Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5823 INR  1 EURO=110.3387 INR
ukmalayalampathram.com
Mon 13th Apr 2026
 
 
UK Special
  Add your Comment comment
വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ റഷ്യന്‍ അന്തര്‍വാഹിനികളുടെ നീക്കങ്ങള്‍: യു.കെ.-നോര്‍വേ സംയുക്ത ദൗത്യം
reporter

ലണ്ടന്‍: വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രധാന കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും സമീപം സംശയകരമായ രീതിയില്‍ എത്തിയ റഷ്യന്‍ അന്തര്‍വാഹിനികളെ നിരീക്ഷിക്കാനും പിന്തുടരാനുമായി യു.കെ.യും നോര്‍വേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ദൗത്യമാണെന്ന് യു.കെ. സൈന്യം അറിയിച്ചു. കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന റഷ്യന്‍ അന്തര്‍വാഹിനികളുടെ നീക്കം സംശയകരമാണെന്ന് യു.കെ. പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി വ്യക്തമാക്കി. ഒരുമാസത്തിനുശേഷം അന്തര്‍വാഹിനികള്‍ അവിടെനിന്ന് മടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''യു.കെ.ക്കും സഖ്യകക്ഷികള്‍ക്കും ഏറ്റവും വലിയ ഭീഷണി റഷ്യയാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതാണ് പുതിന്റെ ലക്ഷ്യം. എന്നാല്‍, റഷ്യയില്‍നിന്നുള്ള ശ്രദ്ധ മാറ്റില്ല. കേബിളുകള്‍ക്കും പൈപ്പ് ലൈനുകള്‍ക്കും നേരെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയും. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും,'' - ഹീലി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ മൂന്ന് അന്തര്‍വാഹിനികളാണ് ഈ ദൗത്യത്തില്‍ പങ്കെടുത്തത്. പുതിന്‍ ആസൂത്രണം ചെയ്തതുപോലെ അന്തര്‍വാഹിനികളുടെ നീക്കങ്ങള്‍ രഹസ്യമായിരുന്നില്ലെന്നും, അവ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് റഷ്യയെ ബോധ്യപ്പെടുത്താനായെന്നും യു.കെ. പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window