|
2015ല്‍ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ തന്റെ പ്രിയപ്പെട്ട മേഴ്സിഡസ്-ബെന്‍സ് കാര്‍ വെറും രണ്ടര ലക്ഷം രൂപയ്ക്ക് വരുണ്‍ വിജ് എന്ന ഡല്‍ഹി സ്വദേശി വില്‍ക്കേണ്ടി വന്നിരിക്കുകയാണ്. തന്റെ കുടുംബത്തിന് വാഹനത്തോടുണ്ടായിരുന്ന വൈകാരികമായ ബന്ധവും അത് വേര്‍പ്പെടുമ്പോള്‍ നേരിട്ട ആഘാതവും അദ്ദേഹം വിവരിച്ചു.
വണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിട്ടും 1.35 ലക്ഷം കിലോമീറ്റര്‍ മാത്രമേ ഓടിയിട്ടുള്ളൂവെങ്കിലും കാര്‍ വില്‍ക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ആഡംബര വാഹനം വാങ്ങിയപ്പോള്‍ തന്റെ കുടുംബം അത്യധികം സന്തോഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മകനെ ഹോസ്റ്റലില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടുനിന്ന യാത്രകളെക്കുറിച്ചും അദ്ദേഹം ഓര്‍മ പുതുക്കി.
മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പത്ത് വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കുന്നത് വിലക്കി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ജൂലൈ ഒന്നിനാണ് ഈ നിയമം രാജ്യതലസ്ഥാനത്ത് നിലവില്‍ വന്നത്. എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്റെ (CAQM) ഉത്തരവിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. |