Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 29th Oct 2026
UK Special
  26-08-2026
നീന്തലിന് പിന്നാലെ കണ്ണില്‍ അസഹ്യവേദന; യുവാവിന് അപൂര്‍വ അകാന്തമീബ കെരാറ്റിറ്റിസ്

ലണ്ടന്‍: അവധിക്കാലത്ത് നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയതിന് പിന്നാലെ കണ്ണില്‍ കടുത്ത വേദന അനുഭവപ്പെട്ട ബ്രിട്ടീഷ് യുവാവിന് അപൂര്‍വവും ഗുരുതരവുമായ നേത്രരോഗം സ്ഥിരീകരിച്ചു. എസെക്‌സിലെ കോള്‍ചെസ്റ്റര്‍ സ്വദേശിയായ 38കാരന്‍ മാറ്റ് ഫ്‌ലാക്കിനാണ് 'അകാന്തമീബ കെരാറ്റിറ്റിസ്' (Acanthamoeba Keratitis) സ്ഥിരീകരിച്ചത്. കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ച് നീന്തിയതാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്. മേയ് മാസത്തില്‍ ഇന്തൊനീഷ്യയിലെ ബാലിയില്‍ അവധിക്കാലം ചെലവഴിക്കുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. നീന്തല്‍ കഴിഞ്ഞ് കുളത്തില്‍നിന്ന് കയറിയതിന് പിന്നാലെ മാറ്റിന് ഇടത് കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സര്‍ഫിങ്ങിനിടെ കണ്ണില്‍ മണലോ ഉപ്പുവെള്ളമോ കയറിയതാകാം

Full Story
  26-08-2026
പ്ലാനിങ് തീരുമാനങ്ങളില്‍ മേയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം; ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ നീക്കം

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രാദേശിക ഭരണകൂടങ്ങളുടെ പ്ലാനിങ് തീരുമാനങ്ങളില്‍ മേയര്‍മാര്‍ക്ക് കൂടുതല്‍ ഇടപെടല്‍ അധികാരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. വലിയ ഭവന-വാണിജ്യ പദ്ധതികളുമായി ബന്ധപ്പെട്ട പ്ലാനിങ് തീരുമാനങ്ങള്‍ പുനഃപരിശോധനയ്ക്കായി നേരിട്ട് ഏറ്റെടുക്കാന്‍ മേയര്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ പദ്ധതി. 150 വീടുകളില്‍ കൂടുതലുള്ള ഭവന പദ്ധതികള്‍, 15,000 ചതുരശ്രമീറ്ററില്‍ കൂടുതലുള്ള വാണിജ്യ വികസന പദ്ധതികള്‍, 30 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലാണ് മേയര്‍മാര്‍ക്ക് ഇടപെടാനാകുക. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് ഉള്‍പ്പെടെ 13 മേഖലകളിലെ മേയര്‍മാര്‍ക്കാണ്

Full Story
  25-08-2026
ക്രീംഫീല്‍ഡ്‌സ് വേദിയില്‍ മണ്ണിനടിയില്‍ ലഹരിമരുന്ന് ശേഖരം; ഫെസ്റ്റിവലിന് മുന്നോടിയായി പൊലീസ് പരിശോധന ശക്തം

ലണ്ടന്‍: ചെഷയറിലെ ഡെയര്‍സ്ബറിയില്‍ ഈ ആഴ്ച ആരംഭിക്കുന്ന ക്രീംഫീല്‍ഡ്‌സ് സംഗീതോത്സവത്തിന്റെ വേദിയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പൊലീസ് കണ്ടെത്തി. ഫെസ്റ്റിവലിന് മുന്നോടിയായി നടത്തിയ പ്രത്യേക പരിശോധനയിലാണ് വിവിധ തരത്തിലുള്ള നിരോധിത വസ്തുക്കള്‍ പിടികൂടിയത്. ഓഗസ്റ്റ് 27 മുതല്‍ 31 വരെ നടക്കുന്ന ക്രീംഫീല്‍ഡ്‌സ് ഫെസ്റ്റിവലില്‍ 80,000ത്തിലധികം സംഗീതപ്രേമികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പൊലീസ് വേദിയിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയത്. പരിശോധനയില്‍ ഏകദേശം 204 നൈട്രസ് ഓക്‌സൈഡ് സിലിണ്ടറുകളും, എക്സ്റ്റസി, എംഡിഎംഎ, കെറ്റാമിന്‍ ഗുളികകള്‍ അടങ്ങിയ വലിയ

Full Story
  25-08-2026
ഇംഗ്ലണ്ടില്‍ 73,600 പുതിയ സാമൂഹിക-കുറഞ്ഞ നിരക്ക് വീടുകള്‍; ആദ്യഘട്ടത്തിന് £10 ബില്യന്‍

ലണ്ടന്‍: രൂക്ഷമായ ഭവന പ്രതിസന്ധി നേരിടുന്ന ഇംഗ്ലണ്ടില്‍ അടുത്ത പത്ത് വര്‍ഷത്തിനിടെ 70,000ത്തിലധികം സാമൂഹികവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതുമായ വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. രാജ്യത്താകെ മൂന്ന് ലക്ഷം സാമൂഹിക-അഫോര്‍ഡബിള്‍ വീടുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ള £39 ബില്യന്‍ ഭവന പദ്ധതിയുടെ ആദ്യഘട്ടമായാണ് പുതിയ പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ ഏകദേശം £10 ബില്യന്‍ ചെലവഴിച്ച് 73,600 പുതിയ വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവയില്‍ ഏകദേശം 60 ശതമാനവും വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന സോഷ്യല്‍ റെന്റ് വീടുകളായിരിക്കും. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Full Story
  25-08-2026
ബ്രിട്ടനില്‍ ബിരുദധാരികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുത്തനെ കുറഞ്ഞു; ഒരു വര്‍ഷത്തിനിടെ ഒഴിവുകള്‍ പകുതിയായി

ലണ്ടന്‍: ബ്രിട്ടനില്‍ ബിരുദധാരികള്‍ക്കായുള്ള തൊഴില്‍ അവസരങ്ങളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് തസ്തികകളിലെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്‍ട്രി ലെവല്‍ ജോലികളില്‍ നിര്‍മിതബുദ്ധിയുടെ (എഐ) ഉപയോഗം വര്‍ധിക്കുന്നതും ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചെലവ് ഉയരുന്നതുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ജൂലൈയില്‍ രാജ്യത്താകെ 8,383 ഗ്രാജുവേറ്റ് ജോലി ഒഴിവുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 15,397 ഒഴിവുകളുണ്ടായിരുന്നു. 2016ല്‍ കണക്കെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2017ല്‍ 55,000ത്തിലധികം ഗ്രാജുവേറ്റ് തസ്തികകള്‍ ലഭ്യമായിരുന്ന

Full Story
  25-08-2026
165 കുടിയേറ്റക്കാരുമായി ഇംഗ്ലിഷ് ചാനല്‍ കടന്നു; ഡിങ്കി ബോട്ട് ഓടിച്ച 19കാരന്‍ കുറ്റം സമ്മതിച്ചു

ലണ്ടന്‍: ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 165 കുടിയേറ്റക്കാരുമായി ഇംഗ്ലിഷ് ചാനല്‍ കടന്ന ഡിങ്കി ബോട്ട് ഓടിച്ചെന്ന കേസില്‍ 19കാരന്‍ കുറ്റം സമ്മതിച്ചു. ദക്ഷിണ സുഡാന്‍ സ്വദേശിയായ ചാന്‍ മത്തോക്ക് അതാക് ആണ് മറ്റുള്ളവരുടെ ജീവന് ഗുരുതര അപകടം സൃഷ്ടിക്കുന്ന തരത്തില്‍ കടല്‍യാത്ര നടത്തിയെന്ന കുറ്റം കാന്റര്‍ബറി ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചത്. ജൂലൈ 23ന് ഫ്രാന്‍സില്‍നിന്ന് ഇംഗ്ലണ്ടിലെ ഡോവറിലേക്ക് പുറപ്പെട്ട ബോട്ടിലാണ് ഏകദേശം 165 പേര്‍ ഉണ്ടായിരുന്നത്. 13 മീറ്ററോളം നീളമുള്ള ഡിങ്കി ബോട്ടില്‍ ശേഷിയിലധികം ആളുകളെ കയറ്റിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒരു ബസിന്റെ വലുപ്പമുള്ള ബോട്ട് ഇംഗ്ലിഷ് ചാനല്‍ കടന്നെത്തുമ്പോള്‍ അതീവ അപകടകരമായ

Full Story
  25-08-2026
ശൈത്യകാലത്ത് ഊര്‍ജബില്ലുകള്‍ ഉയരാന്‍ സാധ്യത; കൂടുതല്‍ സഹായം വേണമെന്ന് എനര്‍ജി യുകെ

ലണ്ടന്‍: ഈ ശൈത്യകാലത്ത് ഊര്‍ജബില്ലുകള്‍ വീണ്ടും ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്ന് യുകെയിലെ ഊര്‍ജവിതരണ കമ്പനികളുടെ സംഘടനയായ എനര്‍ജി യുകെ ആവശ്യപ്പെട്ടു. നിലവില്‍ നല്‍കുന്ന 150 പൗണ്ടിന്റെ വോം ഹോം ഡിസ്‌കൗണ്ട് മാത്രം കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ പര്യാപ്തമല്ലെന്നാണ് സംഘടനയുടെ നിലപാട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉയര്‍ന്നുനില്‍ക്കുന്ന വൈദ്യുതി, ഗ്യാസ് നിരക്കുകള്‍ മൂലം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലാണെന്ന് എനര്‍ജി യുകെ ചൂണ്ടിക്കാട്ടുന്നു. കുടുംബങ്ങളുടെ വരുമാനം, ആരോഗ്യസ്ഥിതി, വീടിന്റെ ഊര്‍ജക്ഷമത, ഊര്‍ജ ഉപഭോഗം

Full Story
  24-08-2026
പറക്കുന്ന വിമാനത്തില്‍ ഉടുതുണി അഴിച്ച് യുവതിയുടെ തോന്നിവാസം: കോടതിയില്‍ കുറ്റം സമ്മതിച്ച് 30 വയസ്സുകാരി
ബര്‍മിംഗ്ഹാമില്‍ നിന്ന് ഫ്ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെ സഹയാത്രികരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ബ്രിട്ടിഷ് യുവതി കോടതിയില്‍ കുറ്റം സമ്മതിച്ചു. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഹാലിഫാക്സ് സ്വദേശിയായ സാറാ പാര്‍ക്കര്‍ (30) ആണ് മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 24നായിരുന്നു സംഭവം. ബര്‍മിങ്ഹാം വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരുന്നതിനിടെ സീറ്റില്‍ തുടരണമെന്ന പൈലറ്റിന്റെ നിര്‍ദേശം അവഗണിച്ച് സാറ ശുചിമുറിയിലേക്ക് പോകുകയായിരുന്നുവെന്നാണ് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ഷോര്‍ട്സും അടിവസ്ത്രവും ഊരിമാറ്റി വിമാനത്തിനുള്ളില്‍ സഹയാത്രികരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ്
Full Story
[45][46][47][48][49]
 
-->




 
Close Window