Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
UK Special
  01-01-2025
മാതാപിതാക്കള്‍ക്ക് അമിതഭാരമായി സ്വകാര്യ സ്‌കൂള്‍ ഫീസ് വര്‍ധന

ലണ്ടന്‍: ജീവിത ചെലവ് കൂടുന്നതിനിടെ മാതാപിതാക്കള്‍ക്ക് ഇടിത്തീയായി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഉയരും. ജീവിതത്തിലെ മറ്റു ചെലവുകള്‍ക്കൊപ്പം വലിയൊരു തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും കണ്ടെത്തേണ്ട അവസ്ഥയിലാണ് പലരും. സര്‍ക്കാരിന്റെ പുതിയ ടാക്സ് കൂടി വന്നതോടെയാണ് മാറ്റം. ഇന്നു മുതല്‍ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. തുടര്‍ന്ന് സ്‌കൂളുകള്‍ തങ്ങള്‍ക്കുണ്ടായ അമിത ഭാരം കുട്ടികളുടെ ഫീസ് കൂട്ടി മാതാപിതാക്കളുടെ തലയിലാക്കിയിരിക്കുകയാണ്.

സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഫീസ് ഉയരുന്നതോടെ മറ്റ് സ്‌കൂളിലേക്ക്

Full Story
  01-01-2025
ഒരു മില്യണ്‍ ആളുകള്‍ക്ക് കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ സാധിച്ചില്ല

ലണ്ടന്‍: കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക് ആണ്. ഇതോടെ പലരും രോഗവുമായി പൊരുത്തപ്പെട്ട് സ്വയം ചികിത്സിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിയാണ്. സ്ഥിതി വളരെ മോശമെന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കു പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 4.8 മില്യണ്‍ ജനങ്ങളാണ് തീരുമാനിച്ച ദിവസം ജിപിയെ കാണാന്‍ കഴിയാതെ പോയത്. ഇതില്‍ 2.2 മില്യണ്‍ രോഗികള്‍ പല ദിവസങ്ങള്‍ക്ക് ശേഷമാണ് ജിപിയെ കണ്ടത്. 1.1 മില്യണ്‍ പേര്‍ക്ക് ജിപിയെ കാണാനും കഴിഞ്ഞില്ല.

നിരവധി രോഗികളോട് സ്വയം കൈകാര്യം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിക്കുന്നത്. ജിപിമാരെ കാണാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രോഗ

Full Story
  01-01-2025
നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും വീണ്ടും ശമ്പള വര്‍ധന, ആയിരത്തിലധികം പൗണ്ട് കൂടുതല്‍ ലഭിക്കും

ലണ്ടന്‍: അധ്യാപകര്‍, നഴ്‌സുമാര്‍, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് ശമ്പളവര്‍ധന പ്രതീക്ഷിക്കുന്നു. എന്നാല്‍, അതിനു പകരമായി പെന്‍ഷന്‍ തുക കുറയ്ക്കാന്‍ സമ്മതിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുവദിച്ച് സമരമൊഴിവാക്കുകയും അതേസമയം, പൊതുഖജനാവിന് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നതിന് ഉതകുന്ന ഒരു മാതൃകയെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സ്‌കൂളുകളും എന്‍എച്ച്എസും ജീവനക്കാരുടെ സമരം മൂലം ഏറെ ക്ലേശങ്ങള്‍ അനുഭവിച്ചിരുന്നു. അത് ഒഴിവാക്കാനായിരുന്നു ലേബര്‍ കൂടുതല്‍ ശമ്പള വര്‍ധനവ്

Full Story
  01-01-2025
113 കോടിയുടെ ആഭരണങ്ങളും ബാഗുകളും മോഷ്ടിച്ച് മുങ്ങി

ലണ്ടന്‍: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുടെ വീട്ടില്‍ നിന്ന് 113 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഹാന്‍ഡ് ബാഗുകളും പണവും കവര്‍ന്ന കേസില്‍ കള്ളനെത്തേടി നെട്ടോട്ടമോടി പൊലീസ്. കഴിഞ്ഞമാസം ഏഴിനാണ് ലണ്ടനിലെ വീട്ടില്‍ മോഷണം നടന്നത്. വീട്ടുജോലിക്കാരും ഹൗസ് കീപ്പറും ഉള്ള സമയത്തായിരുന്നു മോഷണം. ആയുധധാരിയായ കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും കക്ഷിയെക്കുറിച്ച് ഒരു തുമ്പുമില്ല. ഇതോടെയാണ് ഇന്‍ഫ്‌ലുവന്‍സറായ യുവതിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഭര്‍ത്താവും കള്ളനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചത്. 6,28,000 അമേരിക്കന്‍ ഡോളറാണ് (5,38,74,141 രൂപ) ഇനാം. 10.73 കാരറ്റ് ഡയമണ്ട് മോതിരം, ഡയമണ്ട് കമ്മലുകള്‍, സ്വര്‍ണവും ഡയമണ്ടും

Full Story
  01-01-2025
പഠനത്തിനായി യുകെ തെരഞ്ഞെടുക്കാതെ വിദ്യാര്‍ഥികള്‍

ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുകെ ഒഴിവാക്കുന്നു. പഠനത്തിനായാലും ജോലിക്കായാലും വലിയ തുക ചെലവാകുന്നുവെന്നാണ് യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വെല്ലുവിളിയായി നില്‍ക്കുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന യുകെ ഹോം ഓഫീസ് ഡാറ്റ അനുസരിച്ച്, കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കാരണം ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ അപേക്ഷിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യക്കുറവുണ്ടെന്ന് വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലേക്കുള്ള സ്പോണ്‍സര്‍ ചെയ്ത പഠന വിസകളില്‍ 23% കുറവുണ്ടായതയാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 2024 ജൂണില്‍ 1,10,006 വിസകള്‍ അനുവദിച്ചിരുന്നു. മുന്‍

Full Story
  31-12-2024
യുകെയില്‍ ന്യൂ ഇയര്‍ രാത്രി മഴയില്‍ മുങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: കാറ്റു വീശും, കനത്ത മഞ്ഞുവീഴ്ചയും - ജാഗ്രത
യുകെയിലെ ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി മഴയും, മഞ്ഞും. 75 മൈല്‍ വേഗത്തില്‍ കാറ്റും, ശക്തമായ മഴയും, മഞ്ഞും തേടിയെത്തിയതോടെ, പ്രശസ്തമായ എഡിന്‍ബറോ സ്ട്രീറ്റ് പാര്‍ട്ടിയും വെടിക്കെട്ടും ഇക്കുറി ഉണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്‌കോട്ട്ലണ്ടിലാണ് തുടര്‍ച്ചയായ മഴയും, മഞ്ഞും അനുഭവപ്പെടുന്നത്. ചില മേഖലകളില്‍ 70 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

സ്‌കോട്ട്‌ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ
Full Story
  31-12-2024
ഇല്ലാത്ത മോഷണക്കേസില്‍ ജയിലില്‍ കിടന്ന ഇന്ത്യന്‍ വംശജയ്ക്ക് രാജാവിന്റെ പുരസ്‌കാരം

ലണ്ടന്‍: പോസ്റ്റ്ഓഫീസില്‍ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപിച്ച് സീമാ മിശ്ര എന്ന ഇന്ത്യന്‍ വംശജയെ ജയിലിലടച്ച സംഭവത്തിന് പ്രായശ്ചിത്തമായി രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരം. സബ് പോസ്റ്റ്മാസ്റ്റര്‍മാരെ വ്യാജമായി ശിക്ഷിച്ച അനീതിക്കെതിരെ പടപൊരുതിയ സീമ മിശ്ര ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരങ്ങളില്‍ ഇടം നല്‍കിയത്. പോസ്റ്റ് ഓഫീസ് അഴിമതി കേസിലെ ഇരകള്‍ക്കായി പ്രചാരണം നടത്തിയ നാല് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്കാണ് ഒബിഇ സമ്മാനിക്കുന്നത്. സീമാ മിശ്രയ്ക്ക് പുറമെ ലീ കാസില്‍ടണ്‍, ക്രിസ് ഹെഡ്, ജോ ഹാമില്‍ടണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇവരുടെ മുന്നണി പോരാളിയായി നിലകൊണ്ട അലന്‍ ബെറ്റ്സിന് ഈ വര്‍ഷം ആദ്യം ക്നൈറ്റ്

Full Story
  31-12-2024
മോദി രാഷ്ട്രീയത്തെ ഇല്ലാതാക്കുക, ഖാലിസ്ഥാന്‍ അനുകൂലവാദികളുടെ പ്രതിഷേധം

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിനു പുറത്ത് തടിച്ചുകൂടി. പ്രകടനത്തില്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ 'മോദി രാഷ്ട്രീയത്തെ ഇല്ലാതാക്കുക' എന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി സിഖ് മതത്തിലുള്ളവര്‍ക്ക് സ്വതന്ത്രമായൊരു രാജ്യമാണ് ഖലിസ്ഥാന്‍ വാദികള്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധക്കാരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ ഖലിസ്ഥാനി പതാകകള്‍ വീശുന്നതും ഒത്തു കൂടി മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കാണാം. പ്രതിഷേധം നടക്കുന്ന പ്രദേശത്ത് ഹൈക്കമ്മീഷന്‍ സുരക്ഷ

Full Story
[321][322][323][324][325]
 
-->




 
Close Window