Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 30th Oct 2026
UK Special
  04-08-2026
നേതൃത്വത്തിലേക്ക് മടങ്ങാന്‍ ടൈസുമായി മുന്‍കൂര്‍ ചര്‍ച്ച; £5 മില്യന്‍ സമ്മാന വിവാദത്തില്‍ ഫാരേജിന് കൂടുതല്‍ സമ്മര്‍ദം

ലണ്ടന്‍: 2024ലെ ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പ് റിഫോം യുകെയുടെ നേതൃത്വത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് അന്നത്തെ പാര്‍ട്ടി നേതാവ് റിച്ചാര്‍ഡ് ടൈസുമായി ചര്‍ച്ച നടത്തിയിരുന്നതായി നൈജല്‍ ഫാരേജ് സമ്മതിച്ചു. പാര്‍ട്ടിയുടെ സാമ്പത്തിക ബാധ്യതകളും നേതൃത്വത്തിലേക്ക് മടങ്ങിയെത്തിയാല്‍ നേരിടേണ്ടിവരുന്ന ഉത്തരവാദിത്വങ്ങളുമാണ് ചര്‍ച്ച ചെയ്തതെന്നും എന്നാല്‍ അത് അന്തിമ കരാറോ ധാരണയോ ആയിരുന്നില്ലെന്നും ഫാരേജ് വിശദീകരിച്ചു. 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഫാരേജിന്റെ രാഷ്ട്രീയ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ടൈസുമായി ചര്‍ച്ചകളും ധാരണകളും നടന്നിരുന്നതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിഫോം യുകെ ടൈസിന്റെ കമ്പനിയോടുള്ള

Full Story
  04-08-2026
കുഞ്ഞിനെ കൈകളിലേറ്റിയപ്പോള്‍ ജാനറ്റിന്റെ മുഖത്ത് വിരിഞ്ഞത് മാതൃവാത്സല്യം; ഹൃദയം കവര്‍ന്ന് വൈറല്‍ വിഡിയോ

നോര്‍ത്ത് യോര്‍ക്ഷര്‍: നവജാതശിശുവിനെ കൈകളിലേറ്റിയ വയോധികയുടെ ഹൃദയസ്പര്‍ശിയായ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നോര്‍ത്ത് യോര്‍ക്ഷറിലെ സെല്‍ബിയിലുള്ള ഓസ്‌ബോണ്‍ ഹൗസ് കെയര്‍ ഹോമിലാണ് മനസ്സുനിറയ്ക്കുന്ന ഈ സ്‌നേഹനിമിഷം പിറന്നത്. കെയര്‍ ഹോമിലെ മലയാളിയായ സീനിയര്‍ കെയര്‍ അസിസ്റ്റന്റ് ജിബി തന്റെ നവജാത പെണ്‍കുഞ്ഞുമായി താമസക്കാരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ജിബിയുടെ കുഞ്ഞിനെ ജാനറ്റ് എന്ന വയോധികയുടെ കൈകളിലേക്ക് നല്‍കിയതോടെ അവരുടെ മുഖം സന്തോഷത്താല്‍ തെളിഞ്ഞു. അമ്പരപ്പോടെ കുഞ്ഞിനെ നോക്കിയ ജാനറ്റിന്റെ മുഖത്ത് നിമിഷങ്ങള്‍ക്കകം മനോഹരമായ പുഞ്ചിരി വിടര്‍ന്നു. കുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത് ഏറെ കരുതലോടെ പിടിച്ച ജാനറ്റ്, കുഞ്ഞിന്റെ

Full Story
  04-08-2026
യുകെയില്‍ പഠിക്കുകയാണോ? 18 വയസ്സായോ? ട്രെയിന്‍ ടിക്കറ്റ് 50 ശതമാനം ഡിസ്‌കൗണ്ട്: സേവര്‍ റെയില്‍ കാര്‍ഡ് നല്‍കാന്‍ യുകെ
യുകെയില്‍ 18 വയസ് തികഞ്ഞവര്‍ക്ക് പകുതി തുക നല്‍കി ട്രെയിന്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയുമെന്ന് ഗതാഗത വകുപ്പ് (DfT) പ്രഖ്യാപിച്ചു.

16-17 സേവര്‍ റെയില്‍കാര്‍ഡിന്റെ വിപുലീകരണമാണിത്, നിലവില്‍ ഉടമയ്ക്ക് 18 വയസ്സ് തികയുമ്പോള്‍ ഇത് കാലഹരണപ്പെടും. ഓഗസ്റ്റ് 17 മുതല്‍, അവ വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷം മുഴുവന്‍ ഇതിനു സാധുതയുണ്ടായിരിക്കും.

അതായത് 17 വയസുള്ളവര്‍ക്ക് 18 വയസ് തികയുന്നതിന് മുമ്പുള്ള ദിവസം വരെ റെയില്‍കാര്‍ഡ് വാങ്ങാം, ഇത് 19 വയസ് തികയുന്നതിന് മുമ്പുള്ള ദിവസം വരെ സാധുതയുള്ളതായിരിക്കും.

നിലവിലുള്ള നിയമം അര്‍ത്ഥമാക്കുന്നത്, ഓരോ വര്‍ഷവും 70,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് 18-ാം ജന്മദിനം ആഘോഷിക്കാത്ത അതേ അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ത്ഥികളേക്കാള്‍ ശരാശരി 175 പൗണ്ട് മോശം അവസ്ഥയിലായിരുന്നു എന്നാണ്, DfT
Full Story
  03-08-2026
ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ £25 മില്യണ്‍ ചെലവുകുറയ്ക്കല്‍; 330 തസ്തികകള്‍ ഒഴിവാക്കാന്‍ പദ്ധതി

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സേവനങ്ങള്‍ വ്യാപകമായി പുനഃസംഘടിപ്പിക്കാനും 330 തസ്തികകള്‍ ഒഴിവാക്കാനും ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് പദ്ധതി തയ്യാറാക്കി. ഏകദേശം £24.97 മില്യണിന്റെ ധനക്കമ്മി നികത്തി വരവ്‌ചെലവ് തുല്യമാക്കുകയാണ് ലക്ഷ്യം. ആറായിരത്തോളം ജീവനക്കാരുള്ള ട്രസ്റ്റിലെ ഏകദേശം അഞ്ച് ശതമാനം തസ്തികകളെയാണ് നടപടി ബാധിക്കുക. നിര്‍ബന്ധിത പിരിച്ചുവിടല്‍, ഒഴിഞ്ഞ തസ്തികകള്‍ നികത്താതിരിക്കല്‍, ചില താല്‍ക്കാലിക തസ്തികകള്‍ അവസാനിപ്പിക്കല്‍ എന്നിവ സംയോജിപ്പിച്ചായിരിക്കും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിര്‍ദേശങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നും എല്ലാ മാറ്റങ്ങളും അന്തിമമായി

Full Story
  03-08-2026
ഇംഗ്ലണ്ട്‌വെയില്‍സില്‍ ദീര്‍ഘകാല അസുഖാവധിയില്‍ 3,358 പൊലീസ് ഉദ്യോഗസ്ഥര്‍; അഞ്ചുവര്‍ഷത്തില്‍ 71% വര്‍ധന

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പൊലീസ് സേനകളില്‍ ദീര്‍ഘകാല അസുഖാവധിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍. മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 43 പ്രാദേശിക പൊലീസ് സേനകളിലായി 3,358 മുഴുവന്‍സമയ തസ്തികകള്‍ക്ക് തുല്യമായ ഉദ്യോഗസ്ഥരാണ് (FTE) 28 ദിവസത്തിലധികമായി അസുഖാവധിയിലുള്ളത്. ആകെ പൊലീസ് ഉദ്യോഗസ്ഥരുടെ 2.3 ശതമാനമാണിത്. ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസിലെ ഉദ്യോഗസ്ഥരെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹോം ഓഫിസ് റിപ്പോര്‍ട്ട്. മാര്‍ച്ച് 31ന് ഒരു മാസത്തിലധികമായി ജോലിയില്‍നിന്നു വിട്ടുനിന്നവരുടെ സ്ഥിതിയാണ് വാര്‍ഷിക സര്‍വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ഷത്തിന്റെ മറ്റു ഘട്ടങ്ങളില്‍ ദീര്‍ഘകാല അവധിയിലായിരുന്നവരെയോ 28 ദിവസത്തില്‍ താഴെ

Full Story
  03-08-2026
ഹീത്രോ ലാന്‍ഡിങ്ങിനിടെ രണ്ടുതവണ 'സ്റ്റാള്‍' മുന്നറിയിപ്പ്; 'മേയ്ഡേ' പ്രഖ്യാപിച്ച് സുരക്ഷിതമായി ഇറങ്ങി ബിഎ വിമാനം

ലണ്ടന്‍: ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തിലേക്കു പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്തില്‍ ലാന്‍ഡിങ്ങിനിടെ രണ്ടുതവണ 'സ്റ്റാള്‍' മുന്നറിയിപ്പുണ്ടായ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിമാനം പെട്ടെന്ന് ശക്തമായി ചലിച്ചതോടെ പരിഭ്രാന്തയായ യാത്രക്കാരി 'എനിക്ക് മരിക്കണ്ട' എന്നു നിലവിളിച്ചതായാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ വെളിപ്പെടുത്തിയത്. ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍നിന്ന് ഹീത്രോയിലേക്കു വന്ന ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ ബിഎ919 എയര്‍ബസ് എ320 വിമാനത്തിലാണ് ജൂലൈ ആറിന് സംഭവം. ആദ്യ ലാന്‍ഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ എയര്‍ ഡേറ്റ റഫറന്‍സ് (എഡിആര്‍) സംവിധാനങ്ങളിലൊന്നില്‍ തകരാറുണ്ടാവുകയും 'സ്റ്റാള്‍' മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു.

Full Story
  03-08-2026
ബ്രോഡ് പീക്കില്‍ ഹിമപാതം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ 'നിംസ്ദായ്' പുര്‍ജയ്ക്ക് ദാരുണാന്ത്യം

ലണ്ടന്‍/ഇസ്ലാമാബാദ്: ലോകപ്രശസ്ത നേപ്പാളി പര്‍വതാരോഹകനും ബ്രിട്ടിഷ് സൈന്യത്തിലെ മുന്‍ ഗൂര്‍ഖ സൈനികനുമായ നിര്‍മല്‍ 'നിംസ്ദായ്' പുര്‍ജ (43) പാക്കിസ്ഥാനിലെ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തില്‍ മരിച്ചു. പുര്‍ജയും മറ്റ് ഒന്‍പത് പര്‍വതാരോഹകരും ഉള്‍പ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. പര്‍വതാരോഹണ ദൗത്യം സംഘടിപ്പിച്ച എലൈറ്റ് എക്‌സ്‌പെഡ് കമ്പനി മരണം സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ കാരക്കോറം പര്‍വതനിരകളിലാണ് 8,051 മീറ്റര്‍ ഉയരമുള്ള ബ്രോഡ് പീക്ക്. ലോകത്തിലെ പന്ത്രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ഇവിടെ ക്യാംപ് രണ്ടിനും മൂന്നിനും ഇടയിലൂടെ സംഘം മുന്നേറുന്നതിനിടെയാണ് വന്‍ ഹിമപാതമുണ്ടായത്. അപകടത്തിനു പിന്നാലെ സംഘവുമായുള്ള

Full Story
  03-08-2026
അയര്‍ലന്‍ഡിനായി ചെസില്‍ തിളങ്ങി മലയാളി സഹോദരങ്ങള്‍; എയ്ഡന് കിരീടം, എയ്ഞ്ചലിന് രണ്ടാം സ്ഥാനം

ലിമെറിക്: ഗ്ലോര്‍ണി-ഗില്‍ബര്‍ട്ട് രാജ്യാന്തര ജൂനിയര്‍ ചെസ് ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് മലയാളി സഹോദരങ്ങളായ എയ്ഡന്‍ തോമസ് ബോബിയും എയ്ഞ്ചല്‍ മരിയ ബോബിയും. അണ്ടര്‍-12 വിഭാഗത്തില്‍ എയ്ഡന്‍ അംഗമായ അയര്‍ലന്‍ഡ് ടീം കിരീടം നേടിയപ്പോള്‍ അണ്ടര്‍-18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എയ്ഞ്ചല്‍ ഉള്‍പ്പെട്ട ടീം റണ്ണേഴ്‌സ് അപ്പായി. ലിമെറിക്കിലെ യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കില്‍ ജൂലൈ 27 മുതല്‍ 30 വരെയായിരുന്നു ടൂര്‍ണമെന്റ്. ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും മികച്ച ജൂനിയര്‍ ചെസ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന പരമ്പരാഗത മത്സരത്തിലെ അണ്ടര്‍-12 സ്റ്റോക്‌സ് കപ്പിലാണ് എയ്ഡന്‍ അയര്‍ലന്‍ഡ് എ ടീമിനായി കളിച്ചത്. ഇംഗ്ലണ്ട് എ, ഇംഗ്ലണ്ട് ബി,

Full Story
[61][62][63][64][65]
 
-->




 
Close Window