Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
UK Special
  10-01-2026
ബ്രിട്ടീഷ് പോലീസില്‍ ക്രിമിനലുകള്‍; പരിശോധനകളില്ലാതെ ആയിരങ്ങള്‍ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടീഷ് പോലീസിനെ കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആയിരക്കണക്കിന് ഓഫീസര്‍മാരെയും ജീവനക്കാരെയും ബ്രിട്ടനിലെ വലിയ പോലീസ് സേനകള്‍ എംപ്ലോയ്മെന്റ് രേഖകളില്ലാതെ റിക്രൂട്ട് ചെയ്തതാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിക്രൂട്ട്മെന്റ് ടാര്‍ജറ്റ് നിറവേറ്റുന്നതിനായി കഴിഞ്ഞ ആറു വര്‍ഷത്തോളമായി പരിശോധനകള്‍ കുറച്ചതോടെ ക്രിമിനലുകള്‍ യൂണിഫോം അണിഞ്ഞ് വിലസുന്ന അവസ്ഥയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിസ്ഥാനപരമായ പരിശോധന പോലും നടത്താതെ ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് പോലീസ് സേനയില്‍ പ്രവേശിച്ചത്.

Full Story
  10-01-2026
ബ്രിട്ടനില്‍ ശൈത്യം ശക്തം; ഫ്‌ലൂ-വിന്റര്‍ വൈറസ് കേസുകള്‍ ഉയരുന്നു

ലണ്ടന്‍: കൊടുങ്കാറ്റിന്റെ പ്രഭാവത്തില്‍ ബ്രിട്ടനില്‍ ശൈത്യം ശക്തമാകുന്നതിനിടെ ഫ്‌ലൂവിന്റെയും മറ്റ് വിന്റര്‍ വൈറസുകളുടെയും കേസുകള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എസ് നേരിട്ട ദുരിതം ഇനിയും അവസാനിക്കാന്‍ സമയമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടില്‍ 2940 ബെഡുകളിലേറെയും ഫ്‌ലൂ രോഗികളാണ് കൈവശപ്പെടുത്തിയിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. മുന്‍ ആഴ്ചയേക്കാള്‍ ഒന്‍പത് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിന്റര്‍ വൊമിറ്റിംഗ് വൈറസായ നോറോവൈറസ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

Full Story
  10-01-2026
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങളില്‍ ആശങ്കയോടെ പ്രീതി പട്ടേല്‍

ലണ്ടന്‍: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുകെ എംപിയും വിദേശകാര്യ, കോമണ്‍വെല്‍ത്ത്, വികസന കാര്യങ്ങള്‍ക്കായുള്ള ഷാഡോ സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രീതി പട്ടേല്‍ രംഗത്തെത്തി. ബംഗ്ലാദേശില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായ ഭാവി കൈവരിക്കുന്നതിനായി യുകെ സര്‍ക്കാര്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

18 ദിവസത്തിനുള്ളില്‍ കുറഞ്ഞത് ആറ് ഹിന്ദുക്കളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പീഡനവും അക്രമവും അസ്വീകാര്യമാണെന്നും പ്രീതി പട്ടേല്‍ യുകെ വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

Full Story
  10-01-2026
'ഗോറെറ്റി' കൊടുങ്കാറ്റ്: ബ്രിട്ടനില്‍ റെയില്‍-വിമാന ഗതാഗതം സ്തംഭിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ആഞ്ഞടിച്ച 'ഗോറെറ്റി' കൊടുങ്കാറ്റും പിന്നാലെയുണ്ടായ കനത്ത മഞ്ഞുവീഴ്ചയും രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ താറുമാറാക്കി. അതിശക്തമായ കാറ്റില്‍ മരങ്ങള്‍ റെയില്‍വേ ട്രാക്കുകളിലേക്ക് കടപുഴകി വീണതും മഞ്ഞ് കട്ടപിടിച്ചതും കാരണം ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു.

മിഡ്ലാന്‍ഡ്സ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാത്രിയിലുണ്ടായ മഞ്ഞുവീഴ്ച ട്രാക്കുകള്‍ സാരമായി ബാധിച്ചു. ചെയിന്‍സോ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ആയിരക്കണക്കിന് ജീവനക്കാര്‍ പ്രതികൂല കാലാവസ്ഥയിലും ട്രാക്കുകള്‍ വൃത്തിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യുതി ലൈനുകള്‍ തകരാറിലായതും ജോലികളെ ബാധിക്കുന്നു. ചില പ്രധാന

Full Story
  10-01-2026
ലണ്ടനില്‍ പ്രാവിന് തീറ്റ കൊടുത്ത യുവതിക്ക് പൊലീസ് വിലങ്ങു

ലണ്ടന്‍: ലണ്ടനില്‍ പ്രാവിന് തീറ്റ കൊടുത്ത യുവതിയെ പൊലീസ് വിലങ്ങു വച്ച് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബുധനാഴ്ച ഹാരോയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ്.

പബ്ലിക് സ്‌പേസസ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി യുവതിക്ക് 100 പൗണ്ട് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു. കൗണ്‍സില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടൊപ്പം പ്രവര്‍ത്തിച്ച പൊലീസ്, യുവതിയെ കുറച്ച് നേരം പൊലീസ് വാനിന്റെ പിന്നില്‍ നിര്‍ത്തിയെങ്കിലും പിന്നീട് വിട്ടയച്ചു.

ഹാരോ ടൗണ്‍ ആന്‍ഡ്

Full Story
  09-01-2026
അമ്പമ്പോ ഒടുക്കത്തെ മഞ്ഞുവീഴ്ച; വിമാനത്താവളം അടച്ചു; ബര്‍മിങ്ഹാമില്‍ യാത്രക്കാര്‍ക്ക് ദുരിതം
ഗോറെട്ടി കൊടുങ്കാറ്റ് റണ്‍വെകളില്‍ മഞ്ഞ് നിറച്ചതോടെ യുകെയില്‍ രണ്ടാമത്തെ പ്രധാന വിമാനത്താവളമായ ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു. മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ കാറ്റും, ഐസും ഗതാഗതം താറുമാറാക്കി.

ഇന്നലെ ഉച്ചതിരിഞ്ഞ് കൊടുങ്കാറ്റ് എത്തിയതോടെ കാലാവസ്ഥ മാറിമറിയുകയാണ് ചെയ്തത്. ഈ വര്‍ഷത്തെ ആദ്യത്തെ റെഡ് കാലാവസ്ഥാ മുന്നറിയിപ്പും ഇതിനിടെ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു.

രാത്രി 9.30-ഓടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് പ്രഖ്യാപിച്ചത്. റണ്‍വെ മഞ്ഞ് മൂടിയതോടെ ഇവിടെ നിന്നുള്ള സര്‍വ്വീസുകള്‍ അസാധ്യമായി. വെസ്റ്റ് മിഡ്ലാന്‍ഡ്സ് എയര്‍പോര്‍ട്ടും റണ്‍വെ അടച്ചിട്ടുണ്ട്.

അവസാന നിമിഷം വന്ന നടപടിയില്‍ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ എത്തിയ
Full Story
  09-01-2026
ഇംഗ്ലണ്ടില്‍ കൗണ്‍സില്‍ ബില്‍ വീണ്ടും ഉയരുന്നു; കുടുംബങ്ങള്‍ക്ക് അധികഭാരം

ലണ്ടന്‍: ഇംഗ്ലണ്ടിലെ വീടുകള്‍ക്ക് മറ്റൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം. ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പ നിരക്കിനെ മറികടക്കുന്ന കൗണ്‍സില്‍ ടാക്സ് വര്‍ധന നടപ്പിലാക്കാന്‍ നിരവധി കൗണ്‍സിലുകള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നികുതിഭാരവും അധിക ചെലവുകളും ജനങ്ങളെ വലയ്ക്കുമ്പോഴാണ് പ്രാദേശിക അധികൃതര്‍ ഖജനാവ് നിറയ്ക്കാന്‍ കുടുംബങ്ങളെ വീണ്ടും പിഴിയുന്നത്.

2026/27 സാമ്പത്തിക വര്‍ഷത്തില്‍ 4.99 ശതമാനം കൗണ്‍സില്‍ ടാക്സ് വര്‍ധന നടപ്പിലാക്കാന്‍ പല ലോക്കല്‍ അതോറിറ്റികളും പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ചില കൗണ്‍സിലുകള്‍ ഗവണ്‍മെന്റില്‍ നിന്ന്

Full Story
  09-01-2026
റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കല്‍: യുഎസിന് യുകെയുടെ സഹായം, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

നടുക്കടലില്‍ റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് യുകെയുടെ സഹായം ലഭിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹേലി വെളിപ്പെടുത്തി. ബ്രിട്ടന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തിനും അയര്‍ലന്‍ഡിനുമടുത്തായി കിടന്ന കപ്പല്‍ പിടിച്ചെടുക്കാന്‍ തങ്ങളുടെ സൈന്യവും വ്യോമതാവളവും യുഎസിന് നല്‍കിയിരുന്നുവെന്നും, നിരീക്ഷണം ഉറപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കന്‍ അയര്‍ലന്‍ഡിന് സമീപം അറ്റ്‌ലാന്റിക് കടലില്‍ ആര്‍എഎഫിന്റെ റിവറ്റ് വിമാനം നടത്തിയ നിരീക്ഷണപ്പറക്കലിന്റെ ഫ്‌ലൈറ്റ് റെക്കോര്‍ഡുകളും പുറത്തുവന്നിട്ടുണ്ട്. യുഎസ് ഓപ്പറേഷനു നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുഎസ് സൈന്യത്തിന്റെ

Full Story
[47][48][49][50][51]
 
-->




 
Close Window