|
|
|
|
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല; അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക - പ്രധാനമന്ത്രി |
ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മോദി വ്യക്തമാക്കി. അംബേദ്കറിന്റെ ഭരണഘടന കാശ്മീരില്‍ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേത്, അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു.
പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. താന്‍ |
Full Story
|
|
|
|
|
|
|
എഡിഎം നവീന്‍ ബാബുവിന്റെ മരണം: ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ പാര്‍ട്ടി തീരുമാനം |
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നുള്ള കേസില്‍ ജയിലിലുള്ള പി പി ദിവ്യക്കെതിരെ സിപിഎം നടപടിക്ക്. ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. ദിവ്യ വരുത്തിയത് ഗുരുതരമായ വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ തീരുമാനം നടപ്പിലാക്കും.
ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാല്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായി ദിവ്യ മാറും. നവീന്‍ ബാബുവിന്റെ മരണത്തേത്തുടര്‍ന്ന് നിലവില്‍ ജയിലില്‍ കഴിയുകയാണ് പി പി ദിവ്യ. ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് കീഴടങ്ങാന്‍ |
Full Story
|
|
|
|
|
|
|
ഉന്നത വിദ്യാഭ്യാസത്തിന് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം: പിഎം വിദ്യാലക്ഷ്മി പദ്ധതി |
പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാകുന്നതാണ് പദ്ധതി. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമോ ഈടോ ഇല്ലാതെ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.
എന്‍ഐആര്‍എഫ് റാങ്കിങില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളിലും ഉള്‍പ്പെട്ട രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയില്‍പെടും. എല്ലാ ഉന്ന വിദ്യാഭ്യാസ - സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും 101 മുതല്‍ 200 വരെ സ്ഥാനങ്ങളിലെ |
Full Story
|
|
|
|
|
|
|
മുനമ്പത്ത് പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരരീതി മാറും: കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ |
മുനമ്പം വിഷയത്തില്‍ മുന്നറിയിപ്പുമായി കെസിബിസി. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സമരരീതിയും സമരസ്ഥലവും മാറുമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ട് ഭാവമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇവിടെ നിലനില്‍പ്പ് വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. മുനമ്പത്തെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.
ഒട്ടേറെ വിഷയങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുമ്പോള്‍ പക്വമായ തീരുമാനമെടുക്കാത്ത സമീപനം ഈ ജനതയുടെ ക്ലേശം വര്‍ദ്ധിപ്പിക്കുന്നു. ജനതയുടെ ക്ലേശങ്ങളില്‍ എന്ത് തീരുമാനം എടുത്തു. ഈ മുനമ്പില്‍ |
Full Story
|
|
|
|
|
|
|
എറണാകുളം- അങ്കമാലി അതിരൂപതയില്‍ മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞു സംസ്‌കരിക്കുന്ന രീതി നിലവില്‍ വന്നു |
എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞു സംസ്‌കരിക്കുന്ന രീതി നിലവില്‍വന്നു. ശവപ്പെട്ടി ഒഴിവാക്കി സംസ്‌കാരം നടത്താനാണ് തീരുമാനം. പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണിനോട് ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം.
പുതിയ രീതിപ്രകാരം മൃതദേഹം എത്തിക്കുന്നതിന് രണ്ടു സ്റ്റീല്‍പ്പെട്ടികള്‍ തയാറാക്കിയിട്ടുണ്ട്. വീട്ടിലെയും പള്ളിയിലെയും സെമിത്തേരിയിലെയും പ്രാര്‍ത്ഥനകള്‍ക്കുശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് സംസ്‌കരിക്കും. സ്റ്റീല്‍പ്പെട്ടി തിരികെയെടുക്കും. ഇടവക ജനങ്ങളുടെ ഐക്യകണ്‌ഠ്യേനയുള്ള തീരുമാനപ്രകാരമാണ് തുണിക്കച്ചയില്‍ അടക്കുന്നതിന് |
Full Story
|
|
|
|
|
|
|
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി: കല്‍പാത്തി രഥോത്സവം ദിവസം ഇലക്ഷന്‍ ഒഴിവാക്കണമെന്ന ആവശ്യം മാനിച്ച് തീയതി മാറ്റം |
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് തീയതി 13 -ാം തീയതിയില്‍ നിന്ന് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫും നേരത്തെ രംഗത്തെത്തിയിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13. ഈ കാരണം ചൂണ്ടിക്കാട്ടി നവംബര്‍ 13, 14, 15 തീയതികളില്‍ വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതു പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്.
വിശ്വപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് നവംബര്‍ 13 ല്‍ നിന്ന് ഇരുപതിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയെന്ന് ബിജെപി |
Full Story
|
|
|
|
|
|
|
കേരളത്തില്‍ കനത്ത മഴ: നഗരങ്ങളില്‍ വെള്ളക്കെട്ട്; അഞ്ചു ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം |
പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. രാവിലെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. രാത്രി വൈകിയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയില്‍ മഴക്കെടുതികള്‍ ഉണ്ടായി. ആലപ്പുഴ ഹരിപ്പാട് ഇടിമിന്നലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചു.
തെക്കന്‍ തമിഴ്നാടിനും |
Full Story
|
|
|
|
|
|
|
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു |
കേരള എക്സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. തമിഴ്നാട് സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. കരാര്‍ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്.
ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പൊടുന്നനെ ട്രെയിന്‍ എത്തുകയായിരുന്നു. സാധാരണരീതിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. എന്താണ് സംഭവിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പരിശോധിച്ചുവരികയാണ്. മൂന്ന് തൊഴിലാളികള്‍ തല്‍ക്ഷണം ട്രെയിന്‍ തട്ടി മരിക്കുകയും ഒരാള്‍ രക്ഷപ്പെടാന്‍ വേണ്ടി താഴേക്ക് ചാടിയപ്പോള്‍ പുഴയില്‍ വീണ് മരിക്കുകയുമായിരുന്നു. |
Full Story
|
|
|
|
|