Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
ഇന്ത്യ/ കേരളം
  12-03-2024
കോണ്‍ഗ്രസില്‍ തന്ത്രപരമായ നീക്കങ്ങള്‍: തൃശൂരില്‍ മുരളീധരന്‍ എത്തിയപ്പോള്‍ സിറ്റിങ് എംപിയായ ടിഎന്‍ പ്രതാപന്‍ വര്‍ക്കിങ് പ്രസിഡന്റാക്കി
തൃശൂരിലെ സിറ്റിങ് എം പി ടി എന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പ്രതാപന് പകരം കെ മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നിര്‍ദേശം എഐസിസി പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കി.

കെപിസിസിക്ക് നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരാണുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എം പിയും കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും.

സിറ്റിങ് എംപിമാരെല്ലാം മത്സരിക്കാന്‍ തയാറെടുക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ടി എന്‍ പ്രതാപന്‍ തൃശൂരില്‍ പ്രചാരണം ആരംഭിക്കുകയും ചുവരെഴുത്തുകള്‍ തുടങ്ങുകയും ചെയ്തിരുന്നു.
Full Story
  11-03-2024
ഇന്ത്യയില്‍ പൗരത്വഭേദഗതി നിയമം നിലവില്‍ വന്നു: വിദേശത്തു നിന്ന് ഇന്ത്യയിലേക്കു കുടിയേറിയവര്‍ക്ക് പൗരത്വ അപേക്ഷ നല്‍കാം
പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
പരസ്യം ചെയ്യല്‍

പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഇതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമായതായും
Full Story
  09-03-2024
ഇനി സ്റ്റാലിനും കമലും ഒന്നിച്ച്: കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ഡിഎംകെയുമായി സഖ്യത്തിലെത്തി
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയ സഖ്യം കൂടി രൂപപ്പെട്ടു. നടന്‍ കമല്‍ഹാസന്‍ നയിക്കുന്ന മക്കള്‍ നീതി മയ്യം ഡിഎംകയുമായി സഖ്യം ചേര്‍ന്നു. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമല്‍ഹാസനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യം സംബന്ധിച്ച തീരുമാനമായത്. ഡിഎംകെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചര്‍ച്ച. കമല്‍ഹാസന്റെ പാര്‍ട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിഎംകെയുമായി സഖ്യം രൂപീകരിച്ചത്.

എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ലെന്നാണ് വിവരം.ഡിഎംകെയുമായി നടത്തിയ ചര്‍ച്ചയില്‍ എംഎന്‍എമ്മിന് രാജ്യസഭാ സീറ്റ് നല്കാന്‍ തീരുമാനമായി. 2025ല്‍ ഒഴിവ്
Full Story
  09-03-2024
സിദ്ധാര്‍ഥിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ടു: സിദ്ധാര്‍ഥിന്റെ മരണം സിബിഐ അന്വേഷിക്കും
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥിന്റ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ അറിയിച്ചു.

സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശും ബന്ധുക്കളും ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിടണമെന്ന്
Full Story
  04-03-2024
ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വര്‍ണം പരിശോധിക്കാന്‍ പ്രത്യേക സമിതി; അത് ഞങ്ങളുടെ നേര്‍ച്ചയെന്ന് സുരേഷ് ഗോപി
സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണക്കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് പരിശോധിക്കാന്‍ പ്രത്യേക സമിതി. ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തില്‍ സ്വര്‍ണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
ഇക്കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ ഇടവക പ്രതിനിധി യോഗത്തില്‍ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് പള്ളി വികാരിയേയും
Full Story
  04-03-2024
സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പള വിതരണം മൂന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ശമ്പളവും പെന്‍ഷനും മുടങ്ങില്ല. കേന്ദ്ര സര്‍ക്കാര്‍ വലിയ വെട്ടിക്കുറയ്ക്കല്‍ നടത്തിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടില്‍നിന്ന് പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്‌നമുണ്ട്. പണം പിന്‍വലിക്കുന്നതിന് 50,000 രൂപ പരിധി വച്ചിട്ടുണ്ട്. ഇന്നു മുതല്‍ ശമ്പളം ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കെത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന് തരാനുള്ള പണം മുഴുവന്‍ തടഞ്ഞ് വെച്ചിട്ട് ബിജെപി ന്യായം പറയുകയാണ്. 13,000 കോടി കേരളത്തിന് തരാനുണ്ടെന്ന് കേന്ദ്രവും സമ്മതിക്കുന്നുണ്ടെന്നും മന്ത്രി

Full Story
  28-02-2024
വയനാട് വെറ്ററിനറി കോളേജില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു: പ്രതികള്‍ 18 പേരുണ്ടെന്ന് പോലീസ്
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രതിപ്പട്ടിക വലുതാകും. ആകെ 18 പ്രതികളാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. 6 പേര്‍ കസ്റ്റഡിയിലാണ്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. എസ്എഫ്‌ഐ നേതാക്കള്‍ അടക്കം 12 പേര്‍ ഇപ്പോഴും ഒളിവിലാണ്.

സിദ്ധാര്‍ത്ഥിനെ നേരിട്ട് മര്‍ദ്ദിച്ചവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില
Full Story
  28-02-2024
ട്രെയിനില്‍ തീപിടിച്ചെന്ന് ആരോ പറഞ്ഞു: യാത്രക്കാര്‍ എടുത്തു ചാടി; പാഞ്ഞു വന്ന മറ്റൊരു ട്രെയിനിടിച്ച് 12 മരണം
ഝാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രെയിനിന് തീ പിടിച്ചെന്ന് ഒരു സന്ദേശം വന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവര്‍ക്ക് മേല്‍ മറ്റൊരു ട്രെയിന്‍ തട്ടിയാണ് മരണങ്ങള്‍ സംഭവിച്ചത്. ഭഗല്‍പൂരിലേക്കുള്ള അംഗ എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. സംഭവച്ചത് എന്താണെന്നും ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.

അംഗ എക്സ്പ്രസില്‍ നിന്ന് താഴേക്ക് ചാടിയവരെ ഝഝാ അസന്‍സോള്‍ എക്സ്പ്രസാണ് ഇടിച്ചുതെറിപ്പിച്ചത്. ട്രെയിനിന് തീ പിടിച്ചെന്ന് ആരോ വിളിച്ചുപറഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ട്രെയിനില്‍ നിന്ന് താഴേക്ക് ചാടിയ നിരവധി പേര്‍
Full Story
[5][6][7][8][9]
 
-->




 
Close Window