Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
എഐ നല്ലതു തന്നെ; പക്ഷേ, 30 ലക്ഷം പേര്‍ക്ക് ജോലി ഇല്ലാതാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്
Text By: UK Malayalam Pathram
യുകെയില്‍ പത്തുവര്‍ഷത്തിന് ശേഷം എഐ ഉപയോഗം മൂലം 30 ലക്ഷം പേരുടെ തൊഴില്‍ നഷ്ടമാകുമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. മെഷീന്‍ ഓപ്പറേഷന്‍, ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ തുടങ്ങി വിവിധ മേഖലകള്‍ പ്രതിസന്ധിയിലാകും. പ്രൊഫഷണല്‍ രംഗങ്ങളിലും എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.

അതിനിടെ, മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് , സോഫ്റ്റ്വെയര്‍ എഞ്ചിനീയറിങ് എന്നീ മേഖലകളില്‍ എഐ തൊഴില്‍ സാധ്യത നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കിങ്സ് കോളജ് നടത്തിയ പഠനത്തില്‍ 2021-25 കാലയളവില്‍ ഉയര്‍ന്ന ശമ്പള തസ്തികകളില്‍ 9.4 ശതമാനം ജോലികള്‍ നഷ്ടമായതായി കണ്ടെത്തി.

എന്നാല്‍ രാജ്യത്ത് പിരിച്ചുവിടല്‍ എഐ വരവോടെയല്ലെന്ന് മറ്റൊരുവിഭാഗം പറയുന്നു. സാമ്പത്തിക പ്രതിസന്ധിയും, തൊഴില്‍നല്‍കാനുളള സ്ഥാനപങ്ങളുടെ ബുദ്ധിമുട്ടലുകളും പിരിച്ചുവിടലിന് കാരണമാണ്. ഏതായാലും എഐ കൊണ്ട് ഗുണങ്ങളേറെയാണ്. എന്നാല്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നത് തിരിച്ചടിയാകും.
 
Other News in this category

 
 




 
Close Window