|
|
|
|
|
| ലളിത് മോദിയുടെ പരിഹാസം: വിജയ് മല്യയുടെ പിറന്നാള്‍ ആഘോഷ വിഡിയോ വിവാദത്തില്‍ |
ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരെ പരിഹാസവുമായി സാമ്പത്തിക കുറ്റവാളി ലളിത് മോദി വീണ്ടും വാര്‍ത്തകളില്‍. പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത വിഡിയോയാണ് മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വിഡിയോയ്ക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ''ഇന്ത്യന്‍ സര്‍ക്കാരിനെതിരെ എന്തൊരു പരിഹാസമാണ് ഇവര്‍ നടത്തുന്നത്'' എന്നൊരു കമന്റും, ''ഇങ്ങനെയൊരു വിഡിയോ ചെയ്യാന്‍ ഇവരെ അനുവദിക്കുന്ന ഇന്ത്യന്‍ നിയമങ്ങള്‍ ലജ്ജിക്കണം'' എന്ന മറ്റൊരു പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.
ഐപിഎല്‍ സ്ഥാപക |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ പ്രതിഷേധത്തിനിടെ ഗ്രേറ്റ ട്യുന്‍ബെര്‍ഗ് അറസ്റ്റില്‍ |
ലണ്ടന്‍: പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ ജയില്‍വാസത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് (22) ലണ്ടനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുകെ സര്‍ക്കാര്‍ ഭീകരസംഘടനയായി നിരോധിച്ച 'പലസ്തീന്‍ ആക്ഷന്‍' സംഘടനയെ പിന്തുണച്ചതിനാലാണ് അറസ്റ്റ് നടന്നത്.
നവംബര്‍ മുതല്‍ ജയിലില്‍ നിരാഹാരസമരത്തിലിരിക്കുന്ന പലസ്തീന്‍ ആക്ഷന്‍ സംഘടനയിലെ എട്ട് പ്രവര്‍ത്തകരുടെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിലാണ്. 50 ദിവസമായി പട്ടിണികിടക്കുന്ന ഇവരെ പിന്തുണയ്ക്കുന്നതിനായി 'പ്രിസണേഴ്സ് ഫോര്‍ പലസ്തീന്‍' സമരം സംഘടിപ്പിക്കുകയായിരുന്നു.
ഇസ്രയേല്‍ പ്രതിരോധ കമ്പനിക്കു |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ മനുഷ്യക്കടത്തിന് സഹായം വാഗ്ദാനം ചെയ്ത ഇന്ത്യക്കാരന്‍ പിടിയില്‍; യുകെയില്‍ കുടിയേറ്റ നിയമലംഘനത്തില്‍ ഇന്ത്യന്‍ തടവുകാര്‍ ഇരട്ടിയായി |
ലണ്ടന്‍: സമൂഹമാധ്യമത്തില്‍ മനുഷ്യക്കടത്തിന് സഹായിക്കാമെന്ന് പരസ്യം ചെയ്ത 29 വയസുകാരനായ ഇന്ത്യന്‍ പൗരനെ യുകെ നാഷനല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറസ്റ്റ് ചെയ്തു. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്‍സിഎയും വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കിയെന്ന കുറ്റം ചുമത്തിയാണ് ഇയാളെ പിടികൂടിയത്.
ട്രക്കുകള്‍ വഴി അനധികൃത കുടിയേറ്റക്കാരെ കടത്തുന്ന സംഘടിത കുറ്റകൃത്യ ശൃംഖലയ്ക്ക് വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്ത് പരിശോധന |
|
Full Story
|
|
|
|
|
|
|
| ഹാംഷെയര്‍ പൊലീസില്‍ 'ലൈവ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍' സാങ്കേതികവിദ്യ; കുറ്റവാളികളെ കണ്ടെത്താന്‍ ഹൈടെക് പരിശോധന |
ലണ്ടന്‍: കുറ്റവാളികളെയും കോടതി ഉത്തരവുകള്‍ ലംഘിക്കുന്നവരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഹാംഷെയര്‍ പൊലീസ് അത്യാധുനികമായ 'ലൈവ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍' (LFR) സാങ്കേതികവിദ്യ അവതരിപ്പിച്ചു. സതാംപ്ടന്‍ സിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള തിരക്കേറിയ ഇടങ്ങളിലാണ് ഹാംഷെയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറി ഈ ഹൈടെക് പരിശോധന ആരംഭിച്ചത്.
ക്യാമറയില്‍ പതിയുന്ന മുഖങ്ങള്‍ തത്സമയം വിശകലനം ചെയ്ത് പൊലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ പട്ടികയുമായി ഒത്തുനോക്കുന്ന രീതിയിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഒരാളുടെ കണ്ണുകള്‍ തമ്മിലുള്ള അകലം, താടിയെല്ലിന്റെ നീളം തുടങ്ങിയ പ്രത്യേകതകള്‍ ഡിജിറ്റലായി അളന്ന് വ്യക്തികളെ |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ സ്റ്റേഷനുകള്‍ എന്‍ജിനീയറിങ് ജോലികള്‍ക്കായി അടയ്ക്കുന്നു |
ലണ്ടന്‍: നഗരത്തിലെ ഏറ്റവും തിരക്കേറിയ ട്യൂബ് സ്റ്റേഷനുകളായ ലിവര്‍പൂള്‍ സ്ട്രീറ്റും വാട്ടര്‍ലൂവും എന്‍ജിനീയറിങ് ജോലികള്‍ക്കായി താല്‍ക്കാലികമായി അടയ്ക്കുന്നു. പുതിയ ഗ്ലാസ് പാനലുകള്‍ സ്ഥാപിക്കാനും ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താനുമാണ് ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷന്‍ അടയ്ക്കുന്നത്.
വാട്ടര്‍ലൂ സ്റ്റേഷനില്‍ ക്യൂന്‍സ്ടൗണ്‍ റോഡിലേക്കുള്ള പുതിയ എന്‍ട്രന്‍സ് തുറക്കുന്ന ജോലിയാണ് നടക്കുന്നത്. ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ സ്ട്രാറ്റ്‌ഫോര്‍ഡില്‍ നിന്നും ലിവര്‍പൂള്‍ സ്ട്രീറ്റിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ക്രിസ്മസ് മുതല്‍ 28-ാം തീയതി വരെയാണ് വാട്ടര്‍ലൂ സ്റ്റേഷന്‍ |
|
Full Story
|
|
|
|
|
|
|
| ഷ്രോപ്ഷയറില്‍ കനാലിന് താഴെ ഭീമന്‍ ഗര്‍ത്തം; വന്‍ അപകടം, ബോട്ടുകള്‍ കുടുങ്ങി |
ഷ്രോപ്ഷയര്‍ (യുകെ): ഷ്രോപ്ഷയറിലെ വിറ്റ്ചര്‍ച്ചിലെ കെമിസ്ട്രി ഏരിയയില്‍ കനാലിന് താഴെ ഏകദേശം 50 മീറ്റര്‍ നീളവും വീതിയുമുള്ള ഭീമന്‍ ഗര്‍ത്തം (Sinkhole) രൂപപ്പെട്ടതിനെത്തുടര്‍ന്ന് വന്‍ അപകടം. കനാലിലെ വെള്ളം മിനിറ്റുകള്‍ക്കുള്ളില്‍ ഒഴുകിപ്പോയതോടെ മൂന്ന് ബോട്ടുകള്‍ കനാലിന്റെ തറയില്‍ കുടുങ്ങുകയും രണ്ടെണ്ണം ഗര്‍ത്തത്തിലേക്ക് വീഴുകയും ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെ 4.22ഓടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വെള്ളം പൂര്‍ണ്ണമായും വറ്റിയതോടെ ബോട്ടുകളില്‍ കുടുങ്ങിയിരുന്ന പത്തോളം പേരെ അഗ്‌നിശമന സേനാംഗങ്ങള്‍ സുരക്ഷിതമായി പുറത്തെടുത്തു. തകര്‍ന്ന കനാല്‍ഭിത്തിയിലൂടെ വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുകയും മണ്ണ് ഇടിയുകയും |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ലക്ഷ്യം കാണാതെ അവസാനിച്ചു |
ലണ്ടന്‍: ശൈത്യകാലത്ത് ആശുപത്രികളില്‍ വര്‍ധിച്ച തിരക്കിന്റെ പശ്ചാത്തലത്തില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ അഞ്ചുദിവസത്തെ സമരം ഇന്ന് രാവിലെ അവസാനിച്ചു. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച ഫോര്‍മുല സമരക്കാരെ തൃപ്തിപ്പെടുത്തിയില്ല.
ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബി.എം.എ) അവകാശപ്പെടുന്നതനുസരിച്ച്, അവരുടെ അംഗങ്ങളില്‍ 65 ശതമാനം പേര്‍ സമരത്തില്‍ പങ്കെടുത്തു. 2023 മുതല്‍ ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ നടത്തിയ പതിനാലാമത്തെ സമരമായിരുന്നു ഇത്.
ബി.എം.എ റസിഡന്റ് ഡോക്ടര്‍ ലീഡര്‍ ഡോ. ജാക്ക് ഫ്‌ലെച്ചര്‍ മുന്നറിയിപ്പ് നല്‍കിയത്, |
|
Full Story
|
|
|
|
|
|
|
| അയര്‍ലണ്ടില്‍ കാര്‍ പുഴയിലേക്കു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു: അപകടം രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ |
|
കോര്‍ക്കിലെ യോള്‍ബാലിനയില്‍ കുടുംബമായി താമസിച്ചിരുന്ന ഇടുക്കി അടിമാലി കമ്പംമെട്ട് സ്വദേശി ജോയ്‌സ് തോമസ് (34) ആണ് വിടപറഞ്ഞത്. കോര്‍ക്കിലെ കോന റോഡിന് (R628) സമീപമുള്ള ബ്രൈഡ് നദിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ജോയ്‌സ് സഞ്ചരിച്ചിരുന്ന കാര്‍തെന്നി മറിഞ്ഞത്. മിഡില്‍ടണിനടുത്തുള്ള ബാലിന്‍കൂറിങ് കെയര്‍ സെന്ററിലെ കിച്ചന്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.
രാത്രി എട്ടിന് ഷിഫ്റ്റ് കഴിഞ്ഞു അരമണിക്കൂര്‍ ദൂരത്തിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും കാറ്റുമുണ്ടായതിനെ തുടര്‍ന്നാണ് കാര്‍ റോഡില്‍ നിന്നും ഏറെ താഴ്ചയുള്ള നദിയിലേക്ക് തെന്നി വീണത് എന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും ജോയ്‌സിനെ കാണാതായതോടെ പരിഭ്രാന്തയായ ഭാര്യ |
|
Full Story
|
|
|
|
| |