ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാനഡയിലും യുകെയിലും ഇനി കടുപ്പമേറും. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സന്നദ്ധമാകാത്തതാണ് ക്യാനഡയോടുള്ള താത്പര്യം കുറയ്ക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ അവിടെ പുതിയ നിയന്ത്രണങ്ങളും വന്നിട്ടുണ്ട്. അതേസമയം, പഠനത്തിനായാലും ജോലിക്കായാലും ചെലവേറുന്നതാണ് യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വെല്ലുവിളിയായി നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റുഡന്റ് വിസയുടെ കാര്യത്തില്‍ താരതമ്യേന ഉദാര സമീപനം സ്വീകരിക്കുന്ന യുഎസും, വിദേശ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായവും പാര്‍ട്ട് ടൈം ജോലിക്ക് അവസരങ്ങളും