത്തരം ഏറ്റുമുട്ടലുകളുടെ നിരവധി വാര്ത്തകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി പുറത്തു വരാറുണ്ട്. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ ഒരു അനുഭവം ഇന്സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തായ്ലന്ഡിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളില് വെച്ച് ഒരുകൂട്ടം കുരങ്ങന്മാര് ഇദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാന് എത്തുകയായിരുന്നു. സ്വന്തം ക്യാമറയില് പകര്ത്തിയ ദൃശ്യങ്ങളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കെയ്ന് സ്മിത്ത് എന്ന |
Full Story
|
|
|
|
|
|
|
സ്നിക്കേഴ്സ് തീമുള്ള ശവപ്പെട്ടിയില് ബ്രിട്ടീഷ് പൗരനെ അടക്കി |
ലണ്ടന്: സ്നിക്കേഴ്സ് തീമുള്ള ഒരു ശവപ്പെട്ടിയില് തന്നെ സംസ്കരിക്കണമെന്ന ബ്രിട്ടീഷ് പൗരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് കുടുംബാംഗങ്ങള്. കെയര് അസിസ്റ്റന്റായ പോള് ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് കുടുംബാംഗങ്ങള് സാധിച്ചു നല്കിയത്. വര്ഷങ്ങളായി സ്നിക്കേഴ്സ് ചോക്ലേറ്റ് ബാറിനോട് സാമ്യമുള്ള ഒരു ശവപ്പെട്ടിയില് തന്റെ മരണശേഷം തന്നെ സംസ്കരിക്കണമെന്ന് ഇദ്ദേഹം തമാശയായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുമായിരുന്നു. ആദ്യമൊക്കെ എല്ലാവരും അത് തമാശയായാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം അത് തന്റെ വില്പത്രത്തില് ഒരു ഔദ്യോഗിക അഭ്യര്ത്ഥനയായി നല്കിയിട്ടുണ്ടെന്ന് അവര് കണ്ടെത്തി. ഇതേ തുടര്ന്നാണ് പോള് ബ്രൂമിന്റെ |
Full Story
|
|
|
|
|
|
|
ഒറ്റ പൈസ പോലും ട്രെയിന് ടിക്കറ്റിന് മുടക്കാതെ യാത്ര, ലാഭിച്ചത് ഒരു ലക്ഷം രൂപ |
ലണ്ടന്: ട്രെയിന് ഇന്നും ആളുകള് താങ്ങാനാവുന്ന പൈസയ്ക്ക് യാത്ര ചെയ്യാനുള്ള ഒരു യാത്രാമാര്?ഗമായിട്ടാണ് കാണുന്നത്. അത് മിക്ക രാജ്യങ്ങളിലും അങ്ങനെ തന്നെ. എന്നിരുന്നാലും, ട്രെയിനിലാണ് യാത്രയെങ്കിലും അതിനും ഒരു തുക എന്തായാലും മുടക്കേണ്ടി വരും. അതുപോലെ, ടിക്കറ്റില്ലാതെ യാത്ര ചെയ്താല് കനത്ത പിഴ തന്നെ ഒടുക്കേണ്ടിയും വരും. എന്നാല്, ഇപ്പോഴിതാ ബ്രിട്ടനില് നിന്നും രസകരമായ ഒരു വാര്ത്തയാണ് വരുന്നത്. ഒരു രൂപാ പോലും മുടക്കാതെ ഒരു വര്ഷത്തിലധികം യുവാവ് ട്രെയിനില് യാത്ര ചെയ്തത്. എന്നാല്, അതിന്റെ പേരില് റെയില്വേ ഇയാള്ക്കെതിരെ ഒരു നടപടിയും എടുത്തില്ല. അതിന് കൃത്യമായ കാരണവും ഉണ്ട്. ബ്രിട്ടനില് നിന്നുള്ള എഡ് വൈസ്, ഒരു വര്ഷം മുഴുവന് ഒരു പൈസ പോലും ചെലവഴിക്കാതെയാണ് |
Full Story
|
|
|
|
|
|
|
|
|
വര്ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ കുഴഞ്ഞു വീണു: ഷൈജു ഫിലിപ്പിന്റെ വേര്പാടില് നെഞ്ചിടറി ഭാര്യയും മക്കളും |
യുകെകെസിഎ കെറ്ററിംഗ് യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ്(51) അന്തരിച്ചു. ഹൃദയാഘാതമാണു മരണ കാരണം. മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. സമീപവാസികളായ ഷിബു, ഷാജി, ജോബ് എന്നിവരെല്ലാം ഓടിയെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കെറ്ററിംഗ് മലയാളി അസോസിയേഷന് സജീവ പ്രവര്ത്തകനായിരുന്ന ഷൈജു ഭാര്യ ലിന്സിയ്ക്കും യൂണിവേഴ്സിറ്റി വിദ്യാര്ത്ഥിനിയായ മകള് ആന്മരിയ ഷൈജുവിനും എ ലെവല് വിദ്യാര്ത്ഥിയായ അന്സില് ഷൈജുവിനും ഒപ്പം കെറ്ററിംഗില് തന്നെയായിരുന്നു താമസം.
ഡല്ഹിയിലെ മുന് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷൈജു ഫിലിപ്പ് കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ ഇടവകാംഗമാണ്. സംസ്കാരം സംബന്ധിച്ച കൂടുതല് വിവരങ്ങള് പിന്നീട് അറിയിക്കുമെന്ന് |
Full Story
|
|
|
|
|